ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

മുക്കം നഗരസഭയിലെ മികച്ച റിസൾട്ട് കൈവരിച്ച സ്കൂളിനുള്ള നഗരസഭയുടെ ട്രോഫി സ്കൂൾ അധ്യാപകൻ ഇ ബഷീർ മാസ്റ്റർ നഗരസഭ ചെയർമാനിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഇലകൾ പൂക്കുമ്പോൾ

വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല വായനാ വാരാഘോഷം ' കയ്യെഴുത്ത് പതിപ്പ് നിർമ്മാണം 2024-25' ഉപജില്ല തലത്തിൽ ഹൈസ്ക്കൂൾ വിഭാഗം രണ്ടാം സ്ഥാനം ചേന്ദമംഗല്ലൂർ ഹൈസ്കൂൾ തയ്യാറാക്കിയ ' ഇലകൾ പൂക്കുമ്പോൾ' എന്ന കയ്യെഴുത്ത് പതിപ്പിന് ലഭിച്ചു.

സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പ്

    മുക്കം ഉപജില്ലാ സ്കൂൾ ജൂഡോ ചാമ്പൻ ഷിപ്പിൽ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ തലത്തിൽ മിസ്റ റഹ്മാൻ ഗോൾഡ് മെഡൽ ജേതാവായി. ഹയർ സെക്കൻ്ററി തലത്തിൽ മുഹമ്മദ് ദിൻഷാൻ 50 kg ഗോൾഡ് മെഡൽ ജോസിഷ് ഗോൾഡ് മെഡൽ അയിഷ 63kg ഗോൾഡ് മെഡൽ കരസ്ഥമാക്കി കൊണ്ടാണ് സബ്ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിന് ചേമംഗല്ലൂർ അർഹരായത്

വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി

ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ വിവിധ കായിക മത്സരങ്ങളിൽ ജേതാക്കളായി. മുക്കം സബ് ജില്ല സീനിയർ ബാസ്ക്കറ്റ് ബോൾ വിന്നർ , സബ്ജില്ല സീനിയർ ഫുഡ്ബോൾ റണ്ണർ അപ്പ്, സബ്ജില്ല ടെന്നീസ് ജൂനിയർ ബോയ്സ് സബ് ജൂനിയർ ഗേൾസ്, ഡിസ്റ്റിക് ടേബിൾ ടെന്നീസ് സീനിയർ ബോയിസ് റണ്ണറപ്പ് എന്നിവയിൽ ചാമ്പ്യൻമാരായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻ്ററി സ്കൂൾ