38098-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38098
യൂണിറ്റ് നമ്പർLK/2018/38098
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ എസ് നായർ
അവസാനം തിരുത്തിയത്
11-10-202438098

അഭിരുചി പരീക്ഷ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി.

2023 -26 ബാച്ച്

SL NO NAME AD NO CLASS
1 ADITHYAN U 3485 8
2 AMALJITH U 3479
3 AMINA N 3543
4 ANEESHA M Y 3492
5 ATHIRA A 3493
6 ATHIRA MANOJ 3507
7 CRISTY MOSESS 3477
8 EBIN BABU 3494
9 GAYATRI S 3518
10 HEMA S 3470
11 JESTIN P 3506
12 JOJI A 3483
13 KRISHNA DAS K R 3517
14 LEKSHMI PRASAD 3516
15 MALAVIKA MANOJ 3515
16 NANDHANA V 3468
17 PRARTHANA SUNIL 3512
18 SANDRA S 3514
19 SANJAYR R 3521
20 SANU S 3484
21 SREELAL B 3469
22 STELLA SALLU 3513
23 VAISHNAVI 3547


പ്രിലിമിനറി ക്യാമ്പ്

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ തല ക്യാമ്പ് ഐടി ലാബിൽ വെച്ച് നടന്നു ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീതാ റാണി ആശംസകൾ അറിയിച്ചു കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഇന്റർനെറ്റിന്റെ സ്വാധീനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുള്ള പുരോഗതി എന്നിവയായിരുന്നു പ്രധാന വിഷയം ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന ധാരണകൾ വിദ്യാർത്ഥികളിൽ എത്തിച്ചു

ഗെയിമിലൂടെയാണ് ഈ ക്യാമ്പ് ആരംഭിച്ചത് സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ ഫെയ്സ് എന്ന ഗെയിം ആണ് കുട്ടികൾ ആദ്യമായി കളിച്ചത് കുട്ടികൾക്ക് ഏറെ സന്തോഷം തരുന്ന ഒരു ഗെയിം ആയിരുന്നു ഇത് എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കെടുത്തു തുടർന്ന് ഓപ്പൺ ടൂൾസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ തയ്യാറാക്കി വിവിധ റോബോട്ടുകളുടെ പ്രവർത്തനം അവയുടെ ഉപയോഗം എന്നിവ കുട്ടികളെ പരിചയപ്പെടുത്തി

യൂണിഫോം വിതരണം

എ ഐ ക്യാമറ ബോധവത്കരണ ക്ലാസ്

 

എ ഐ ക്യാമറ ബോധവത്കരണ ക്ലാസ് നടത്തി. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ (ആർക്കട്ടികുലേറ്റഡ് ഇൻഫ്രാറെഡ് ക്യാമറകൾ) പതിവായി നിരീക്ഷണത്തിനും സുരക്ഷയ്ക്കുമായി ഉപയോഗിക്കുന്നു. ഇവയുടെ പ്രധാന ഉപയോഗങ്ങളെ കുറിച്ച് കുട്ടികൾ ക്ലാസ് എടുത്തു .

 

1. ട്രാഫിക് നിരീക്ഷണം: റോഡുകളിലെ വാഹനങ്ങളുടെ ഗതാഗതം നിരീക്ഷിക്കാൻ, വാഹനങ്ങളുടെ വേഗത, ഗതാഗതക്കുരുക്ക് എന്നിവ കണ്ടെത്താൻ ഉപയോഗിക്കുന്നു. 2. സുരക്ഷ: അപകടങ്ങൾ, നിയമലംഘനങ്ങൾ എന്നിവ രേഖപ്പെടുത്താൻ സഹായിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതും ഇതിലൂടെ നിരീക്ഷിക്കുന്നു. 3. *മാനേജ്‌മെന്റ്:* ട്രാഫിക് സിഗ്നലുകൾ മെച്ചപ്പെടുത്താനും ഗതാഗത നിയന്ത്രണവും നടത്താനും സഹായിക്കുന്നു. 4. *വിവരണം:* പരിശോധനയ്ക്ക് ശേഷം നിയമലംഘനങ്ങൾ പിടികൂടാനും പിഴ ചുമത്താനും സാക്ഷ്യമായി ഉപയോഗിക്കുന്നു.

  • പ്രധാന സവിശേഷതകൾ:

- ഹൈ റിസല്യൂഷൻ: വസ്തുക്കളുടെ വിശദാംശങ്ങൾ വ്യക്തമായി പിടികൂടാൻ. - *ഇൻഫ്രാറെഡ് കാമറകൾ:* രാത്രി സമയത്തും കുറഞ്ഞ പ്രകാശത്തിൽ പ്രവർത്തിക്കുന്നു. - മോഷൻ ഡിറ്റക്ഷൻ: നീക്കങ്ങളോ മാറ്റങ്ങളോ ഉണ്ടായാൽ റെക്കോർഡിംഗ് പ്രവർത്തനം തുടങ്ങും. - *റിയൽ-ടൈം ഡാറ്റ:* ട്രാഫിക് മാനേജ്മെന്റിനായി യഥാർത്ഥ സമയത്ത് ഡാറ്റ പ്രദാനം ചെയ്യുന്നു.

  • പ്രയോജനങ്ങൾ:

- *പബ്ലിക് സുരക്ഷ: അപകടങ്ങൾ കുറയ്ക്കുന്നു. - *നിർമ്മിതബുദ്ധി:* അവശേഷിക്കുന്ന നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു. - *വിതരണ മാനേജ്മെന്റ്:* യാത്ര സമയവും ഗതാഗതക്കുരുക്കുകളും കുറയ്ക്കുന്നു.

റോഡിൽ സ്ഥാപിച്ചിരിക്കുന്ന ഐ ക്യാമറകൾ ഗതാഗതവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു

ബോധവൽക്കരണ ക്ലാസ്

 
 

ലിറ്റിൽ കൈറ്റ്സിൽ കുട്ടികൾ പഠിക്കുന്നത് എന്ത് ഇതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ,റോബോട്ടിക്സ് ഇവയെ കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്ക് കൊടുക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം.

മാസ്റ്റർ ട്രെയിനർ ആയ താര ചന്ദ്രനാണ് രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചത് .ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ ഈ പരിപാടിക്ക് സ്വാഗതം നേർന്നു . എസ് ഐ ടി സി ജയശ്രീ ടീച്ചറും കുട്ടികളും ചേർന്ന് ഇതിനു വേണ്ടുന്ന സാങ്കേതിക സഹായങ്ങൾ ചെയ്തു.




 

നൈപുണി വികസന ദിനം, ജൂലൈ 15

നൈപുണി വികസന ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ അനിമേഷൻ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അനീഷ് ആണ് ക്ലാസ്സ് എടുത്തത്. അനിമേഷൻ വീഡിയോകൾ കാണിക്കുകയും സ്വന്തമായി അനിമേഷൻ നിർമ്മിക്കാനുള്ള ആപ്പുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അനിമേഷിന്റെ സാധ്യതകളെക്കുറിച്ച് വിശദീകരിച്ചു.


ലഹരിക്കെതിരെ ബോധവൽക്കരണം മൈം തയ്യാറാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

സ്കൂൾ തല ക്യാമ്പ്

ലിറ്റിൽകൈറ്റ്സ് പരിശീലനപദ്ധതികളിലെപ്രധാന പ്രവർത്തനമാണ് ക്യാമ്പുകൾ.ഇതിൽ, എല്ലാ ക്ലബ്ബ് അംഗങ്ങൾക്കും അവസരംലഭിക്കുന്ന പരിശീലനം എന്ന നിലയ്ക്ക് യൂണിറ്റ് ക്യാമ്പ് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. പഠനത്തിന്റെയും അനുഭവങ്ങളാണ് ഓരോ സംഘപഠനത്തിന്റെയും ക്യാമ്പും സമ്മാനിക്കുന്നത്.

ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾ തല ക്യാമ്പ് 9- 10- 2024 ൽ നടക്കുകയുണ്ടായി.എക്സ്റ്റേണൽ റിസോഴ്സ് പേഴ്സൺ ആയി എത്തിയത് സെന്റ് പോൾസ് ഹൈസ്കൂളിലെ ശ്രീമതി ഹരിഷ്മ സി വി ആണ്.

ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ ജയശ്രീ പി കെയും ക്ലാസ് എടുത്തു.  പത്തുമുതൽ ഒരുമണിവരെ അനിമേഷനും ഒന്നേമുക്കാൽ മുതൽ 4 മണി വരെ പ്രോഗ്രാമിങ്ങുമാണ് നടന്നത്.

ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റി

താളം തയ്യാറാക്കാം

ഒരു ഐസ് ബ്രേക്കിങ്ങ് ആക്ടിവിറ്റിയിലൂടെയാണ് ക്യാമ്പ് ആരംഭിക്കുന്നത്.അംഗങ്ങളുടെ പൂർണ പങ്കാളിത്തം ക്യാമ്പിലൂടനീളം ഉറപ്പുവരുത്തുന്നതിനും ആരോഗ്യകരമായമത്സരം നിലനിർത്തുന്നതും ക്യാമ്പിനെ സജീവമാക്കാൻ സഹായിക്കും.

സന്ദേശങ്ങൾ ഡിജിറ്റലായ്.

ഒരു ആശംസാ കാർഡ് അനിമേഷൻ വീഡിയോ രൂപത്തിൽ തയ്യാറാക്കുന്നതെങ്ങനെ എന്നാണ് ഇവിടുത്തെ ആദ്യത്തെ പ്രവർത്തനത്തിൽ ചർച്ച ചെയ്യുന്നത്

ഓണവുമായി ബന്ധപ്പെട്ട് ആശംസാ കാർഡുകൾ കൈമാറാറുണ്ട്. കാർഡുകൾ സ്വയം

തയ്യാറാക്കി നൽകുന്നതിന്റെ സംതൃപ്തി വളരെ വലുതാണ്. ഇപ്പോൾ ചിത്രങ്ങൾ, GIF കൾ,

വീഡിയോകൾ, എന്നിങ്ങനെയുള്ള ആശംസകൾ ആണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്.

അതിൽ തന്നെ അനിമേറ്റഡ് രൂപത്തിലുള്ളവയയ്ക്ക് കൂടുതൽ ആകർഷണീയത ഉണ്ട് .

ഇത്തരത്തിൽ ഒരു അനിമേറ്റഡ് ആശംസാ കാർഡ് തയ്യാറാക്കുന്നതെങ്ങനെയെന്നാണ്

ഇവിടെ ചർച്ച ചെയ്യുന്നത്. ഓപ്പൺടൂൺസ് സോഫ്റ്റ് വെയറാണ് ഇവിടെ ഉപയോഗിക്കുന്നത്.

പ്രൊമോ വീഡിയോ

ഓണാശംസകൾ തയ്യാറാക്കുന്ന ആദ്യ പ്രവർ‍ത്തനത്തിനുശേഷം, ഓണം എന്ന ആശയത്തിൽഒരപ്രൊമോഷൻവീഡിയോതയ്യാറാക്കുന്നപ്രവർത്തനമാണിത്.അനിമേഷൻ

സങ്കേതമുപയോഗിച്ച്ആശയവതരണത്തിനുള്ളവീഡിയോകൾതയ്യാറാക്കാൻ

പരിശീലിക്കുന്നോടൊപ്പം കുട്ടികൾ സ്വന്തമായി കൂട്ടിച്ചേർക്കലുകൾ വരുത്തി അസൈൻമെന്റുകൾ

സമർപ്പിക്കണം.

പ്രോഗ്രാമിങ്

പ്രോഗ്രാമിംഗ് സങ്കേതങ്ങൾഉപയോഗിച്ച് സ്വന്തം ഗെയിമുകൾ തയ്യാറാക്കാൻ അവരെ പ്രേരിപ്പിക്കുക എന്നതായിരിക്കണം ‍പ്രവർത്തനത്തിന്റെ ലക്ഷ്യം. പരിമിതമായ സമയത്തിനുള്ളിൽ കുട്ടികളിലെ പ്രോഗ്രാമിംഗ്അഭിരുചി കണ്ടെത്തുക എന്നത് തീർച്ചയായും വെല്ലുവിളിയായിരിക്കും.

പൂവേ..പൊലി പൂവേ...

പൂക്കൾ ശേഖരിക്കലും പൂക്കളം ഒരുക്കലുമൊക്കെ ഓണക്കാലത്തിന്റെ ഏറ്റവും പ്രധാന

ആഘോഷങ്ങളിൽ ഒന്നാണല്ലോ.‍ പൂപ്പൊലിപാട്ടുകൾ പാടിക്കൊണ്ട് പൂക്കൂടയുമേന്തി പാടവും

തൊടികളും പൂവ് തേടി നടന്ന ഒരു ബാല്യത്തിന്റെ ആഹ്ലാദകരമായ ഓർമ്മകൾ പഴയ

തലമുറയ്ക്കുണ്ട്. മാർക്കറ്റ് പൂക്കളാൽ ഓണപ്പൂക്കളമൊരുക്കുന്ന ഇന്നത്തെ തലമുറയ്ക്ക് അറിയാൻ

സാധിക്കാതെ പോയ ആ അനുഭവത്തിലേക്ക് കുട്ടികളെ ഓർമ്മപ്പെടുത്തുന്ന ഒരു ഗയിമാണ്

പൂവേ.. പൊലി പൂവേ... 4 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം പൂർത്തിയാക്കുന്നത്. ഈ

പ്രവർത്തനങ്ങളിലെ ഓരോ ഘട്ടത്തിലും കുട്ടികൾക്ക് സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾ ഉണ്ട് .

അവ പൂർത്തിയാക്കുന്നത് മത്സരമായി പരിഗണിക്കാം.


മാലിന്യ മുക്ത കേരളം AI പ്രസന്റേഷൻ

ITമേള