ജി.എച്ച്.എസ്. വെറ്റിലപ്പാറ /ലിറ്റിൽ കൈറ്റ്./2024-25
2022-23 വരെ | 2023-24 | 2024-25 |
ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ കുട്ടികൾക്ക് വേണ്ടി നടത്തുന്ന ഇ സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. കൈറ്റ് മാസ്റ്റർ മുനീർ വൈ.പി, മിസ്ട്രസ് ഡോ.ദിവ്യ കെ എന്നീ അധ്യാപകർ പ്രവർത്തിച്ചു വരുന്നു.