ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

2024-25 അധ്യയനവർഷത്തിൽ സി.പി ഒ ശ്രിമതി അജിത , എ.സി.പി.ഒ ശ്രിമതി വിസ്മി എന്നിവരുടെ നേതൃത്ത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ എസ്.പി.സി യുടെ ഭാഗമായി പ്രതി മാസത്തിൽ ഡയറക്ടറേറ്റിൽ നിന്നുമുള്ള നിർദേശമനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷം

പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 2024.jpg
പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം 22.jpg

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ രാവിലെt 9 മാണിക്ക് പ്രിൻസിപ്പാൾ ശ്രീമതി പ്രീത വി പതാക ഉയർത്തി. എച്.എം ഇൻ ചാർജ് ഗീത ടീച്ചർ, പി.ടി.എ പ്രസിഡൻറ് മഞ്ജു സജി എന്നിവർ സംസാരിച്ചു. അതിന് ശേഷം എസ്.പി.സി കേഡറ്റുകളുടെ പാസ്സിങ് ഔട്ട് പരേഡും നടന്നു. മധുരപലാഹാര വിതരണത്തിന് ശേഷം ദേശഭക്‌തിഗാനം, പ്രസംഗം മുതലായ കലാപരുപാടികളും അരങ്ങേറി. സ്വാതാന്ത്ര്യ പരിപാടികൾക്ക് സി.പി.ഒ ശ്രീമതി അജിത, എ.സി.പി.ഒ ശ്രീമതി വിസ്മി എന്നിവർ നേതൃത്വം നൽകി.



അന്താരാഷ്ട്ര വയോജനദിനം

ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തിന്റെ സ്മരണാർത്ഥം ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാലയത്തിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ മൂന്നുമുറിയിൽ സ്ഥിതി ചെയ്യുന്ന ശാന്തി ഭവൻ വയോജനമന്ദിരം സന്ദർശിക്കുകയും, സ്ഥാപനത്തിലെ അമ്മമാരോടൊപ്പം അല്പസമയം ചെല വിടുകയും, മന്ദിരത്തിന്റെ പരിസരം വൃത്തിയാക്കുകയും ചെയ്തു.

ശാന്തി ഭവനിലെ 18 അമ്മമാർക്കായി കേഡറ്റുകൾ സമാഹരിച്ച ഉടുപ്പ്,തലയിണ കവർ, സോപ്പ്,സോപ്പുപൊടി, ഫ്ലോർ ക്ലീനർ, ഇവയെല്ലാം വെള്ളികുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ കൃഷ്ണൻ സാറും കേഡറ്റുകളും ചേർന്ന് ശാന്തിഭവന്റെ മദർ സുപ്പീരിയർ സിസ്റ്റർ കൊച്ചുറാണിക്ക് കൈമാറി. കൃഷ്ണൻ സാർ വയോജന ദിനത്തിന്റെയും, ഗാന്ധി ജയന്തിയുടെയും സന്ദേശം നൽകി സംസാരിക്കുകയും വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.

ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എച്ച് എം ഇൻ ചാർജ് ഗീത ടീച്ചർ, ശാന്തിഭവനിലെ സിസ്റ്റർ ഷാൻ്റി, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ പ്രശാന്ത് എന്നിവർ സംസാരിച്ചു.

പ്രമാണം:അന്താരാഷ്ട്ര വയോജനദിനം.jpg

എസ് എം സി ചെയർമാൻ ഷിജു, എം പി ടി എ പ്രസിഡൻറ് ശ്രീമതി സോണിയ, അധ്യാപകരായ സുനിതാ ദേവി, സന്ധ്യ, വിനിത, നിധീഷ്, അനുഷ, ലിഷ രമ്യ, രമ്യ ജിത്ത്, വിൽസി, എസ് പി സി പി ടി എ അംഗങ്ങൾ, മാതാപിതാക്കൾ എന്നിവർ സന്നിഹിതരായി.




ഗാന്ധിജയന്തി

പ്രമാണം:ഗാന്ധിജയന്തി 2025.jpg

ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെമ്പുച്ചിറ വിദ്യാലയത്തിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ നടത്തിയ ഗാന്ധി എക്സിബിഷൻ വിദ്യാലയത്തിലെ സീനിയർ അധ്യാപിക സിനി ടീച്ചർ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു