ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/വിദ്യാരംഗം‌/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-252025-26


വായന ദിനം

ഉദ്ഘാടകൻ സോണി പൂമണി സ്കൂൾ ഗ്രന്ഥശാലയ്ക്കായി പുസ്തകം സമർപ്പിക്കുന്നു.

വായനയുടെ പ്രാധാന്യവും പ്രചാരവും മുൻനിർത്തി വായനാദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. 2024 ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാനാണ് ഈ വർഷം തീരുമാനിച്ചിരുന്നത്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടികൾ നടന്നത്. വായന മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 19 രാവിലെ 9 30ന് സ്കൂൾ അസംബ്ലിയിൽ വച്ച് കവിയും കേരള സി മാറ്റ് റിസർച്ച് ഓഫീസറുമായ സോണി പൂമണി നിർവഹിച്ചു. കുട്ടികൾ വായന ഗാനം ആലപിച്ചു. പോസ്റ്റർ രചന, പുസ്തക ആസ്വാദനം, വായന മത്സരം എന്നിവയും സമീപ ലൈബ്രറി സന്ദർശനവും നടന്നു

സാഹിത്യ സെമിനാർ

വിദ്യാരംഗം കലാസാഹിത്യ വേദി നോർത്ത് ഉപജില്ല ഓഗസ്റ്റ് 16ന് നടത്തിയ സാഹിത്യ സെമിനാറിൽ നമ്മുടെ സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിച്ചു. എം മുകുന്ദൻ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നവമി രാജേഷ് പ്രബന്ധം അവതരിപ്പിച്ചു