മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ

10:33, 15 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ്. എസ്. എൽ. സി റിസൾട്ട്

എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ്

എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ്. എസ്. എൽ. സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കുന്ന സ്‌കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു. തുടർച്ചയായി പത്തു വർഷങ്ങളിലായി എസ്. എസ്. എൽ. സി പരീക്ഷയിൽ 100% വിജയവും കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ എ+ നേടുന്ന സ്‌കൂളുമാണ് മൗണ്ട് കാർമ്മൽ എസ്. എസ്. എൽ. സി യ്ക്ക് പുറമെ എൽ. എസ്. എസ്, എൻ .എം. എസ്, എൻ. ടി. എസ്. ഈ എന്നീ പരീക്ഷകളിലും കുട്ടികൾ ഉന്നത വിജയം നേടുന്നു. മിക്ക വർഷങ്ങളിലും ഇൻസ്പയർ അവാർഡ് കരസ്ഥമാക്കുന്നു, 600 ൽ അധികം വിദ്യാർത്ഥിനികൾ വിവിധ സ്കോളർ ഷിപ്പുകൾക്ക് അർഹരാകുന്നു.

അവാർഡ് ജേതാക്കൾ

സിസ്റ്റർ വെർജീനിയ

1938 മുതൽ 1971 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു . 1965 ൽ മികച്ച അധ്യാപനത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിച്ചു.

സിസ്റ്റർ റെയ്‌ച്ചൽ

1971 മുതൽ 81 വരെ ഹെഡ്മിസ്ട്രസ് ആയി സേവനമനുഷ്ഠിച്ചു. 1978 ൽ മികച്ച അധ്യാപനത്തിന് ദേശിയ അവാർഡ് കരസ്ഥമാക്കി.

സിസ്റ്റർ സ്റ്റെല്ല

സിസ്റ്റർ സ്റ്റെല്ല 1962-81 വരെ ഹൈസ്കൂൾ അധ്യാപികയായും 1981 മുതൽ 1987 വരെ ഹെഡ്മിസ്ട്രസ് ആയും സേവനമനുഷ്ഠിച്ചു. 1978ൽ മികച്ച അധ്യാപനത്തിന് സെക്കന്ററി തലത്തിൽ സ്റ്റേറ്റ് അവാർഡും 1983 ൽ ദേശിയ അവാർഡും ലഭിച്ചു.

സിസ്റ്റർ റെനീറ്റ

1987-98 വരെ ഹെഡ്മിസ്ട്രസ് ആയും 1998 -2001 വരെ പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. 1998 ലെ മികച്ച അധ്യാപകക്കുള്ള ദേശിയ അവാർഡ് ലഭിച്ചു.

കാർമ്മൽ പ്രതിഭകൾ

അഞ്ചു കൃഷ്‌ണ അശോക്

* മിസ്സ് ഫേസ് ഓഫ് ഇന്ത്യ

* ഗൃഹലക്ഷ്മി ഫേസ് ഓഫ് കേരള 2019 ടൈറ്റിൽ വിന്നർ

* മിസ്സ് എക്സ്പ്രസ്സിവ് ആയിസ് സബ്‌ടൈറ്റിൽ

* മിസ്സ് മില്ലെന്നിൽ ടോപ് മോഡൽ ഇന്ത്യ 2020 ഫസ്റ്റ് റണ്ണർ അപ്പ്

* മിസ്സ് പോപ്പുലർ സബ്ടൈറ്റില്

* മിസ്സ് ഫേസ് ഓഫ് ഇന്ത്യ 2021 ടൈറ്റിൽ വിന്നർ

അഞ്ചു കൃഷ്‌ണ അശോക്‌ അഭിനയിച്ച പ്രധാന ചിത്രങ്ങൾ : പ്രതി പൂവൻ കോഴി , കുഞ്ഞെൽദോ , ആദ്യരാത്രി , സുമേഷ് & രമേഷ് , കായിപോള മറ്റു ഭാഷാ ചിത്രങ്ങളും അഭിനയിച്ചു വരുന്നു . കലാഭവൻ മണി മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചു. 

മീര കൃഷ്‌ണ ജി

പ്രശസ്‌ത ശാസ്‌ത്രീയ നർത്തകി ,സീരിയൽ സിനിമ ആർട്ടിസ്‌റ്റ്  ( മികച്ച സീരിയൽ താരം അവാർഡ് ). കലോത്സവ കലാതിലകം .

 
2020 -2021 അധ്യയന വർഷം 179 പൂർണ്ണ എ+
വർഷം എണ്ണം
2012-2013 22
2013-2014 28
2014-2015 29
2015-2016 33
2016-2017 51
2017-2018 58
2018-2019 68
2019-2020 70
2020-2021 179
2021-2022 75

എസ്. എസ്. എൽ. സി വിജയ ശതമാനം

പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്‌മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .

എസ് .എസ് .എൽ .സി യൂ എസ് എസ് എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
വർഷം ശതമാനം യൂ എസ് എസ് റിസൾട്ട്  എൻ എൻ എം എസ് ഇൻസ്പയർ അവാർഡ്
2005-2006 99% അലീന ഷാജി (ഗിഫ്റ്റഡ് ചിൽഡ്രൻ ) (2021-22) ആര്യ ദേവി കെ എസ് (20-21) ആതിര പ്രദീപ് (21-22)
2006-2007 99%  അതുല്യലക്ഷ്മി എസ്  (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) സൂര്യമോൾ കെ എസ് (2021  -22) പവിത്ര ആർ (21-22)
2007-2008 99% പവിത്ര ആർ (ഗിഫ്റ്റഡ് ചിൽഡ്രൻ) (2021-22) എയ്ഞ്ചൽ ജോജി (2021-22)
2008-2009 100% ആൻ എൽസ എം തോമസ് (2021-22)
2009-2010 100% നിവേദിത കെ രാജ് (2021-22)
2010-2011 99% എയ്ഞ്ചൽ ജോജി (2021-22)
2011-2012 100% സുഹാന എസ് (2021-22)
2012-2013 100%   ആർദ്ര അജിത്
2013-2014 100% ഗൗരികൃഷ്ണ എം
2014-2015 100%
2015-2016 100%
2016-2017 100%
2017-2018 100%
2018-2019 100%
2019-2020 100%
2020-2021 100%
2021-2022 100%
 
2020 -2021 അധ്യയന വർഷം  179  പൂർണ്ണ എ +
 
2019 -2020 അധ്യയന വർഷം 70  പൂർണ്ണ എ +

അംഗീകാരങ്ങൾ

 
 
ബെസ്റ്റ് സ്‌കൂൾ അവാർഡ്
 
 



 
എസ് എസ് എൽ സി ഫുൾ എ പ്ലസ്
 
സീഡ് ഹരിതവിദ്യാലയ പുരസ്കാരം
 
നെറ്റ് ബോൾ ചാമ്പ്യൻ
 
സ്‌കേറ്റിങ് ചാമ്പ്യൻ
 
സൈക്ലിംഗ് ചാമ്പ്യൻ
 
സീഡ് ഹരിത ഓഫീസ് പുരസ്കാരം
 
ശാസ്ത്രരംഗം പുരസ്കാരം
 
സേവ് എനർജി പുരസ്കാരം
 
വിവിധ സ്കോളർഷിപ്പുകൾ
 
ക്വിസ് പുരസ്കാരം
 
യുവജനോത്സവ പുരസ്കാരം