പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24272 (സംവാദം | സംഭാവനകൾ)
പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്
വിലാസം
വട്ടേക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724272





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വിദ്യാലയ ചരിത്രം

ചാവക്കാട് താലൂക്കിൽ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ദേശത്ത് 1928 ലാണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ'എം.എ.അബൂബക്കർ ഹാജി ഈ സ്കൂളിന്റെ മാനേജരായി സേവനമനുഷഠിക്കുന്നു . ഈ വിദ്യാലയം പ്രശസ്തരായ അനേകം പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിലാണ് .ചാവക്കാട് താലൂക്കിലെ ചേറ്റുവ പുഴയുടെ യും , അഞ്ചങ്ങാടി, കടപ്പുറം എന്നീ പ്രദേശങ്ങൾക്കിടയിലായി കടപ്പുറം പഞ്ചായത്തിലെ വാർഡ് 6 ൽ വട്ടേക്കാട് പള്ളിക്ക് സമീപത്താണ് പി.കെ.എം.എച്ച്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1928 കഞ്ഞിമൊയ്തീൻ ആയിരുന്നു സ്കൂളിന്റെ മാനേജർ. 4 വരെയുള്ള ഈ സ്കൂൾ ആലുംപറമ്പ് പള്ളിയുടെ വടക്കായിരുന്നു സ്ഥിതി ചെയ്തിരുന്നത്. അടുത്ത പരിസരത്തൊന്നും വേറെ സ്കൂളുകൾ ഉണ്ടായിരുന്നില്ല. 5. അധ്യാപകരും 200 കുട്ടികളുമാണ് അന്ന് ഉണ്ടായിരുന്നത് .1968-ൽ വട്ടേക്കാട് പള്ളിയുടെ സമീപത്തായി എ.എം.യു.പി സ്കൂൾ വട്ടേക്കാട് എന്ന പേരിൽ 7 ഉൾപ്പടെ രണ്ട് സിവിഷനുകൾ നിലവിൽ വന്നു. അതിന്റെ മനേജർ പി.കെ. മൊയ്തുണ്ണി ഹാജിയായിരുന്നു. 1993 ൽ 5 മുതൽ 7 വരെയുള്ള ക്ലാസുകൾ 3 ഡി വിഷനുകളായി നിലവിൽ വന്നു.1996 ൽ പി.കെ.മൊയ്തുണ്ണി ഹാജനിര്യാതനാവുകയും അദ്ദേഹത്തിന്റെ. മകൻ എം.എ. അബൂബക്കർ ഹാജി മാനേജരാവുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കർ സ്ഥലത്ത് രണ്ട് കെട്ടിടങ്ങളിലായി 15 ഡിവിഷനിലായി സ്കൂൾ പ്രവർത്തിക്കുന്നു. കുടിവെള്ളത്തിനായി കിണറും പൊതു ടാപ്പും ഉപയോഗിക്കുന്നു . സ്കൂളിൽ മഴവെള്ള സംഭരണി തയ്യാറാക്കിയിട്ടുണ്ട്. സ്കൂളിനോട് ചേർന്ന് കളി സ്ഥലവും ഉണ്ട്. മതിൽ കെട്ടോടു കൂടിയ താണ് കെട്ടിടം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാത്‌സ്‌ക്ലബ്‌ ,സയൻസ് ക്ലബ് ,സാമൂഹ്യശാസ്ത്രക്ലബ് ,ഐ ടി ക്ലബ് മുതലായ ക്ലബുകൾ പ്രവർത്തിക്കുന്നു .ഹരിതസേന ക്രിയാത്മകമായി പ്രവർത്തിച്ചുവരുന്നു .ദിനാചരണങ്ങൾ ,വിദ്യാരംഗം ,എന്നിവയുടെ പ്രവർത്തനങ്ങൾ

മുന്‍ സാരഥികള്‍

എൻ.പി. മാത്യു പി.കെ സെയ്തുമുഹമ്മദ് എ. വൽസല വി. നാരായണൻ പി.എസ്. ബി പാഞ്ഞുകുട്ടി സി.കെ. മേരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സലാം ഹാജി ഡോ.ഫൈസൽ ഷമീറ സിറാറത്ത് മൻസൂറലി മുസ്തഫ സിൻ ഷാജ്

നേട്ടങ്ങൾ .അവാർഡുകൾ.

ചാവക്കാട് ഉപജില്ല നടപ്പിലാക്കിയ കുഞ്ഞു മലയാളം പരിപാടിയിൽ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.ഉപ ജില്ല കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

വഴികാട്ടി