ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു. വലവൂർ ഗവണ്മെന്റ് യുപി സ്കൂളിന്റെ സമഗ്ര വികസനത്തിന് താൻ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്ററും സാഹിത്യകാരനുമായ രാമൻകുട്ടി വള്ളിച്ചിറ മുഖ്യപ്രഭാഷണം നടത്തി.നവാഗതരായ വിദ്യാർത്ഥികളെ SCHOOL SOCIAL SERVICE SCHEEM അംഗങ്ങളും മറ്റു വിദ്യാർത്ഥികളും അദ്യാപകരും PTA,SMC അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് രക്ഷകർത്താക്കളെ ബോദവൽക്കരിക്കുന്നതിനുള്ള പേരന്റൽ അവയർനസ് ക്ലാസ്സ്‌ സീനിയർ അദ്യാപിക പ്രിയ സെലിൻ തോമസ്‌ നയിച്ചു. ഹെഡ് മാസ്റ്റർ രാജേഷ്‌ എൻ വൈ , പി ടി എ വൈസ് പ്രസിഡന്റ്‌ ബിന്നി ജോസഫ്‌ ,എം പി ടി ഐ പ്രസിഡന്റ്‌ രജി സുനിൽ എന്നിവർ സംസാരിച്ചു .തുടർന്ന് നവാഗതരായ കുട്ടികളുടെ കലാപരിപാടികൾ നടന്നു

re
re
re2
re2
re3
re3
re4
re4

പരിസ്ഥിതി ദിനം 2024

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. "വരമാണ് വലവൂർ" എന്ന് പേരിട്ട പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തെ നടുന്നതിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ചു ബിജു, കേണൽ കെ എൻ വി ആചാരി എന്നിവർ മാവിൻ തൈ നട്ട്കൊണ്ട്  നിർവഹിച്ചു. തുടർന്ന് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി . സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

ജൈവകൃഷി 2024

വലവൂർ  ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. കൃഷി അസിസ്റ്റന്റ് ബീന ജയൻ പച്ചക്കറി തൈകൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ  വൈ യ്ക്ക് കൈമാറി. പയർ,വെണ്ട,വഴുതന, തക്കാളി, മുളക്, മത്തൻ, വെള്ളരി, പടവലം എന്നിവയുടെ തൈകൾ ആണ് നട്ടത്.  സീഡ്, സോഷ്യൽ സർവീസ് സ്കീം   അംഗങ്ങൾ, അധ്യാപക വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവ രെല്ലാം ചേർന്നാണ് തൈകൾ നട്ടത്. കോഡിനേറ്റർ ഷാനി മാത്യു, സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ് എന്നിവർ നേതൃത്വം നൽകി. എല്ലാ കുട്ടികൾക്കും  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു. 


വായനാദിനം 2024

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ വായന മാസാചരണം  സാഹിത്യ സഹചാരിയും എഴുത്തുകാരനും അധ്യാപകനുമായ ഡി. ശുഭലൻ ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ അധ്യക്ഷത വഹിച്ചു. അഗ്നിയായി മാറുന്ന അറിവിനെ  മലയാളിയുടെ മനസ്സിലേക്ക് എത്തിച്ച പി എൻ പണിക്കരെ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പരിചയപ്പെടുത്തി. ടി വി യും ഫോണും ശാസ്ത്രത്തിന്റെ സംഭാവനയാണ്. അതിനെ ഉപേക്ഷിക്കുകയല്ല നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് ഉദ്ഘാടകനായ ഡി ശുഭലൻ അഭിപ്രായപ്പെട്ടു.

വായന മാസാചരണത്തിന് നാന്ദി കുറിച്ചുകൊണ്ട് പുസ്തകപ്രദർശനം നടന്നു.  സാഹിത്യക്വിസ്, വായനാക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ,  ദിവസവും വായന, പോസ്റ്റർ രചനയും പ്രദർശനവും ,മലയാള സാഹിത്യ തറവാടിനെ പരിചയപ്പെടൽ, അക്ഷരമാണ് നീ , നീയാണറിവ് തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് വായന മാസാചരണത്തോടനുബന്ധിച്ച് നടപ്പാക്കുന്നതെന്ന് അധ്യാപകർ വ്യക്തമാക്കി.

യോഗാദിനം 2024

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ യോഗ ദിനാചരണം നടന്നു. രാമപുരം സർവ്വശിക്ഷ അഭിയാൻ  കേന്ദ്രത്തിലെ ട്രെയിനർ അശോക് ജി യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു. കുടക്കച്ചിറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ അമൃത ദാസ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസെടുക്കുകയും യോഗാസന മുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു. ആരോഗ്യം മെച്ചപ്പെടാൻ മാത്രമല്ല പഠനം ഉൾപ്പെടെ നമ്മൾ ചെയ്യുന്ന ഏത് കർത്തവ്യത്തിനും ഏകാഗ്രത കൂടുതൽ കിട്ടാനും മാനസികാരോഗ്യത്തിനും  സഹായിക്കുന്നവയാണ് ഓരോ യോഗാസനങ്ങളെന്നും അമൃത ദാസ് വ്യക്തമാക്കി.

പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ സ്വാഗതം ആശംസിച്ചു.കഴിഞ്ഞ അധ്യയന വർഷം  മുഴുവൻ യോഗ അഭ്യസിച്ചിരുന്ന വിദ്യാർത്ഥികളുടെ  യോഗാസന പരിശീലന പ്രദർശനവും വിദ്യാർത്ഥിനിയായ ഡിയോണ മരിയ ആന്റണിയുടെ നേതൃത്വത്തിൽ ഇതോടൊപ്പം നടന്നു.

വിദ്യാവനം 2024

വലവൂർ ഗവ.യുപി സ്കൂളിൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിക്ക് തുടക്കമായി. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിലെ അഞ്ച് സെന്റ് സ്ഥലത്താണ് വിദ്യാവനം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് വനവത്ക്കരണ രീതിയായ മിയാവാക്കി വനം തയ്യാറാക്കുന്നത്. വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. അംഗങ്ങളായ ജിജി ഫിലിപ്പ്, ഷെൽമി ജ്യോതിഷ്, സന്ധ്യ ബിജു, വിദ്യ അനൂപ്, ഷാജി എന്നിവരും നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ റോഷ്നി, ജ്യോൽസിനി, ചാൾസി, അഞ്ചു , രാഹുൽ എന്നിവർ സംബന്ധിച്ചു.

vidyaavanam
vidyaavanam

ചാന്ദ്രദിനം 2024

കാർഗിൽ വിജയദിനം 2024

ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിവാദ്യം ചെയ്തും സ്മൃതി പഥങ്ങളിൽ അവ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയും വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. പാല അൽഫോൻസ കോളേജിലെ എൻസിസി കേഡറ്റുകളാണ് ഇതിന് നേതൃത്വം നൽകിയത്.  മരണമടഞ്ഞ  527 ധീരസൈനികരുടെയും മറ്റ് ത്രിതല സൈനികരുടെയും പോരാട്ടവീര്യ ഓർമ്മകൾക്ക് ആദരവായി ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡ്യ, റൈഫിൾമാൻ സഞ്ജയ് കുമാർ എന്നിവരുടെ പേരുകളിട്ട മൂന്ന് വൃക്ഷത്തെകൾ  നടുകയും ചെയ്തു. തുടർന്ന് എൻ സി സി സീനിയർ കേഡറ്റ് വർഷയുടെ നേതൃത്വത്തിൽ   കാർഗിൽ വാർ അവയർനെസ് പ്രസന്റേഷൻ നടന്നു.

ഒളിമ്പിക് ദീപം തെളിയിക്കൽ 2024

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപിത ദീപശിഖ സ്കൂൾ ലീഡർ ഗൗതം മനോജ് ജ്വലിപ്പിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി ആഷിക് ബിജു ചൊല്ലിക്കൊടുത്തു. 200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമാണ് ഒളിമ്പിക്സ് എന്നും മുപ്പത്തിമൂന്നാമത് ഒളിമ്പിക് ഗെയിംസിനെ ആവേശപൂർവ്വം നമ്മളും  വരവേൽക്കുകയാണെന്നും   വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സീനിയർ അധ്യാപിക അംബിക കെ പറഞ്ഞു.

ഹിരോഷിമ ദിനം 2024

സ്വാതന്ത്ര്യദിനം 2024

വിളവെടുപ്പ് 2024

പോക്സോ നിയമവും അവബോധന ക്ലാസ്സും 2024