ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25
2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
- 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.പി.സി , ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ കുട്ടികളെ വരവേറ്റു.
- ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5-ന് പരിസ്ഥിതി ദിനം; സയൻസ് ,പരിസ്ഥിതി , JRC, SPC എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . എച്ച് എം ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ വൃക്ഷതൈ നടൽ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. JRCക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഇത് ഞാൻ നട്ട ചെടി, ഈ ചെടി എന്നോടൊപ്പം വളരും" എന്ന പദ്ധതി സംഘടിപ്പിച്ചു.
- 2024-25 അധ്യയന വർഷത്തിൽ spc യൂണിറ്റിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ ജൂൺ 12ന് നടന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ശാരീരികക്ഷമത പരിശോധനയ്ക്കു ശേഷം അന്തിമലിസ്റ്റ് ജൂൺ 19ന് പ്രസിദ്ധീകരിച്ചു.
- ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായി പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.
- 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു . ജൂൺ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
- ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ JRC യൂണിറ്റിലെ കുട്ടികൾക്കായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി.
- ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എല്ലാ ക്ലാസുകളിലും ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പി.എൻ . പണിക്കർ അനുസ്മരണം,ക്ലാസ് തല പുസ്തക പ്രദർശനം, പുസ്തകപരിചയം, വായന മത്സരം,സാഹിത്യ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
- ജൂൺ 21 യോഗ ദിനത്തോടനുബന്ധിച്ച് SPC യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യോഗാപരിശീലനം നേടിയ കുട്ടികളുടെ യോഗ അവതരണവും നടന്നു.
- 2024-25 അധ്യയന വർഷത്തിൽ,JRC യൂണിറ്റിൽ അംഗങ്ങളാകാനുള്ള സെലക്ഷൻ ടെസ്റ്റ് ജൂൺ 24 ന് നടന്നു.അന്തിമ ലിസ്റ്റ് ജൂലൈ 9ന് പ്രസിദ്ധീകരിച്ചു.
- ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് എസ് പി സി , ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് ,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എല്ലാ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.
- വായനാപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔപചാരികമായ ഉദ്ഘാടനം ജൂൺ 26ന് പ്രശസ്ത നാടക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ രവി ഏഴോം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ദിനേശ് ബാബു മാസ്റ്റർ , ഹെഡ്മിസ്ട്രസ് ഫായിസാബി ടീച്ചർ,സ്മിത ടീച്ചർ, രഞ്ജിത ടീച്ചർ, രാമചന്ദ്രൻ മാസ്റ്റർ എസ് ആർ ജി കൺവീനർ സുമ ടീച്ചർ,സുജാത ടീച്ചർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കയ്യെഴുത്ത് മാസികകളായ നറുമൊഴി, Drizzles എന്നിവ പ്രകാശനം ചെയ്തു .9 F ലെ അനസൂയ വായനാർപ്പിതം നൃത്തശില്പം അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിലെ കുട്ടി ഫോട്ടോഗ്രാഫർമാർ ചടങ്ങിലെ നിറസാന്നിദ്ധ്യമായി.
- ജൂൺ 27,28 തിയ്യതികളിലായി നടന്ന സബ്ജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ ഇ. എം. എസ്.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അണ്ടർ 17 ഇനത്തിൽ റണ്ണേഴ്‌സ് അപ്പും , അണ്ടർ 15 ഇനത്തിൽ ജേതാക്കളുമായി .
- ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ഭിന്നശേഷി കുട്ടികളുടെ പ്രവേശനോത്സവം ജൂലായ് 1 ന് വിവിധ പരിപാടികളോടെ നടന്നു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രീത ടീച്ചർ, HM ഫായിസാബി ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് തുടങ്ങിയവർ ആശംസ അറിയിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്പേസിലെ കുട്ടികൾക്ക് സ്കൂൾ ബാഗ് നൽകി .മധുരവിതരണവും ഉണ്ടായിരുന്നു.