സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ യു പി ക്ലാസ് കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹു. ചങ്ങനാശേരി A E O ശ്രീ. സോണി പീറ്റർ ,കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സി. ആനി മാത്യു ആലഞ്ചേരിൽ , ബയോളജി അദ്ധ്യാപിക ശ്രീമതി സാലിമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു
ജൂൺ 19 വായനദിനം
സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു അസംബ്ലി കൂടി. ശ്രീ പി എൻ പണിക്കരുടെ വലിയ കട്ട് ഔട്ട് വച്ച് 5 മുതൽ 8 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ കാർഡുകൾ കൈയിലേന്തി പുഷ്പാർച്ചന നടത്തി. മത ഗ്രന്ഥങ്ങളായ ഖുർആൻ, ഭഗവദ് ഗീത ,വി, ബൈബിൾ എന്നിവയിൽ നിന്നുള്ള വായന, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടത്തി വായനദിനം മനോഹരമാക്കി.