സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം

വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിൽ മാറ്റുരയ്ക്കുന്ന വിദ്യാർത്ഥികൾ വർഷങ്ങളായി സ്കൂൾ യുവജനോത്സവത്തിൽ സെന്റ് തെരേസാസ് എന്ന പേര് ആവർത്തിക്കുവാൻ ഇടം നൽകുന്നു. നാടൻപാട്ട്,  കഥ,  കവിത,  ഉപന്യാസം,  പഴഞ്ചൊല്ല് തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടുന്നു. വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ക്വിസ്,  രചനാമത്സരങ്ങൾ,  പ്രസംഗം എന്നിവ നടത്തുന്നു. അയിരൂർ കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ കഥകളി നടത്തിയത് പുതുമയാർന്ന ഒരു അനുഭവമായിരുന്നു. സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഓട്ടൻതുള്ളൽ,  സംവാദം എന്നിവയും നടത്തി.

  • 5,6,7 ക്ലാസുകളിൽ ഭാഷാപരമായി നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ പ്രത്യേക പരിശീലനം നൽകുന്നു.
  • 6 ദിവസം (30 മണിക്കൂർ) തുടർച്ചയായി ക്ലാസെടുക്കുന്നു. തുടർന്ന് എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകുന്നു.
  • ക്ലാസ് ആകർഷകമാക്കാൻ വേണ്ടി വീഡിയോ പ്രദർശനം നടത്തുന്നു. രൂപപ്പെട്ട ആശയങ്ങൾ കുറിപ്പു കളാക്കുന്നു. കുട്ടികൾ സ്വയം വിലയിരുത്തുന്നു.
  • ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കാൻ വേണ്ടി ചിത്രങ്ങളോടു കൂടിയ ചെറിയ പുസ്‌തകങ്ങൾ നൽകി വായന പ്രോത്സാഹിപ്പിക്കുന്നു.
  • വായനാകാർഡു നൽകി വായിപ്പിക്കുന്നു.
  • ദൈനം ദിന പത്രവായന ക്ലാസ്‌മുറിയിൽ നടത്തപ്പെടുന്നു.
  • ലൈബ്രറിയിൽ നിന്നുള്ള പുസ്‌തക വായന പ്രോത്സാഹിപ്പിക്കൽ.
  • കഥ പുസ്‌തകങ്ങൾ, ബാലരമ, കുട്ടികളുടെ ദീപിക, കളിക്കുടുക്ക ഇവ വായിക്കാൻ പ്രോത്സാഹിപ്പി ക്കുന്നു.
  • അക്ഷരങ്ങൾ, ചിഹ്നങ്ങൾ, കൂട്ടക്ഷരങ്ങൾ, ചില്ലുകൾ ഇവയുടെ ചാർട്ടുകൾ പ്രദർശിപ്പിക്കുന്നു.

ചാർട്ടിൽ വാക്കുകൾ എഴുതിക്കുന്നു.

  • വാക്കുകൾ വാക്യങ്ങളായി എഴുതിക്കുന്നു
  • ചിത്രങ്ങളെ അടിസ്ഥാനമാക്കി ലഘുകഥ, കവിത, ചിത്രകഥ ഇവ രൂപപ്പെടുത്തുന്നു.
  • സ്വന്തം കഥ/കവിത/വിവരണം തയ്യാറാക്കൽ.

“കുട്ടികൾ രചിച്ച കവിതയുടെ ആസ്വാദനം തയ്യാറാക്കൽ.

  • പത്രത്തിലെ മഹദ് വചനങ്ങൾ/ പ്രധാന വാർത്തകൾ എന്നിവ എഴുതിക്കൊണ്ടു വന്ന് ക്ലാസിൽ അവത രിപ്പിക്കൽ.
  • ED കുട്ടികളെ ഉൾപ്പെടുത്തി അവർക്കാവശ്യമായ പ്രോത്സാഹനം നൽകുന്നു.
  • അമ്മ വായന പ്രോത്സാഹിപ്പിക്കുന്നു.
  • തുടർ പ്രവർത്തനങ്ങൾ നൽകുന്നു