ശാസ്താംകോട്ട

 കേരളത്തിലെ കൊല്ലം ജില്ലയിലാണ് ശാസ്താംകോട്ട സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ്‌ ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട്വടക്കു, തെക്കു എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശ്രീ ധർമ്മശാസ്താവ് വാണരുളുന്ന പുണ്യ സ്ഥലമായതിനാൽ ശാസ്താംകോട്ട എന്നറിയപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.സീത അന്വേഷണ സമയത്തു ശ്രീരാമനൊപ്പം ഉണ്ടായിരുന്ന വാനര സങ്കത്തിലെ കുറച്ചു ഇവിടെ തങ്ങിയെന്നും അവരുടെ പിന്മുറ ക്കാർ ആണ് ഇന്നുള്ള വാനരർ എന്നും വിശ്വാസം നില നിൽക്കുന്നു

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്താണ് ശാസ്താംകോട്ട. നഗരം അന്തരീക്ഷത്തിൽ നിന്നും മാറി തീർത്തും ഗ്രാമ സൗന്ദര്യം തുളുമ്പുന്ന ഗ്രാമപ്രദേശമാണ് ഇത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.തടാകങ്ങളുടെ രാജ്ഞി, കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം.. ഇങ്ങനെ പല വിശേഷണങ്ങളുമുണ്ട് കൊല്ലം ജില്ലയിലുള്ള ശാസ്താംകോട്ട തടാകത്തിന്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എസ്ബിഐ ശാസ്താംകോട്ട
  • ബാങ്ക് ഓഫ് ബറോഡ ശാസ്താംകോട്ട
  • ഫെഡറൽബാങ്ക് ശാസ്താംകോട്ട
  • പോസ്റ്റ് ഓഫീസ്
  • സബ് ട്രഷറി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജെ.എം.എച്ച്.എസ്സ് ശാസ്താംകോട്ട
  • ജെ.എം.റ്റി.റ്റി.ഐ ശാസ്താംകോട്ട
  • ദേവസ്വം ബോർഡ് കോളേജ്
  • യു.ഐ.റ്റി ശാസ്താംകോട്ട
  • ഗവ.ഹയർസെക്കൻണ്ടറി സ്കൂൾ ശാസ്താംകോട്ട

ആരാധനാലയങ്ങൾ

  • ധർമ്മശാസ്താക്ഷേത്രം
  • ശാസ്താംകോട്ട ടൗൺ ജുമാമസ്ജിദ്
  • സെൻറ് തോമസ് ചർച്ച് ശാസ്താംകോട്ട
 

ചിത്രശാല