ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ

1.പ്രൗഢമായ പ്രവേശനം

വിദ്യാർത്ഥികൾ ഗിഫ്റ്റ് കളുമായി
പ്രവേശനോത്സ ഉദ്ഘാടനം

2024- 25 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലേക്ക് വിദ്യാർഥികൾ എത്തിച്ചേരുന്നതിനു മുമ്പ് തന്നെ സ്കൂളും,ക്ലാസ് റൂമുകളും, പരിസരവും അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തിരുന്നു. ഈശ്വര പ്രാർത്ഥനയോടുകൂടി സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി.യുടെ സ്വാഗത ഭാഷണത്തോടുകൂടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. തിരുവന്തപുരം കോർപ്പറേഷൻഹാർബർ വാർഡ് കൗൺസിലർ ശ്രീ . നിസാമുദ്ദീൻ ഉദ്ഘാടനം നിർവഹിച്ച സദസ്സിൽ,മുൻ ഹെഡ്മാസ്റ്ററും ,ഹാർബർ സ്കൂൾ അധ്യാപകനുമായിരുന്ന വി. രാജാമണി സാർ മുഖ്യാതിഥിയായിരുന്നു .ആശംസകൾ അർപ്പിച്ചുകൊണ്ട് ബി. ആർ. സി. പ്രതിനിധി സെൽവൻ,മുൻ അധ്യാപകരായ ശ്യാമള ടീച്ചർ,വി. പ്രഭാവതി ടീച്ചർ, ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധി അഞ്ജന തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ ടെക്നോപാർക്ക് എക്സ്പീരിയൻസ് പ്രതിനിധികൾ സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ നിർദയരായ  വിദ്യാർത്ഥികൾക്ക് വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോ ലാൽ ടി.എസ്സി. ന്റെ നന്ദിയോടെ കൂടി യോഗം അവസാനിപ്പിച്ചു.തുടർന്ന് പൊതുവിദ്യഭ്യാസ വകുപ്പ് നിർദ്ദേശിച്ച രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന്  ഹാർബർ സ്കൂളിലെ അറബിക് അധ്യാപകൻ സെക്കരിയ്യ.പി. പാലക്കാഴി നേതൃത്വം നൽകി .


2. കുരുന്നുകൾക്കായി കരുതലിന്റെ കാഴ്ചപ്പാട്

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

രണഘടന മുന്നോട്ടുവയ്ക്കുന്ന സമത്വവും സാഹോദര്യവും ജനാധിപത്യവും മതനിരപേക്ഷതയും ശാസ്ത്രബോധവും തുല്യതയും ലിംഗപദവിയും  ആർജ്ജിച്ചെടുക്കാൻ കഴിയുന്ന  രക്ഷിതാക്കളെ വളർത്തിയെടുക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് രൂപകൽപ്പന ചെയ്യുന്ന രക്ഷാകർതൃത്വം ബോധവൽക്കരണ ക്ലാസുകൾക്ക് പ്രവേശനോത്സവത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ  കുട്ടിയെ അറിയുക, കുട്ടികളുടെ അവകാശങ്ങളും ജാഗ്രത നിയമങ്ങളും, കാലത്തിനൊപ്പമുള്ള കുട്ടിയും അറിവും, പഠനവും പരീക്ഷയും, സാമൂഹിക രക്ഷാകർതൃത്വത്തിന്റെ അനിവാര്യത, അച്ചടക്കവും ശിക്ഷയും, സ്നേഹ കുടുംബം, രക്ഷിതാവിനു വേണ്ട നൈപുണികൾ, വിദ്യാലയവും വീടും എന്നീ തലവാചകങ്ങൾ വിശദമായി അവതരിപ്പിച്ച ഒരു മണിക്കൂർ നീണ്ട രക്ഷിതാക്കളമായുളള സംവേദ സദസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സിന് സ്കൂളിലെ അറബിക് അധ്യാപകൻ പി. സെക്കരിയ്യ പാലക്കാട് നേതൃത്വം നൽകി .

3. നിറഞ്ഞ മനസ്സോടെ

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ 2024 - 25 അധ്യയനവർഷത്തിൽ  മുഴുവൻ കുട്ടികൾക്കും ജൂൺ 4ചൊവ്വാഴ്ച്ച പഠനോപകരണങ്ങൾ അടങ്ങിയ സമ്മാന കിറ്റ് വിതരണം ചെയ്തു.സ്കൂളിലെ അറബിക്ക് അധ്യാപകൻ സെക്കരിയ്യ സാറിന്റെ സഹോദരൻ പാലക്കാട് സ്വദേശി ഗഫൂർ പൂതൻകോടൻ ഉപഹാരമായി നൽകിയ പഠനോപകരണങ്ങളും അധ്യാപകർ സംഭാവനയായി നൽകിയ നോട്ട് പുസ്തകവും കൂട്ടി ചേർത്താണ് സമ്മാന കിറ്റ് തയ്യാറാക്കിയത്.

4. പരിസ്ഥിതി ദിന ക്വിസ്


  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ നാല് ചൊവ്വാഴ്ച്ച തന്നെ സ്കൂളിലെ മൂന്ന് നാല് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. ഈ പ്രവർത്തനത്തിന് സ്റ്റാഫ് സെക്രട്ടറി ജോലാൽ. ടി.എസ്. പി എസ്,സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ എന്നിവർ നേതൃത്വം നൽകി.


5. മണ്ണിൻറെ മണമറിഞ്ഞ പരിസ്ഥിതി ദിന ആഘോഷം

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂൺ 5 അന്താരാഷ്ട്ര പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിക്കപ്പെട്ടത്.സ്കൂളിന്റെ മുറ്റത്ത് മാവിൻതൈ നട്ടു. പലവിദ്യാർത്ഥികളും വീട്ടിൽനിന്നും കൃഷി തൈകളും,ഫല വൃക്ഷ തൈകളും കൊണ്ടുവന്നു. അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന  ഡോക്യുമെൻററി പ്രദർശനം, ബോധവൽക്കരണം, പവർപോയിന്റ് പ്രദർശനം,പോസ്റ്റർ നിർമ്മാണം,ഗാനനടനം തുടങ്ങിയ വൈവിധ്യമായ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി.

6. പേവിഷബാധ  ബോധവൽക്കരണ അസംബ്ലി

പേ വിഷബാധ പ്രതിജ്ഞ
പേ വിഷബാധ പ്രതിജ്ഞ


വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ മുക്കോല സി. എച്ച്. സി.പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ജൂൺ 13ന് രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും,

മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും

അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി.,സി.എച്ച്.സി. മുക്കോല പബ്ലിക് ഹെൽത്ത് നഴ്സ് ലതാകുമാരി, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.


7. യൂറോ ആരവം

2024 ജൂൺ 15 മുതൽ ജർമ്മനിയിൽ വെച്ച് നടക്കുന്ന 'യൂറോ - 2024' യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ മുന്നോടിയായി യൂറോ ആരവം എന്ന തലകെട്ടിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിലെ കായിക പ്രേമികളുടെ ശ്രദ്ധയാകർഷിക്കുന്നതിനും, കായിക ചിന്താശേഷി വളർത്തുന്നതിനുമായിട്ടാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലാസുകൾ തമ്മിലുള്ള ഷൂട്ടൗട്ട് മത്സരം വളരെ ആവേശത്തോടെ കൂടിയാണ് കുട്ടികൾ സ്വീകരിച്ചത്.ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി. ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകരായ സെക്കരിയ്യ. പി, അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോ ലാൽ തുടങ്ങിയവർ നേതൃത്വം നൽകി.


8. വായനാ വാരാഘോഷം

അക്ഷര വൃക്ഷ മരം

2024 - 25 അധ്യയനവർഷത്തിലെ വായനാവാരാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം 2024 ജൂൺ 19 ന് സ്കൂൾ അസംബ്ലി ഹാളിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ ഷിബു കുമാർ ബി. എസ് .ഉദ്ഘാടകനും മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ നിസാമുദ്ദീൻ.എം.,ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി.തുടങ്ങിയവർ സംസാരിച്ചു. വായനയുടെ പ്രാധാന്യത്തെ ഉണർത്തിയ സരളമായ സംസാരത്തിലൂടെ ഉദ്ഘാടകൻ സദസ്സിനെ കയ്യിലെടുത്തു .അക്ഷര വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രൂപത്തിൽ അക്ഷരങ്ങൾ കൊണ്ടുള്ള മര നിർമ്മാണം, പ്ലക്കാർഡുകൾ,പോസ്റ്റർ തുടങ്ങിയവയുടെ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷ ങ്ങളുടെ ഭാഗമായി പുസ്തക വണ്ടി,പുസ്ത പ്രദർശനം,പുസ്തക ശേഖരണം,ക്ലാസ് ലൈബ്രറി നിർമ്മാണം, ഗ്രന്ഥശാല സന്ദർശനം, എഴുത്തുകാരെ പരിചയപ്പെടൽ ,രക്ഷിതാക്കൾക്കളുടെ രചനാ മത്സരങ്ങൾ, തുടങ്ങിയ വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കും.

9. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം

ലഹരി വിരുദ്ധ ദിനാഘോഷം
ലഹരി വിരുദ്ധ ദിനാഘോഷം


ജൂൺ 26  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിഴിഞ്ഞം ഹാർബർ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ശക്തമായ മഴയായിരുന്നതിനാൽ സ്കൂൾ സ്കൂൾ  ഹാളിലാണ് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചത് .ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ സംബന്ധിച്ചും, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയെ സംബന്ധിച്ചും ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ  ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമാണം തുടങ്ങിയ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബൈജു കോട്ടയം നേതൃത്വം നൽകി.

ജൂലൈ

1.കൗൺസിലിംഗ് ഔട്ട്റീച്ച് സെന്റർ ഉദ്ഘാടനം

കുടുംബജീവിതത്തിലും,വൈവാഹിക ജീവിതത്തിലും പ്രതിസന്ധികൾ നേരിടുന്നവർക്ക് കൈത്താങ്ങാവാൻ മാർഗ്ഗനിർദേശങ്ങളിലൂടെ  അവരുടെ ജീവിതത്തിൽ പ്രകാശം തെളിയിക്കുക എന്ന ലക്ഷ്യത്തിൽലൈഫ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ, കമ്യൂണിറ്റി കൗൺസിലിനു വേണ്ടി തുടങ്ങുന്ന ഔട്ട്ലെറ്റ് സെന്റർ ഉദ്ഘാടനം ജൂലൈ 4 ന് നടന്നു.വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.ലൈഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം വിനോദ് കാഞ്ഞിരംകുളം, ലൈഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോഡിനേറ്റർ കൃഷ്ണ നെയ്യാറ്റിൻകര,എം. എസ്.സി. വിദ്യാർത്ഥി  അർജുൻ, ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., അറബിക് അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു .

2. ക്ലാസ് പി.ടി.എ

ക്ലാസ് പി .ടി .എ .

വിദ്യാർത്ഥികളുടെ കഴിവും  നൈപുണിയും വികസിപ്പിക്കുന്നതിന്നും പരിശോധിക്കുന്നതിനുമായി മാസംതോറും സ്കൂളിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് പരീക്ഷകളുടേയും, പ്രവർത്തനങ്ങളുടേയും അവലോകനത്തിനായി പ്രഥമക്ലാസ് തല പി.ടി.എ യോഗം ജൂലൈ 5ന് ഉച്ചക്ക് ശേഷം സംഘടിപ്പിച്ചു.സ്കൂളിൽ പഠിക്കുന്ന മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കൾ ഇത്തരം യോഗങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നു എന്നുള്ളത് ,പലകാരണങ്ങൾകൊണ്ടും വിദ്യാഭ്യാസ പ്രവർത്തനങ്ങളോട് പിന്തിരിഞ്ഞു നിന്നിരുന്ന വിഴിഞ്ഞം പ്രദേശത്തെ ഒരു ജനതയുടെ , പുതിയ തലമുറ ഇത്തരം കാര്യങ്ങളോട് എത്രത്തോളം താൽപര്യം കാണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കാര്യങ്ങളെ നമുക്ക് രേഖപ്പെടുത്താവുന്നതാണ്.

3. ബഷീർ ദിനാഘോഷം

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ ജൂലൈ അഞ്ചിന് നടന്ന ബഷീർ ദിനാഘോഷം ഏറെ ഹൃദ്യമായ

രൂപത്തിലാണ് സംഘടിപ്പിക്കപ്പെട്ടത് .ദിനാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ

കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്,  ഡോക്യുമെമന്ററി പ്രദർശനം,

പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ  പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. ഹൃദ്യമായ ഈ പ്രവർത്തനങ്ങളെ ഏറെ

ആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം

ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി.പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ, നിസ്സാബീവി.എൽ, രഹന ഷഫീല.എസ്,അനിത.പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി

4. പഠനോപകരണ വിതരണം


നിർധനരായ  മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികൾ പഠിക്കുന്ന വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സി. സി. ഐ.എ (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്)  ന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം നടത്തി. വിതരണോദ്ഘാടനം ഇന്ത്യൻ ഹജ്ജ് സർവീസ് കമ്മീഷൻ ചെയർമാൻ ഐ.എച്ച്.എസ്. മാഹിൻ സാഹിബ്  നിർവഹിച്ചു .ട്രസ്റ്റ് അംഗങ്ങളായ എസ്. മുഹമ്മദ് റിയാസ്, ഉവൈസ് മാഹിൻ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി സി. സി. ഐ.എ. യുടെ നേതൃത്വത്തിലുള്ള പഠനോപകരണ വിതരണം സ്കൂളിൽ നടക്കുന്നുണ്ട്.ബാഗുകൾ,കുടകൾ,വാട്ടർ ബോട്ടിൽ,പൗച്ചുകൾ തുടങ്ങിയവ സമ്മാനങ്ങൾ അതിലടങ്ങിയിട്ടുണ്ട്.


5. വിദ്യാഗീതം റേഡിയോ ക്ലബ്ബ് ഉദ്ഘാടനം


വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയാ ലോവർ പ്രൈമറി

സ്കൂളിലെ വിദ്യാർത്ഥികളുടെ ഭാഷ നൈപുണികൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിക്കുന്ന വിദ്യാഗീതം റേഡിയോ

ക്ലബ്ബിന്റെ ഔപചാരികമായി തുടങ്ങി . ജൂലൈ 11 ഉച്ചയ്ക്കുശേഷം നടന്നു. വ്യത്യസ്ത ഭാഷകളിൽ വാർത്താ വായന,കവിതാലാപനം, കഥപറയൽ, ചോദ്യോത്തരങ്ങൾ എന്നിവ അവതരിപ്പിക്കുവാൻ കുട്ടികൾ നേതൃത്വം നൽകി യാണ് റേഡിയോ ക്ലബ്ബ് സംഘടിപ്പിക്കുന്നത്. ഒഴിവുസമയങ്ങളിൽ സ്കൂളിലെ ഉച്ചഭാഷിണി സംവിധാനമുപയോഗിച്ച് സ്കൂൾ കോമ്പൗണ്ടിന് അകത്ത്  മുഴുവൻ കേൾപ്പിക്കുന്ന രൂപത്തിലാണ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുള്ളത്.

6. സ്നേഹ സന്ദർശനം

ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ സ്നേഹ സന്ദർശനം

ജൂലൈ 17 ബുധൻ ബാലരാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കവിതാ ജോൺ പെരിങ്ങമല വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂൾ സന്ദർശിച്ചു. സ്കൂളിലെ സൗകര്യങ്ങളും, പഠനാന്തരീക്ഷവും വീക്ഷിച്ച ശേഷം അധ്യാപകരോടൊപ്പം

കൂടിക്കാഴ്ച നടത്തുകയും ചെയ്തു.ഉപജില്ലയിൽ തന്നെ ഇത്രയധികം സൗകര്യമുള്ള മറ്റൊരു പ്രൈമറി സ്കൂൾ ഇല്ലെന്നും പറയുകയും, സ്കൂൾ അപ്ഗ്രഡേഷന് വേണ്ടി മുന്നോട്ടുളള യാത്രയിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.ആധുനിക വിദ്യാഭ്യാസരംഗത്തെ

വിവിധ പ്രവർത്തന മേഖലകളെ കുറിച്ചുളള അധ്യാപകരുടെ അഭിപ്രായങ്ങൾ    ആരായുകയും ചെയ്തു. എല്ലാ അധ്യാപകരുടേയും കൂടെ ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടാണ്  സ്നേഹ സന്ദർശനം അവസാനിപ്പിച്ച് അവർ തിരികെ പോയത് .

7. സ്കൂൾ കലോത്സവം

2024 - 25 അധ്യയനവർഷത്തിലെ സ്കൂൾകലോത്സവം ജൂലൈ 19 വെളളിയാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.

തീരപ്രദേശത്തെ കുട്ടികളിൽ സാധാരണ കണ്ടുവരാറുണ്ടായിരുന്ന ആളുകളെ അഭിമുഖീകരിക്കാനുള്ള മടി, പുതിയ തലമുറയിൽ ഇല്ലായെന്ന് ഉറപ്പിക്കുന്നതായിരുന്നു ഈ വർഷത്തെ സ്കൂൾ കലോത്സവം. എല്ലാ പ്രോഗ്രാമുകളിലും വിവിധ ക്ലാസുകളിൽ നിന്ന് കുട്ടികൾ

ആവേശത്തോടെ കൂടി പ്രാതിനിധ്യം നൽകിയത് സ്കൂൾ കലോത്സവത്തിന് മാറ്റുകൂട്ടി.കൂടാതെ പ്രാധിനിത്യത്തിലെ വർദ്ധനവ് കാരണം പരിപാടികൾ രണ്ടാം ദിവസത്തേക്ക് മാറ്റേണ്ടി വന്നു. സ്കൂൾ കലോത്സവം എസ്.എം. സി ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് സെന്തിൽ കുമാർ അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപകനായ ജഡ്സൺ സ്വാഗത ഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ജോലാൽ, കലാമേളയുടെ കൺവീനർ  കുമാരി ബിന്ദു, രെജി ടീച്ചർ,ഷീബ ടീച്ചർ , അറബിക് അധ്യാപകരായ സെക്കരിയ്യ.പി, അൻവർ ഷാൻ തുടങ്ങിയവർ കലാപരിപാടികളുടെ സംഘാടനത്തിന് നേതൃത്വം നൽകി.

8.ചാന്ദ്ര ദിനാഘോഷം

ബഹിരാകാശ യാത്രികന്റെ വേഷം ധരിച്ച വിദ്യാർത്ഥി

2024 ജൂലൈ 21 ലെ ചാന്ദ്രദിനാഘോഷം അവധിദിനമായിരുന്നതിനാൽ തൊട്ടടുത്ത പ്രവൃത്തി ദിവസത്തിലാണ് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ വിപുലമായി ആഘോഷിച്ചത്. പോസ്റ്റർ നിർമ്മാണം, ചാന്ദ്രദിന പതിപ്പ് പ്രകാശനം, പ്രച്ഛന്നവേഷംധരിക്കൽ,  സ്റ്റിൽ മോഡൽ നിർമ്മാണം, ബഹിരാകാശവാർത്തകൾ വായിക്കൽ, അമ്പിളിമാമൻ ഡോക്യു മെന്ററി പ്രദർശനം, റോക്കറ്റ് പ്രദർശനം, റോക്കറ്റ് നിർമ്മാണം, റോക്കറ്റ് വിക്ഷേപണം, ചാന്ദ്രദിന ക്വിസ് മത്സരംഎന്നിങ്ങനെ വൈവിധ്യമായ പ്രവർത്തനങ്ങൾ കൊണ്ട് സമ്പുഷ്ടമായിരുന്നു ചാന്ദ്രദിന ആഘോഷം .സ്കൂൾ ഹാളിനും, സ്കൂൾ മുറ്റത്തുമായി നടന്ന ഈ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മനുഷ്യന്റെ ബഹിരാകാശത്തേക്കുള്ള സഞ്ചാരങ്ങളുടെ ചരിത്രവും കാൽവെപ്പും പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു.വൈവിധ്യമായ പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.

9.കൃഷിയുടെ നല്ല പാഠവുമായി കുട്ടി കർഷകർ

കുട്ടി കർഷകർ ഗ്രോബാഗുകളിൽ മണ്ണുനിറക്കുന്നു

വിഷരഹിത പച്ചക്കറികൾ സ്കൂളിലെ വിദ്യാർഥികളെ ഭക്ഷിക്കണമെന്ന് ലക്ഷ്യവുമായി    മൂന്ന്,നാല്  ക്ലാസുകളിലെ  ഒരു കൂട്ടംവിദ്യാർഥികൾ ,അറബിക് അധ്യാപകൻ സക്കരിയ പി. യുടെയും ,ലജി ടീച്ചറുടെയും നേതൃത്വത്തിൽ ജൂലൈ 23 ന്പ്രവർത്തനങ്ങൾ ആരംഭിച്ചു .ഗ്രോബാഗുകൾ സംഘടിപ്പിച്ച് അതിൽ തീരപ്രദേശത്തു നിന്ന് കൃഷിക്ക് അനുയോജ്യമായ മണ്ണ് ശേഖരിച്ച് ,അതിൽ

ജൈവ പച്ചക്കറി തോട്ടത്തിലെ ആരംഭ പ്രവർത്തനങ്ങൾ  നിന്നും

ആദ്യഘട്ടമെന്ന നിലയിൽ പച്ചമുളക് ,വഴുതനങ്ങ, തക്കാളി ,എന്നിവയുടെ തൈകൾ നട്ടു കൊണ്ടാണ് പ്രവർത്തനം തുടക്കം കുറിച്ചിട്ടുള്ളത് . ആദ്യഘട്ട പ്രവർത്തനം വിജയിക്കുകയാണെങ്കിൽ പ്രവർത്തനമേഖല വലുതാക്കണം എന്നുള്ളതാണ് കൃഷി ക്ലബ്ബ് അംഗങ്ങളുടെ തീരുമാനം .

10. പഠന സാമഗ്രികളുടെ നിർമ്മാണം

വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും, വിദ്യാർഥികളുടെയും

നൈപുണികൾ വർധിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പഠന സാമഗ്രികളുടെ നിർമ്മാണവും അതിന്റെ പ്രയോഗവും  പരീക്ഷണാടിസ്ഥാനത്തിൽ  ജൂലൈ 30 നടന്നു.വൈവിധ്യമാർന്ന മുഖംമൂടികൾ,പഠന -അധ്യാപന  പ്രക്രിയയിൽ പ്രയോജനം ചെയ്യുന്ന വിവിധ രൂപങ്ങൾ,ചാർട്ടുകൾ,തുടങ്ങിയ അനുബന്ധ കാര്യങ്ങൾ നിർമ്മിക്കുന്നതിൽ മഹാഭൂരിപക്ഷം കുട്ടികളും പങ്കാളികളായി.

11. സ്കൂൾ പ്രവൃത്തി പരിചയമേളയും പഠന സാമഗ്രികളുടെ പ്രയോഗവൽക്കരണവും

പഠന സാമഗ്രികളുടെ പ്രദർശനം
സ്കൂൾ പ്രവൃത്തി പരിചയമേള

ജൂലൈ 31 ന് വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ അസംബ്ലി ഹാളിൽ വച്ച് സ്കൂൾ  തല പ്രവർത്തി പരിചയ മേള സംഘടിപ്പിച്ചു.വിവിധ ഇനങ്ങളിലായി കുട്ടികൾ പങ്കെടുത്തു. അന്നേ ദിവസം ഉച്ചക്ക് ശേഷം പഠന സാമഗ്രികളുടെ പ്രയോഗം  ക്ലാസ് റൂമുകൾക്ക് അകത്ത് എങ്ങനെ നിർവഹിക്കുന്നു എന്നത് തെളിയിക്കുന്നതിനായി ഓരോ ക്ലാസുകളും തലേ ദിവസം നിർമ്മിച്ചു കൊണ്ടുവന്ന പഠനസാമഗ്രികൾ ഉപയോഗിച്ചുകൊണ്ട് പാട്ടായും, നൃത്തമായും കഥയായും സ്കിറ്റ് ആയും മുഴുവൻ വിദ്യാർഥികളുടെ സാന്നിദ്ധ്യത്തിൽ അവതരിപ്പിക്കുകയുണ്ടായി.

ഓഗസ്റ്റ്

1. പി.ടി.എ. ജനറൽ ബോഡി യോഗം

വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 20 24- 25 അധ്യാന വർഷത്തിലെ പ്രഥമ പി.ടി.എ. ജനറൽ ബോഡി യോഗം ഓഗസ്റ്റ് ഒന്നിന് നടന്നു. വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷത്തേക്കുള്ള പി. ടി. എ., എം. പി. ടി. എ., എസ്. എം. സി., സമിതികളെ തിരഞ്ഞെടുത്തു. നൂറോളം രക്ഷിതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ വച്ച് വ്യത്യസ്ത മത്സരങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും, രക്ഷിതാക്കളുടെ സദസ്സിൽ കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുന്ന സ്കിറ്റ്, ഗാനം,നടനം, പോലുള്ള പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.2024 - 25 അധ്യായന വർഷത്തിലേക്കുള്ള പി.ടി.എ പ്രസിഡണ്ടായി അൻവർ ഷാൻ,എം. പി.ടി.എ പ്രസിഡണ്ടായി റളിയാ. എഫ്.,എസ്. എം. സി. ചെയർമാൻ ആയി താജുദ്ദീൻ റഹ്മാനി എന്നിവരെ യോഗം ഐക്യഖണ്ഡേന  തെരഞ്ഞെടുത്തു.

2.ദുരിതപ്പെയ്ത്തിന്  ആശ്വാസവുമായി വിഴിഞ്ഞം ഹാർബർ സ്കൂൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുന്നു
മുഖ്യമന്ത്രി കുട്ടികളെ അഭിവാദ്യം ചെയ്യുന്നു

യനാട് മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുളള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്വിഴിഞ്ഞം ഹാർബർ ഏരിയാ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച എഴുപത്തി അയ്യായിരം രൂപ ബഹു; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഏൽപ്പിച്ചു.നിർധനരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയത്തിലെ  മുഴുവൻ  കുട്ടികളും  ഈ സംരംഭത്തിൽ പങ്കാളികളായി. പത്തിലധികം കുട്ടികൾ അവരുടെ സമ്പാദ്യ കുടുക്ക ശേഖരത്തിൽ നിന്നുമുളള തുകയും ഈ  സംരംഭത്തിനായി സംഭാവന നൽകി മാതൃകയായി. ഓഗസ്റ്റ് അഞ്ചിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് നേരിട്ട് തുക കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എച്ച്. ഡി. ,എസ്. എം. സി. ചെയർമാൻ താജുദ്ദീൻ ഫാദിൽ റഹ്മാനി, പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ, സ്റ്റാഫ് സെക്രട്ടറി ജോലാൽ ടി.എസ്., അധ്യാപകൻ സക്കറിയ. പി. എന്നിവർ കുട്ടികളെ അനുഗമിച്ചു.

3. അൻപത്തിയഞ്ചാമത് കായികമേള

കായികമേള വിജയികൾ ഓവർ റോളിംഗ് ട്രോഫിയുമായി
അൻപത്തിഞ്ചാമത് കായികമേളയുടെ ഉദ്ഘാടനം

വൺമെന്റ് ഹാർബർ ഏരിയ എൽ.പി. സ്കൂളിലെ അൻപത്തിയഞ്ചാമത് വാർഷിക കായികമേള, ഓഗസ്റ്റ് ആറിന് വിഴിഞ്ഞം തെക്കുഭാഗം മുസ്ലിം ജമാഅത്ത് മൈതാനിയിൽ നടന്നു. കായികമേളയുടെ ഔപചാരികമായ ഉദ്ഘാടനം  വിഴിഞ്ഞം പോലീസ് സ്റ്റേഷൻസി.ഐ. പ്രകാശൻ വെങ്ങാനൂർ നിർവഹിച്ചു. 10 മത്സര ഇനങ്ങളിലായി  നാല് ഹൗസുകളെ പ്രതിനിധീകരിച്ച് ഇരുന്നൂറോളം അത്ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുത്തു.വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ മാർച്ച് പാസ്റ്റും,ദീപശിഖാ റാലിയും ഫ്ലാഗ് ഓഫ് ചെയ്തു. എസ്. എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി, വിഴിഞ്ഞം കോസ്റ്റൽ പോലീസ് എസ്.ഐ. ജോസ് കാഞ്ഞിരംകുളം,സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു എസ്.ഡി., സ്പോർട്സ് കൺവീനർ ജഡ്സൻ.ഐ.ഡബ്ല്യൂ.,ജോയിൻ കൺവീനർ പി.സെക്കരിയ്യ തുടങ്ങിയവർ സംസാരിച്ചു. സെന്റിൽ കുമാർ.പി.ഡി.,ഷീജ.എ., ഷീബ.എസ്.ഡി.,

കുമാരി ബിന്ദു.വൈ.ആർ, ജോലാൽ.ടി.എസ്.,

ക്രിസ്റ്റിൻബ്യൂല.എസ്,രജി.ബി.എസ്.,അൻവർ ഷാൻ,മാഹിൻ, അസ്ലം എന്നിവർ നേതൃത്വം നൽകി. കായികമേളയുടെ വാർത്തകൾ കേൾക്കുന്നതിനും കാണുന്നതിനും ആയി താഴെയുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക

1.  https://youtu.be/-rZDbGJ9L3g?si=p2RxQ_qfdoGbIFkl

2. https://youtu.be/qlgzVWcOv-I?si=URGMuaYDw0A7cX2s

4. മോട്ടിവേഷൻ ക്ലാസ്സും അവാർഡ് ദാനവും

വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൈരളി ടി.വി. ചാനൽ ക്വിസ്

മോട്ടിവേഷൻ സ്പീക്കർ എം. കെ. അബൂബക്കർ കണ്ണിന്റെ പഠന ക്ലാസ്

കോമ്പിറ്റീഷൻ മോഡറേറ്ററും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ എം.കെ. അബൂബക്കർ കണ്ണ് കുട്ടികളുമായി ആഗസ്റ്റ് 9 വെളളിയാഴ്ച്ച സംവദിച്ചു. നാടിന്റേയും വിദ്യാലയത്തിന്റേയും തന്റെ പഴയ കാലം ഓർമ്മകൾ അയവിറക്കി അദ്ദേഹം നടത്തിയ സംസാരം കുട്ടികൾക്ക് വളരെ  പ്രോത്സാഹനം നൽകിയതായിരുന്നു. ഇദ്ദേഹം നിലവിൽ ഖത്തർ ആസ്ഥാനമായ അൽ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ജനറൽ മാനേജരാണ്. സദസ്സിൽ അലിഫ്  ടാലന്റ് ടെസ്റ്റിൽ ജില്ല,ഉപജില്ലാ തലത്തിൽ അഭിമാന വിജയം നേടിയ ഹാർബർ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി നഫ്സീനയെ ആദരിക്കുകയും ചെയ്തു. തുടർന്ന് സ്കൂളിനായി സി.സി.ഐ.എ. ട്രസ്റ്റ് (ചൈൽഡ് കെയർ ഇസ്ലാമിക് അഫേഴ്സ് ട്രസ്റ്റ്) സംഭാവന ചെയ്യുന്ന 50 ചെയറുകൾ ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ് പ്രധാനാധ്യാപകനെ ഏൽപ്പിച്ചു. ട്രസ്റ്റ് പ്രതിനിധി മുഹമ്മദ് റിയാസ്,ഹെഡ് മാസ്റ്റർ ബൈജു സാർ .എസ്.ഡി.,വാർഡ് കൗൺസിലർ നിസാമുദ്ദീൻ,എസ്.എം.സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,  പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ,സ്റ്റാഫ് സെക്രട്ടറി ജോലാൽ തുടങ്ങിയവർ സംസാരിച്ചു .

അലിഫ് ടാലന്റ് ടെസ്റ്റിൽ ജില്ലാ, ഉപജില്ലാ തലങ്ങളിൽ ഉന്നത വിജയം നേടിയ നഫ്സീനയെ ആദരിക്കുന്നു
സി.സി.ഐ.എ. ട്രസ്റ്റ് നൽകുന്ന കസേരകൾ സ്വീകരിക്കുന്നു.








5. ക്ലാസ് പി.ടി.എ. യും, രക്ഷിതാക്കൾക്കുള്ള പരിശീലനവും

2024 ഓഗസ്റ്റ് പതിനാലാം തീയതി ബുധനാഴ്ച്ച ഈ അധ്യയന വർഷത്തിലെ രണ്ടാമത്തെ ക്ലാസ് പി.ടി.എ യോഗം സംഘടിപ്പിച്ചു.മാസാരംഭത്തിൽ നടത്തിയിട്ടുള്ള യൂണിറ്റ് ടെസ്റ്റുകളുടെ മൂല്യനിർണയം രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനും, കുട്ടികളുടെ നിലവാരം ചർച്ചചെയ്യുന്നതിനുമായിരുന്നു ക്ലാസ് പി.ടി.എ. സംഘടിപ്പിച്ചത്.തുടർന്ന അന്നേദിവസം രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ കേരള ലൈഫ്  ഫൗണ്ടേഷന് കീഴിൽ രക്ഷിതാക്കളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന  തൊഴിൽ നൈപുണികളെ പരിചയപ്പെടുത്തിയുള്ള പരിശീലന ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.ലൈഫ് ഫൗണ്ടേഷൻ പ്രതിനിധികളും കൗൺസിലേഴ്സുമായ കിബിയ , കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

6. സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്രദിന സന്ദേശം നൽകുന്നു
സ്വാതന്ത്രദിന റാലി കടപ്പുറത്ത് കൂടി കടന്നുപോകുന്നു

വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ രാജ്യത്തിന്റെ 78 ആമത് സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായാണ് സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വം ഉയർത്തിപ്പിടിക്കുന്ന വ്യത്യസ്ത മതങ്ങളേയും ,ഭാഷകളേയും,സംസ്കാരങ്ങളെയും പ്രകടിപ്പിടിക്കുന്ന വേഷവിധാനങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ രൂപവും സ്വീകരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. പ്രീപ്രൈമറി വിദ്യാർഥികൾ പോലും ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനങ്ങൾ സ്വീകരിച്ച് എത്തിയതും മനം കുളിർക്കുന്ന കാഴ്ചയായിരുന്നു. രാവിലെ 9 മണിക്ക് വാർഡ് കൗൺസിലർ നിസാമുദ്ദീൻ, വികസന സമിതി ചെയർമാൻ അഷ്റഫ് സാഹിബ്,എസ്. എം.സി. ചെയർമാൻ താജുദ്ദൻ റഹ്മാനി, ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. മഴ കുളിരേകിയ പ്രഭാതത്തിൽ മഴ ശമിച്ചപ്പോൾ സ്വാതന്ത്ര ദിന റാലി സ്കൂളിൽ നിന്നാരംഭിച്ചു. ഫ്ലാറ്റ് സമുച്ചയങ്ങൾ ഇടയിലൂടെ  വിഴിഞ്ഞം തീരപ്രദേശത്ത് കൂടി സഞ്ചരിച്ച് പ്രസിദ്ധമായ പൈസ ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ടിൽ എത്തിച്ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികൾക്ക് മധുര പലഹാരവും,പാനീയവുംയും അവിടെവച്ച് സിറാജ് സാഹിബ് വിതരണം ചെയ്തു. വഴിയോരങ്ങളിലെല്ലാം പ്രോഗ്രാം വീക്ഷിക്കുന്നതിനായി നൂറുകണക്കിന് രക്ഷിതാക്കൾ സന്നിഹിതരായത് ഹാർബർ ഏരിയ സ്കൂളിന്റെ പ്രവർത്തനങ്ങളെ സമീപവാസികൾ എത്ര പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത് എന്നതിന്റെ തെളിവായിരുന്നു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ കുമാരി ബിന്ദു,സെന്തിൽ കുമാർ ജോലാൽ,ഷീജ,രെജി,ഷീബ,സെക്കരിയ്യ,അൻവർ ഷാൻ, ലിജി, അനിത, രഹന, റഫ്ക,അലി ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

സെപ്തംമ്പർ

1. അക്വേറിയം സന്ദർശനം

അക്വേറിയം സന്ദർശനം
അക്വേറിയം സന്ദർശനം




വിഴിഞ്ഞം  ലൈറ്റ് ഹൗസിനു സമീപത്തെ കേന്ദ്ര സർക്കാരിനു കീഴിലുളള   സി.എം.എഫ്.ആർ.ഐ. സാഗരിക മറൈൻ റിസേർച്ച് അക്വേറിയം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ നാലാം ക്ലാസ്

വിദ്യാർത്ഥികൾ പഠനഭാഗമായി സെപ്റ്റംബർ നാലിന് സന്ദർശിച്ചു. അക്വേറിയത്തിലെ ജീവനക്കാരും ഉദ്യോഗാർത്ഥികളുമായും

കൂടിക്കാഴ്ച്ച നടത്തി.അധ്യാപകരായ കുമാരി ബിന്ദു,ക്രിസ്റ്റിൻ ബ്യൂല,അധ്യാപക വിദ്യാർത്ഥികളായ രാഹുൽ.വി.എസ്., അമൽ

ദാസ്.എം.എസ്.,ഷിജി രാജ്.ടി.എസ്. എന്നിവർ നേതൃത്വം നൽകി

2. ദേശീയ അധ്യാപക ദിനാഘോഷം

അധ്യാപികയെ ആദരിക്കുന്നു
പ്രീപ്രൈമറി വിദ്യാർഥിനി യുസ്റ യാസിർ ക്ലാസ്സെടുക്കുന്നു.

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.  സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസെടുക്കാനുള്ള അവസരമൊരുക്കിയിരുന്നു. കുഞ്ഞ് അധ്യാപകരും,രക്ഷിതാക്കളുമാണ് പല ക്ലാസ്സുകളും അന്ന് നിയന്ത്രിച്ചത്.സ്കൂൾ അധ്യാപന ജീവിതത്തിൽ കാൽ നൂറ്റാണ്ടിലധികം പിന്നിട്ട,ജി.എച്ച്.എ. എൽ.പി. സ്കൂളിൽ നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാം ക്ലാസ് അധ്യാപിക രജി സുർജിത്തിനെ ആദരിക്കുകയും ചെയ്തു .പ്രീപ്രൈമറി ക്ലാസ് റൂമിൽ  ക്ലാസിന് നേതൃത്വം നൽകിയ കുഞ്ഞ് അധ്യാപക യുസ്റ യാസിർ ഏറെ പ്രശംസകൾ ഏറ്റുവാങ്ങി.