ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.പി.സി , ജെ.ആർ.സി ,ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പുതിയ കുട്ടികളെ  വരവേറ്റു.

ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5-ന് പരിസ്ഥിതി ദിനം; സയൻസ് ,പരിസ്ഥിതി , JRC, SPC എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു . എച്ച് എം ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ വൃക്ഷതൈ നടൽ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു .പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരവും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. JRCക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ഇത് ഞാൻ നട്ട ചെടി, ഈ ചെടി എന്നോടൊപ്പം വളരും" എന്ന പദ്ധതി സംഘടിപ്പിച്ചു.

2024-25 അധ്യയന വർഷത്തിൽ spc യൂണിറ്റിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ ജൂൺ 12ന് നടന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ശാരീരികക്ഷമത പരിശോധനയ്ക്കു ശേഷം അന്തിമലിസ്റ്റ് ജൂൺ 19ന് പ്രസിദ്ധീകരിച്ചു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കുട്ടികൾക്കായി പേവിഷബാധയ്ക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് നടത്തി.

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു . ജൂൺ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.