സെന്റ്. ജെ ബി സി എൽ പി എസ് പരിയാരം/എന്റെ ഗ്രാമം
പരിയാരം
തൃശൂർ ജില്ല -ചാലക്കുടി/
തൃശൂർ ജില്ലയിൽ ചാലക്കുടിക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പരിയാരം. അതിരപ്പിള്ളിയിലൂടെയുള്ള ചാലക്കുടി-വാൽപ്പാറ അന്തർസംസ്ഥാനപാത ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നു.
ഭൂമിശാസ്ത്രം
ചാലക്കുടിയിലെ കുന്നത്തങ്ങാടിയിൽ പാണ്ടികശാല ആരംഭിക്കുകയും വ്യാപാരാവശ്യങ്ങൾക്കായി അന്നത്തെ വ്യാപാര പ്രബലരായിരുന്ന നസ്രാണികളെ കുടിയിരുത്തുകയും ചെയ്തു. ശക്തൻ തമ്പുരാന്റെ കാലത്താണ് ചാലക്കുടിയിൽ വികസന പ്രവർത്തനങ്ങൾ കൂടുതലും നടന്നത്. ശക്തൻ തമ്പുരാന്റെ കാലത്ത് കേരളത്തിലെ പ്രധാന ചന്തകളിലൊന്നായിരുന്നു ചാലക്കുടി ചന്ത. ശക്തൻ തമ്പുരാൻ അദ്ദേഹത്തിന്റെ വേനൽക്കാല വസതിയായി ഇന്നത്തെ പരിയാരം ഗ്രാമത്തിൽ കൊട്ടാരം പണിയുകയും അവിടെ താമസിച്ച് നായാട്ടും മറ്റും നടത്തി വരികയും ചെയ്തിരുന്നു. നാട്ടുകാർക്ക് സങ്കടം ഉണർത്തിക്കാൻ പ്രത്യേക സമയം ഉണ്ടായിരുന്നു എന്നും എന്തിനും പരിഹാരം കിട്ടിയിരുന്നതു കൊണ്ട് ഈ സ്ഥലത്തിന് പരിഹാരം എന്ന് പേര് വീഴുകയും അത് പരിയാരം ആയി മാറുകയും ചെയ്തു എന്ന് കരുതുന്നു.
സ്ഥാപനങ്ങൾ
- സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം
- തുമ്പൂർമുഴി ക്യാറ്റിൽ ബ്രീഡിംഗ് ഫാം
- ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ്
- ഇലക്ട്രിസിറ്റി ഓഫീസ്
- വില്ലേജ് ഓഫീസ്
- സെന്റ് ജോർജ് എച്ച് എസ് എസ് പരിയാരം
ആരാധനാലയങ്ങൾ
- സെൻ്റ് ജോർജ് ചർച്
- പരിയാരം സുബ്രഹ്മണ്യ ക്ഷേത്രം
- ജി. ജി. എച്ച്. എസ്സ്.
- എം. ആർ. എസ്സ്.
- സെന്റ്. ജെ ബി സി എൽ പി എസ്