പൂവം ഗവ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൂവം ഗവ യുപിഎസ് | |
---|---|
വിലാസം | |
പൂവം പനച്ചിക്കാവ് പി ഒ , 686102 | |
സ്ഥാപിതം | 1889 |
വിവരങ്ങൾ | |
ഫോൺ | 0481 2427986 |
ഇമെയിൽ | hmgovtupspoovam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33314 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി.സി രാധാകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
31-10-2024 | JULIE JOHN |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ പൂവം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഒരു നൂറ്റാണ്ട് മുൻപുള്ള ഒരു മഴക്കാലം ,തിരുവതാംകൂർ സർക്കാരിന്റെവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരിൽ ഒരാൾ മുട്ടാർ ഭാഗത്ത് നിന്നുംചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു.വെള്ളം നിറഞ്ഞു കിടക്കുന്ന പാട ശേഖരത്തിലൂടെ വള്ളത്തിലായിരുന്നു യാത്ര.പെട്ടന്നാണ് മഴ കനത്തത്. ഒപ്പം ശക്തമായ കാറ്റും.വഞ്ചി കാറ്റിൽ വട്ടം ചുറ്റി.മഴയിൽ നനഞ്ഞ് കുളിച്ച ഉദ്യോഗസ്ഥൻ സമീപത്ത് കണ്ട കരയിലേക്ക് വള്ളം അടുപ്പിക്കാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ ചെന്നെത്തിയത് പൂവം കരയിലായിരുന്നു.മത്സ്യത്തൊഴിലാളികളായ നാട്ടുകാർ സന്തോഷ പൂർവ്വം അദ്ദേഹത്തെ സ്വീകരിച്ചു.കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന ചിങ്ങം പറമ്പിൽ തോമസ് ആശാന്റെ വീട്ടിലേക്ക് അദ്ദേഹത്തെ നാട്ടുകാർ കൊണ്ടുപോയി.വേഷം മാറി.നാട്ടുകാരുടെ സ്നേഹസത്കാരം ഏറ്റുവാങ്ങി മടങ്ങുമ്പോൾ ഉദ്ദ്യോഗസ്ഥൻ ചോദിച്ചു .ഈ സ്നേഹത്തിനു പകരമായി എന്താണ് ഞാൻ നൽകേണ്ടത്.പൂവത്തെ കുട്ടികൾക്ക് വിദ്യയുടെ വഴി തുറക്കാൻ ഒരു സ്കൂളാണ് നാട്ടുകാർ ആവശ്യപ്പെട്ടത്.സ്ഥലം കിട്ടിയാൽ സ്കൂൾ ഉടനെ തന്നെ തുറക്കാമെന്നായി ഉദ്യോഗസ്ഥൻ.കന്യാകോൺ ഭഗവതിപ്പറമ്പിൽ താമസിച്ചിരുന്ന പാപ്പികുട്ട എന്ന സ്ത്രീ 5 സെന്റ് സ്ഥലം വാഗ്ദാനം ചെയ്തു.ഉദ്യോഗസ്ഥൻ വാക്കു പാലിച്ചു.അങ്ങനെ 1889 ൽ പൂവത്ത് എൽ പി സ്കൂൾ തുടങ്ങി.1972 ൽ യു .പി സ്കൂളായി ഉയർത്തി. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
അക്ഷര നഗരിയായ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ,ചങ്ങനാശേരി ഉപജില്ലയിൽ ,പായിപ്പാട് ഗ്രാമപഞ്ചായത്തിൽ ,പുഴകളും തോടുകളും പുഞ്ചപ്പാടങ്ങളും കൊണ്ട് അനുഗ്രഹീത ,പ്രശാന്തസുന്ദരവുമായ പൂവം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു പൂവം ഗവെർന്മെന്റ് സ്കൂൾ തലയുയർത്തി നിൽക്കുന്ന്നു.ഒന്ന് മുതൽ ഏഴു വരെ യുള്ള ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .ഹെഡ്മാസ്റ്ററും അദ്ധ്യാപകരും ഓഫീസ് അറ്റന്റൻഡും ഉൾപ്പെടെ 8 അംഗങ്ങൾ ഇവിടെ സേവനം ചെയ്യുന്നു .മാറിവന്ന പുതിയ പാഠ്യപദ്ധതി ഉൾക്കൊണ്ടുകൊണ്ട് ക്ലാസ് മുറികൾ ആകർഷകമാക്കാനും കുട്ടികളുടെ താല്പര്യം അധ്യയനത്തിൽ വളർത്തി എടുക്കാനും ഇവിടുത്തെഅധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
ചങ്ങനാശേരി റയിൽവേസ്റ്റേഷനിൽ നിന്നും 5 കി മീ, ബസ്റ്റാന്റിൽ നിന്നും 3 കി മീ , ബസ് ഓട്ടോ മാർഗം എത്താം