നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 21 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2024 -25 അധ്യയന വർഷം ഫറോക്ക് നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂളിലെ പ്രവേശനോത്സവം വേറിട്ടതായി. വിദ്യാഭ്യാസം കച്ചവടച്ചരക്കല്ലെന്നും നവ രാഷ്ട്ര നിർമ്മിതിയ്ക്കുള്ള ആയുധമാണെന്നും പുതുതലമുറയെ ബോധ്യപ്പെടുത്തുവാൻകൂടി ഉപകരിച്ച ചടങ്ങ് വാർഡ് കൗൺസിലർ കെ വിജിത കുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പരിസ്ഥിതി സൗഹൃദ പഠനക്കിറ്റുകളുടെ വിതരണം സ്‌കൂൾ മാനേജർ ടി.കെ ഫാത്തിമ ടീച്ചർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷിഹാബുദ്ധീൻ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനധ്യാപകൻ എൻ. ഹരിലാൽ മാസ്റ്റർ ബ്രോഷർ വിതരണം നിർവഹിച്ചു.എം പി ടി എ പ്രസിഡന്റ്‌ ഫെമിന, എസ്.ആർ.ജി കൺവീനർ ടി സുഹൈൽ എന്നവർ ആശംസകളർപ്പിച്ചു. പ്രധാനധ്യാപിക ടി പി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബീന ടീച്ചർ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്കുള്ള ക്ലാസിന് ശുഹൈബ ടി നേതൃത്വം നൽകി. അധ്യാപകരുടെയും നാട്ടുകാരുടെയും പങ്കാളിത്വവും ചടങ്ങിനെ മനോഹരമാക്കി. പ്രവേശനോത്സവത്തിലെ ചില നിമിഷങ്ങളിലൂടെ

വിദ്യാർത്ഥികൾക്കുള്ള കിറ്റ് വിതരണം

വിദ്യാർത്ഥികൾക്കുള്ള കിറ്റ് വിതരണം സ്കൂൾ മാനേജർ ടി കെ പാത്തുമ്മ ടീച്ചർ നിർവഹിക്കുന്നു

സദസ്സ്

സദസ്സ്