സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 21 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് 2024--2027

ലിറ്റിൽ കൈറ്റ്സ് 2024 --2027 ബാച്ചിന്റെ അഭിരുചി പരീക്ഷ 15-06-2024 ന് നടന്നു. 53 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.

2024- 2025 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 13/8/2024 ന് പാറശ്ശാല മാസ്റ്റർ ട്രെയിനർ ശ്രീ. മോഹൻകുമാർ സാറിന്റെ നേതൃത്വത്തിൽ നടന്നു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ ക്യാമ്പ് ആരംഭിച്ചു. ഹെഡ്മിസ്ട്രെസ് ശ്രീമതി ജയജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീജ ജാസ്മിൻ ടീച്ചർ സ്വാഗതം ആശംസിച്ചു. ലിറ്റിൽ കൈറ്റിലെ 32 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. 3.30 pm മുതൽ രക്ഷകർത്താകൾക്ക് പ്രത്യേകം ക്ലാസ്സ്‌ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ് ക്ലബ്ബിനെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും സർ വിശദീകരിച്ചു. കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ഫീഡ് ബാക്കും നടന്നു.