മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/നാഷണൽ സർവ്വീസ് സ്കീം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 3 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൻ. എസ്. എസ് ന്റെ ഹിരോഷിമ-നാഗസാക്കിദിനാചരണം നടത്തി.യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു.കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.യുദ്ധവിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കി.

രക്തദാന ക്യാമ്പ്

കങ്ങഴ മുസ്‌ലിം ഹയർ സെക്കന്ററി സ്കൂളിൽ നാഷണൽസർവീസ് സ്കീമിന്റെയും പാലാബ്ലഡ്‌ഫോറത്തിന്റെയും മാതൃഭൂമിസീഡിന്റെയും

സംയുക്താഭിമുഖ്യത്തിൽ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ശ്രീ ടി എം നസീർ താഴത്തേടത്ത്,കങ്ങഴ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ഷിബു ഫിലിപ്പ്, പാലാ ബ്ലഡ്‌ ഫോറം കൺവീനർ ശ്രീ ഷിബു തെക്കേമറ്റം, പ്രിൻസിപ്പൽ ശ്രീ സാജിദ് എ കരീം, ഹെഡ് മാസ്റ്റർ ശ്രീ ടി എ നിഷാദ്,പി ടി എ പ്രസിഡന്റ്‌ ശ്രീ ഷൈബു പാലക്കാട്ട്,പ്രോഗ്രാം ഓഫീസർ ശ്രീ ജോഷി തോമസ്,നെടുംകുന്നം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ ജെബിൻ സാജു, ശ്രീ സക്കീർ മജീദ് തുടങ്ങിയവർ സംസാരിച്ചു.



ഗാന്ധി ജയന്തിയോടനുബന്ധിച്ച് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പത്തനാട് ജംഗ്ഷനിൽ ഫ്ലാഷ് മോബ്, ശുചീകരണം എന്നിവ സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നാഷണൽ സർവീസ് സ്കീം വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചു. രാവിലെ 10 മണിക്ക് സ്കൂളിൽ നിന്നും പത്തനാട്ടേക്ക് ലഹരിവിരുദ്ധ റാലി തുടർന്ന് ലഹരിവിരുദ്ധ സന്ദേശങ്ങളുടെ പ്രചരണാർത്ഥം ഫ്ലാഷ് മോബ് ലഹരിവിരുദ്ധ പ്രതിജ്ഞ ജാഗ്രത ജ്യോതി തെളിയിക്കൽതുടർന്ന് ശുചീകരണത്തിന്റെ ഭാഗമായി കങ്ങഴ ഗവൺമെൻറ് എൽപിഎസിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.