എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിലെത്തിയ വിജയദിനമായ ജൂലൈ 21 ന് സ്കൂളിൽ വിവിധ പ്രവർത്തങ്ങൾ നടന്നു.നിറംകൊടുക്കൽ മത്സരം lkg കുട്ടികൾ മനോഹരമാക്കിയപ്പോൾ ukg ക്ലാസ്സുകാർ ക്വിസ് മത്സരമാണ്‌ നടത്തിയത്.പ്രൈമറി തലത്തിൽ ഒന്നാം ക്ലാസ്സുകാർ നിറങ്ങൾ നൽകി ,രണ്ടാം ക്ലാസ്സുകാർ ക്വിസ് മത്സരവും,മൂന്നാം ക്ലാസ്സിൽ ക്വിസ് കഥ ,കൊളാഷ് എന്നിവയും,നാലാം ക്ലാസ്സിൽ ചുമർ പത്രിക എന്നീ പ്രവർത്തനങ്ങളും നടത്തി.ചാന്ദ്രദിന സന്ദേശം നൽകിയത്‌നൽകിയത് നസ്റിൻ  ടീച്ചർ ആണ് .കൂടാതെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഫെഡിൽ ബഷീർ എന്ന കുഞ്ഞു ബഹിരാകാശ യാത്രികനോട് സംഭാഷണം നടത്താനുള്ള അവസരം കുട്ടികൾക്ക് അവസരം ലഭിച്ചു.

സ്വാതന്ത്രദിനം

മാനേജർ ശ്രീ .കുന്നത്  ആലിഹാജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് സിദിഖ് കിണറ്റിങ്ങത്തൊടി,ശാലി ടീച്ചർ,അസിസ്റ്റന്റ് മാനേജർ ശ്രീ കുന്നത് മുഹമ്മദ്, ഹെഡ്മാസ്റ്റർ മുഹമ്മദാലി സർ എന്നിവർ ആശംസകൾ അറിയിച്ചു .കുട്ടികൾക്ക് പായസ വിതരണവും നടത്തി.

സ്വാതന്ത്രദിനത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്വതന്ത്രദിന ഗീതങ്ങൾ പാഠനാവസരവും, രണ്ടാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയ്യാറാക്കി ,മൂന്നാം ക്ലാസ്സുകാർ പതിപ്പ്, ക്വിസ്, ബാഡ്ജ് എന്നിവ തയ്യാറാക്കി.നാലാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയാറാക്കി. അറബി വിസയുമായി ബന്ധപ്പെട്ടു സ്വാതന്ത്രഗാനം ,പതിപ്പ്,ക്വിസ് എന്നിവയും നടത്തുകയുണ്ടായി.