ജി.എൽ.പി.എസ്. പലകപറമ്പിൽ
ജി.എൽ.പി.എസ്. പലകപറമ്പിൽ | |
---|---|
വിലാസം | |
പലകപ്പറമ്പ് | |
സ്ഥാപിതം | 12 - ഒക്ടോബർ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 18626 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ മലപ്പുറം ജില്ലയിലെ മങ്കട സബ് ജില്ലയിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. പലകപ്പറമ്പ് പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും ആളുകളുടെ ശ്രമഫലമായി 1973ല്‍ പലകപ്പറമ്പിൽ ഗവ. എൽ. പി. സ്കൂൾ സ്ഥാപിതമായി. നാലു കിലോമീറ്റർ ചുറ്റളവിൽ ഒരു എൽ.പി.സ്കൂൾ പോലുമില്ലാത്ത പലകപ്പറമ്പ് പ്രദേശത്ത് ഒരു മദ്രസ്സ കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. നാട്ടുകാർ മുൻകൈ എടുത്ത് സ്വന്തമായി ഒരു സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ രാമകൃഷ്ണൻ മാസ്റ്ററാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. 1980ല്‍ സ്കൂൾ കെട്ടിടം തകർന്നു വീണു. തുടർന്ന് നാല് ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടം സർക്കാർ പണിതുനല്കി. 1997-98ല്‍ ഡി.പി.ഇ.പി. വക രണ്ടു ക്ലാസ്സ്മുറികളോട് കൂടിയ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടി.
ഭൗതികസൗകര്യങ്ങള്‍
വിദ്യാലയം സ്ഥിതി ചെയ്യുന്നത് (ഭരണ സൗകര്യത്തിനായി )പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലാണെങ്കിലും കുറച്ചു സ്ഥലം കുറുവ പഞ്ചായത്തിന്റേതുമാണ്.ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.തുറന്ന സ്റ്റേജ് കളിസ്ഥലം എന്നിവയുണ്ട്.ആറ് ക്ലാസ് മുറികളും ശുചിമുറികളും ഉണ്ട്. കിണർ കുഴൽകിണർ വാട്ടർടാങ്ക് എന്നിവയുണ്ട്. അടുക്കളയും സ്റ്റോർറൂമും ഉണ്ട്. ഓഫീസ്‌റൂം,സ്റ്റാഫ്‌റൂം,കംപ്യൂട്ടർലാബ്,ലൈബ്രറി,ശാസ്ത്രലാബ്,എന്നിവ ഒരു ക്ലാസ്സ്മുറിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: |10.9678413,76.1189143,727 width=800px | zoom=16 }}