എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിയ ദുരന്തം കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഓകിയും, നിപ്പായും, പ്രളയവും പ്രതിരോധിച്ച നമ്മൾക്ക് ഏറ്റ ഒരു വൻ മഹാമാരിയാണ് ഈ കോവിഡ് 19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് അതിവേഗമാണ് ലോകത്തിന്റെ മറ്റ് പലഭാഗങ്ങളിലേക്ക് വ്യാപിച്ചത്. മരണ സംഖ്യ വർധിക്കുകയും അതിനൊപ്പം രോഗം ബാധിക്കുന്നവരുടെ എണ്ണ വർധനവും സംഭവിച്ചു. കോവിഡ് 19 ബാധ സ്ഥിതികരിച്ച ആദ്യ മൃഗം ന്യൂയോർക്കിലെ ബ്രോൻസ് സൂവിലെ 'നാദിയ എന്ന കടയവയെയാണ്. ലക്ഷക്കണക്കിന്ന് പേർക്കാണ് ഇതുവരെ മഹാമാരി സ്ഥിതികരിച്ചിരിക്കുന്നത്. കിരീട രൂപത്തിൽ കാണപ്പെടുന്നത് കൊണ്ട് ക്രൗൺ എന്ന അർത്ഥം വരുന്ന കൊണ്ടാണ് കൊറോണ എന്ന പേര് നൽകിയത്.ഈ കൊറോണ വൈറസിന്റെ പൂർണ നാമം 'നോവൽ കൊറോണ വൈറസ് 'എന്നാണ്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതുകൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞൻമാർ നാമകരണം ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന്ന് ഇരയായിരിക്കുന്നത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു. അര ലക്ഷത്തിലധികം മനുഷ്യർ നമ്മളിൽ നിന്ന് അകന്നുപോയ്.കുറച്ചുപേരെ രോഗബാധയിൽ നിന്ന് വിമുക്തനാകാൻ കഴിഞ്ഞു. വൈറസുകൾക്കു സ്വന്തമായി നിലനില്പില്ല, മറ്റൊരു ജീവിയുടെ ( ഹോസ്റ്റ്) കോശത്തിൽ കടന്നുകയറി, അതിന്റെ ജനിക സംവിദാനത്തെ ഹൈജാക്ക് ചെയ്ത് സ്വന്തം ജീനുകളും പ്രത്യുല്പാദത്തിന് ആവശ്യമായ പ്രോട്ടീനുകളും നിർമ്മിച്ചെടുകും. സ്പര്ശനത്തിലൂടെയാണ് ഈ വൈറസ് പ്രധാനമായും പടരുന്നത്. ഈ പനിയുടെ ലക്ഷണങ്ങൾ പനി, ജലദോഷം, വയറിളക്കം, ന്യൂമോണിയ, കിഡ്നി തകരാർ എന്നിവയാണ്. കൃത്യമായ മരുന്നോ വാക്സിനോ ഇതുവരെ കണ്ടത്തിയിട്ടില്ല. പല വാക്സിനുകളും പരീക്ഷണ ഘട്ടത്തിലാണ്.അസുഖം വന്നാൽ ഒറ്റപെട്ട കേന്ദ്രത്തിൽ ചികിത്സിക്കണം.വളർത്തു മൃഗങ്ങൾക്ക് ഇവ പെട്ടെന്നു ബാധിച്ചേക്കാം. കോവിഡ് 19 പരമാവധി തടയാൻ കൈകൾ എട്ട് സ്റ്റെപ്പുകൾ ഉപയോഗിച്ച് വൃത്തിയായ് കഴുകുക. വിദേശത്ത് നിന്ന് വന്നവർ 28 ദിവസത്തെ ക്വാറന്റൈനിൽ ഇരിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് വേണ്ട ചികിത്സകൾ തേടണം. ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക അകലം പാലിക്കണം എന്നതാണ്. ഈ രോഗം പരമാവധി തടയാൻ ഹൈഡ്രോക്ക്സി ക്ലോറിക്വീൻ എന്ന മരുന്ന് ഉപയോഗിക്കുന്നു. ഈ വൈറസ് ഉള്ളവർക്കായി പ്രധാനമന്ത്രിയുടെ ആരോഗ്യ സേതു എന്ന ആപ്പും ആരംഭിച്ചു. നമ്മുടെ രാജ്യം രോഗവിമുക്തമാകാൻ സർക്കാർ രാജ്യം ഒട്ടാകെ 'ലോക്ക്ഡൌൺ' പ്രഖ്യാപിച്ചിരികകയാണ്. ഈ ലോക്കഡോൺ നമ്മൾ പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുക നമ്മുടെ ജീവൻ രക്ഷിക്കാൻ പോലീസുകാരും, നെയ്‌സുമാരും, ഡോക്ടർമാരും വളരെയേറെ കഷ്ട്ടപെടുന്നുണ്ട്. നമ്മൾ ഈ വൈറസ് തടയാൻ വീട്ടിൽ ഇരികുന്നില്ലെങ്കിൽ പോലീസുകാരല്ല പട്ടാളക്കാർ ഇറങ്ങും അവർക്ക് ബന്ധവും സ്വന്തവും ഒന്നുമില്ല അവർക്ക് മനുഷ്യർ മാത്രമാണ് നമ്മൾ. "ഹാ ! പുഷ്പമേ, അധികതുക എന്ന കുമാരനാശാന്റെ വീണപൂവിലെ വരികൾക്ക് ഇപ്പോൾ 113 വർഷം ആയി. ആ വരികൾ ഇപ്പോൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. പൂ പൊഴിഞ്ഞു വീഴുന്നതുപോലെ മനുഷ്യർ മരിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് ഈ വൈറസിനെ നേരിടാൻ സാധിക്കും ഒരുമിച്ച് ഒരുമയോടെ ഈ നിയമങ്ങൾ പാലിച്ച് വീട്ടിലിരികം. ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.......
സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം