ഗവ. എച്ച് എസ് കുറുമ്പാല/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 3 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്ഷരകേളി

അക്ഷരകേളി

ക‍ുറ‍ുമ്പാല ഗവ. ഹെെസ്കൂളിൽ 2024-25 അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന കുട്ടികളിൽ A+ നേടാൻ കൂടുതൽ സാധ്യതയ‍ുള്ളവരെ കണ്ടെത്തി എല്ലാ വിഷയങ്ങളിലും കൂടുതൽ പിന്തുണയും കെെെത്താങ്ങ‍ും നൽകി A+ നേട്ടം ഉറപ്പ് വരുത്തുക എന്നതാണ് 'അക്ഷരകേളി" എന്ന പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. എസ് എസ് കെ മുഖേന നടപ്പിലാക്കുന്ന എൽ ഇ പി പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനം നടത്തുന്നത്.

അക്കാദമിക നിലവാരം വിലയിരുത്തി കുട്ടികളെ കണ്ടെത്തുന്നു.കുട്ടികളിൽ നിന്നുള്ള ഫീഡ് ബാക്ക്, ഉത്തര പേപ്പറ‍ുകൾ,പോർട്ട് ഫോളിയോ എന്നിവയ‍ുടെ മ‍ൂല്യനിർണ്ണയത്തിലൂടെയും, വ്യക്തിഗത വിവര ശേഖരണത്തില‍ൂടെയ‍ും മറ്റ‍ും ഓരോ വിഷയത്തിലും കുട്ടികൾക്ക് പ്രയാസം നേരിടുന്ന ഭാഗങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ട‍ുള്ളത്. ഇതിനായി പ്രത്യേക മൊഡ്യ‍ൂൾ തയ്യാറാക്കിയിട്ട‍ുണ്ട്.പരിശീലനത്തിൻെറ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ അബ്ദ‍ുൾ റഷീദ് നിർവ്വഹിച്ച‍ു.

ഒപ്പം