ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2005 -ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടിൽ നിന്നും 2 മുറികൾ H S S ന് ലഭിച്ചു.2007-ൽ 3 മുറികൾ സ്‌ക്കൂളിന് അനുവദിച്ചു. 2007-ൽ സ്‌ക്കൂൾ സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണൻ നബാർഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ൽ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാർഡ് കെട്ടിടം പണിതപ്പോൾ H S S വിഭാഗം അങ്ങോട്ട് മാറി.2012-ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിർമ്മിച്ചു.2013-ൽ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികൾ അനുവദിച്ചു.2015-ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കുളിന് പൂർവ്വവിദ്യാർഥിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ടി എ ബാബു ഗുരിക്കൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി കംപ്യൂടർ ലാബ് നവീകരിച്ചു.ഇരിക്കൂർ എം എൽ എ ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ​എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കംപ്യൂട്ടറും ഉൾപ്പെടെ 25 കംപ്യൂട്ടറുകൾ ഉള്ള സുസജ്ജമായ ഐ ടി ലാബ് സ്കൂളിൽ നിലവിൽ വന്നു.നബാർഡിന്റെ സഹായത്തോടെയുള്ള ഹയർസെക്കന്ററി കോംപ്ളക്സിന്റെ പണി 2018 ൽ പൂർത്തിയായി.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുടെ പണി പൂർത്തിയായി.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായി ഹൈക്സൂളിലെ എല്ലാ ക്ലാസുമുറികളും ഹൈടെക്ക് ക്ലാസുമുറികളാക്കി മാറ്റി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം