സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ജൂനിയർ റെഡ് ക്രോസ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 7 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ) (→‎റെഡ് ക്രോസ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-2025 പ്രവർത്തനങ്ങൾ

ആന്റി ഡ്രഗ്സ് ഡേ ആചരണം

കാലടി  : ചെങ്ങൽ  സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിമല ഹോസ്പിറ്റലിന്റെയും  നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം സംയുക്തമായി ആചരിച്ചു. പ്രധാന അധ്യാപിക റവ.സി. ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു.  കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു.  ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ലാലു ജോസഫും പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്കലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റവ. സി. ജെയ്‌സ് തെരേസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗൈഡ്സ്,  റെഡ് ക്രോസ്,വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ  റവ. ഡോ. സി. ജയ റോസ്  ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു.

ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു സ്കൂൾ  അസ്സെംബ്ലിയിൽ  സോഷ്യൽ സയൻസ് അധ്യാപകരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിടെയും നേതൃത്വത്തിൽ വീഡിയോ പ്രദർശനവും പ്രസംഗവും നടത്തി .

റെഡ് ക്രോസ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പ്

പുതിയ ബാച്ച് കുട്ടികളുടെ തെരഞ്ഞെടുപ്പിനായി സ്ക്രീനിംഗ് ടെസ്റ്റ് നടത്തി 60കുട്ടികളെ തെരെഞ്ഞെടുത്തു .അവരുടെ പേരുകൾ സൈറ്റിൽ രെജിസ്റ്റർ ചെയ്തു

ഇക്കോ ഹീൽ