Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 5
സ്കൂൾ പ്രവേശനോത്സവം വർണാഭമായ രീതിയിൽ നടത്തപ്പെട്ടു. പുതിയ കുട്ടികളെ സന്തോഷത്തോടെ സമ്മാനങ്ങൾ നൽകി സ്കൂളിലേക്ക് വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പായസവിതരണവും നടത്തപ്പെട്ടു.തദവസരത്തിൽ പുതുതായി അഡ്മിഷൻ എടുത്ത എല്ലാ കുട്ടികൾക്കും നിറം 91 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്പോൺസർ ചെയ്ത ബുക്കും പേനയും നൽകി.സ്കൂൾ പ്രവേശനോൽസവത്തിനു മുൻപായി സ്കൂൾ ഭിത്തികളിൽ പഴയ പാർലമെൻ്റ് മാതൃകയും, ഭരണഘടനയുടെ ആമുഖവും ഗാന്ധിജി, ഡോ B R അംബേദ്കർ, ഡോ. A P J അബ്ദുൾ കലാം എന്നീ മഹാൻമാരുടെ ചിത്രങ്ങളും വരച്ച് സ്കൂൾ മോടിപിടിപ്പിച്ചു