വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ജൂനിയർ റെഡ് ക്രോസ്
ജെ ആർ സി 2024-25 പ്രവർത്തനങ്ങൾ
2024-2027 വർഷങ്ങളിലേയ്ക്കായി എട്ടാം ക്ലാസ്സിലെ 60 കുട്ടികളെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടത്തു രണ്ടു ജെ ആർ സി യൂണിറ്റ് രൂപീകരിക്കുകയുണ്ടായി. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരം വൃത്തിയാക്കുന്നതിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂൾ ഗ്രൗണ്ടിൽ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിതോട്ടം ഹെഡ് മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി പച്ചക്കറിതൈ നട്ട് ഉൽഘാടനം ചെയ്തു. ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉൽഘാടനവും വായനാ ദിനത്തിന്റെയും ആരംഭത്തിൽ സ്കൂൾ അസ്സംബ്ലിയിൽ ജെ ആർ സി കുട്ടികൾ നാടൻപാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്കൂൾ ലൈബ്രറി സന്ദർശിക്കുകയും വായനാദിന പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിക്കുകയും ബോധവൽക്കരണറാലിയിൽ പങ്കെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ആശ്രാമം മൈതാനിയിൽ നടന്ന സ്വാതന്ത്ര്യദിനപരേഡിൽ മറ്റു സേനാവിഭാഗങ്ങൾക്കൊപ്പം പങ്കെടുത്ത ഏക JRC യൂണിറ്റ് നമ്മുടെ സ്കൂളിന്റെതായിരുന്നു.