ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 1 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം-സെപ്തംബർ 13

ഇക്കൊല്ലത്തെ ഓണാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.അത്തപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,പായസം വിതരണം എന്നിവ ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.സ്‍ക‍ൂൾ,പി.ടി.എ,എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത് .മുഴുവൻ കുട്ടികളുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം ഓണാഘോഷത്തിന്റെ പകിട്ട് ക‍ൂട്ടി.

കലോത്സവം 2024

സ്‍ക‍ൂൾതലകലോത്സവം-സെപ്തംബർ 30 &ഒക്ടോബർ 1

കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനും സബ്‍ജില്ല കലോത്സവത്തിൽ പങ്കെടുക്കുന്നതിനുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുമായി ആർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂൾതല കലോത്സവം "ആർപ്പോ ഇർറോ"സംഘടിപ്പിച്ചു.എസ്.എം.സി,പി.ടി.എ അംഗങ്ങളുടെ പങ്കാളിത്തം ഉണ്ടായിരുന്ന പരിപാടിയിൽ വിജയികളെ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.