സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 31 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jencynj (സംവാദം | സംഭാവനകൾ) (2014-15 അധ്യയനവർഷം മുതൽ 100% വിജയതിളക്കത്തിലാണു സെൻ്റ് സെബാസ്റ്റൻസ് സ്കൂൾ.പാഠ്യവിഷയങ്ങളിൽ മാത്രമല്ല പാഠേ്യതര വിഷയങ്ങളിലും ഈ സ്കൂൾ മിക്കച്ച നിലവാരം പുലർത്തുന്നു.കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഇവിടുത്തെ കുട്ടികൾ മിക്കച്ച പ്രകടനം കാഴ്ച്ച വെക്കുന്നു.)

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫൊറോനയുടെ തിരുമുറ്റത്ത് ,നമ്മുടെ പൂ‍വ്വികരുടെ ശ്രമഫലമായി ശ്രീ.പടിഞ്ഞാക്കര അവർകൾ ദാനമായി നൽകിയ സ്ഥലത്ത് 1924 ൽ എൽ പി വിദ്യാലയം സ്ഥാപിതമായി. പ്രഥമ മാനേജരായി സ്തുത്യർഹസേവനം അനുഷ്ഠിച്ചത് റവ. ഫാ.വർഗീസ് പുളിക്കനായിരുന്നു. ഈ പ്രൈമറി വിദ്യാലായത്തെ അപ്പർപ്രൈമറി വിദ്യാലായമായി ഉയർത്തിയത് ഈ പ്രദേശത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവൂമായ ഉന്നമനത്തിന് വഴിതെളിച്ചു. ഈ വിദ്യാലയത്തിന്റെ ചരിത്രമുഹൂർത്തമായി എന്നും സ്മരിക്കാവുന്ന കാലഘട്ടമായ 1966 ൽ ഹൈസ്‍കൂളായി ഉയർത്തപ്പെട്ടു . ശ്രീ കെ.കെ ജോസ് മാസ്റ്റർ പ്രഥമപ്രധാനാദ്ധ്യാപകനായും റവ.ഫാ.ആന്റണി കിഴക്കൂടൻ മാനേജരായും ചുമതലയേറ്റു. പ്രഥമ എസ് എസ് എൽ സി ബാച്ച് 86% ത്തോടെ ശ്രദ്ധേയമായ വിജയം കൈവരിച്ചു. 1984 പ്രൈമറി വിദ്യാലയം ഹൈസ്കൂളിൽ നിന്നും വേർപ്പെട്ടു. ഈ വിദ്യാലയം 2000-മാണ്ടിൽ ഹയർ സെക്കന്ററിയായി ഉയ൪ത്തപ്പെട്ടൂ.ഈ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് എസ് എൽ സി പരീക്ഷയ്ക്കിരുത്തി 100% വിജയ തിളക്കമായി ചരിത്രത്താളുകളിൽ ഇടം പിടിച്ചവർഷമായിരുന്നു 2007.2014-15 അധ്യയനവർഷം മുതൽ 100% വിജയതിളക്കത്തിലാണു സെൻ്റ് സെബാസ്റ്റൻസ് സ്കൂൾ.പാഠ്യവിഷയങ്ങളിൽ മാത്രമല്ല പാഠേ്യതര വിഷയങ്ങളിലും ഈ സ്കൂൾ മിക്കച്ച നിലവാരം പുലർത്തുന്നു.കായിക ഇനങ്ങളിൽ ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഇവിടുത്തെ കുട്ടികൾ മിക്കച്ച പ്രകടനം കാഴ്ച്ച വെക്കുന്നു.