ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ബഷീർ ദിനം
ജൂലൈ 5 ബഷീർദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ബഷീർദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ബഷീർ ദിന സന്ദേശം നൽകി . വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ കവിത്രാരാജൻ ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. ഒാരോ കഥാപാത്രത്തെയും പരിചയപ്പെടുത്തുമ്പോൾ വിദ്യാർത്ഥികൾ ആകഥാപാത്രത്തിന്റെ വേഷത്തിൽ സ്റ്റേജിലെത്തി. ബഷീർകൃതികളുടെ പ്രദർശനം സെമിനാർ ഹാളിൽ ക്രമീകരിച്ചു. എല്ലാ ക്ലാസിലെ കുട്ടികൾക്കും പ്രദർശനം കാണുന്നതിനും പുസ്തകത്തിന്റെ പേര് , പ്രധാന കഥാപാത്രങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനും അവസരം നൽകി . ക്ലാസ് തലത്തിൽ ബഷീർ കഥകളുടെ സംഘവായന വ്യക്തിഗത വായന എന്നിവ സംഘടിപ്പിച്ചു. ബഷീറിന്റെ വിവിധ കൃതികളിലൂടെ സഞ്ചരിക്കുന്നതിന് ബഷീർദിനത്തിലൂടെ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.