പ്രവേശനോത്സവം
ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു. ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. പ്രവേശനോത്സവം രക്ഷിതാക്കളുടെ സഹകര ണത്തോടെ ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബലൂൺ പഠനകിറ്റ് എന്നിവ നൽകി സ്വീകരിച്ചു സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സെൽഫി കോർണർ വാർത്തകളിൽ ഇടം പിടിച്ചു. പായസ വിതരണവും നടത്തി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി.
<span style="color:blue" ജൂൺ 5 പരിസ്ഥിതി ദിനം
രാവിലെഅസംബ്ലി ചേരുകയും മംഗലശ്ശേരി മലയിലെ കോളനി മൂപ്പൻ ശ്രീ കേളുവേട്ടനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളിൽ സമ്മാനാർഹന ആയവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് "മധുരവനം" പദ്ധതി ശ്രീ കേളുവേട്ടൻ ഉത്ഘാടനം ചെയ്തു . . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നുനല്കുന്നതിന്റെ ഭാഗമായി എസ് പി സി കേഡറ്റ്സ് വൃക്ഷകവചം തീർത്തു. ക്യാമ്പസിനു സംരക്ഷണം ഒരുക്കുന്നതിന് ജൈവവേലി നിർമിക്കുന്നതിനായി ചെമ്പരത്തി തൈകൾ നടുകയും ചെയ്തു . സ്കൂളിലെ ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയ്ക്ക് ജൈവവേലി ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു .
<span style="color:blue"വായന വാരാചരണം
ജി എച്ച് എസ് പുളിഞ്ഞാലിലെ വായന വാരാചരണത്തിന്റെ ഭാഗമായി, സ്കൂളിലെ എൽ പി വിഭാഗം വിദ്യാർത്ഥികൾ പുളിഞ്ഞാൽ ടൗണിൽ സ്ഥിതിചെയ്യുന്ന 'അക്ഷരഖനി' വായനശാല സന്ദർശിച്ചു. പുളിഞ്ഞാൽ സ്കൂൾ എച്ച് എം. ശ്രീമതി ഉഷാകുമാരി ടീച്ചർ, വായനശാല കമ്മറ്റി മെമ്പർമാരായ ശ്രീ ജബ്ബാർ, ബൈജു എൻ ബി, അമ്മദ് കമ്പ, ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകി. അധ്യാപകരായ നാസർ കെ എം,സുഭദ്ര കെ ടി, ആയിഷ കെ, അഖില, രമ്യാ കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ശ്രീ എം കെ രോഹിത് നന്ദി പറഞ്ഞു.
ജിഎച്ച് എസ് പുളിഞ്ഞാലിലെ 2023-24 അധ്യയനവർഷത്തെ വായന വാരാചരണം ജൂൺ 19 മുതൽ 25 വരെ വിവിധ പരിപാടികളോടെ ആചരിച്ചു. അക്ഷരം എന്ന പേരിലുള്ള വായന വാരാചരണ പരിപാടിയിൽ എസ് ആർ ജി കൺവീനർ ശ്രീമതി ഷബാന എം സ്വാഗതം പറഞ്ഞു.ബഹു: HM ഉഷാകുമാരി ടീച്ചർ അധ്യക്ഷതവഹിച്ചു.
റിട്ട. മലയാളം അധ്യാപിക ശ്രീമതി സത്യഭാമ ടീച്ചർ ഉദ്ഘാടനം ചെയ്തു. കവിതയിലൂടെയും നാടൻപാട്ടിലൂടെയും കുട്ടികൾക്ക് വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ ടീച്ചറിന് സാധിച്ചു.ശ്രീമതി ബിന്ദു ബി ആർ, ശ്രീ നാസർ കെ എം, ശ്രീ ഗിരീഷ് പിടി തുടങ്ങിയവർ ആശംസ അറിയിച്ചു. ശ്രീ രോഹിത് എം കെ നന്ദി പറഞ്ഞു. വായന വാരാചരണത്തിന്റെ ആദ്യദിവസമായ ജൂൺ 19ന് എല്ലാ ക്ലാസിലും വായന മത്സരവും ക്വിസ് മത്സരവും നടത്തി.
<span style="color:blue"വിജയോത്സവം
ജി എച്ച് എസ് പുളിഞ്ഞാലിലെ 2022- 23 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയോത്സവം' എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ചു. പുളിഞ്ഞാൽ സ്കൂൾ എച്ച് എം ശ്രീമതി ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ എം മുഹമ്മദ് ബഷീർ അവർകളാണ്.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അയ്യൂബ്,എം പി ടി എ പ്രസിഡന്റ് ശ്രീമതി രൂപ്ന, ശ്രീ ജബ്ബാർ, ശ്രീ ഹഷിം, സീനിയർ അദ്ധ്യാപിക ബിന്ദു ബി ആർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അധ്യാപകനായ ശ്രീ. രോഹിത് എം കെ നന്ദി പറഞ്ഞു.
അതോടൊപ്പം തന്നെ സ്കൂളിലെ 'ചാരിറ്റി ബോക്സ്'ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
<span style="color:blue"ലോക ലഹരി വിരുദ്ധദിനാചരണം
പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാകുമാരി സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ശ്രീ.ശശി കെ( മാനന്തവാടി ജനമൈത്രി എക്സൈസ് ഓഫീസ് ) ഉദ്ഘാടനം ചെയ്തു.ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചത് സിവിൽ എക്സൈസ് ഓഫീസറായ ശ്രീ സജി മാത്യു അവർകളാണ്.ശ്രീ ലത്തീഫ്,ശ്രീ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകനായ ശ്രീ നാസർ കെ എം ചടങ്ങിൽ നന്ദി പറഞ്ഞു.
<span style="color:blue"തൂവാല സ്പർശം പദ്ധതിക്ക് തുടക്കം
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന
'തൂവാല സ്പർശം' പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഡിവിഷൻ പരിധിയിലെ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി തൂവാല വിതരണവും വ്യക്തി ശുചിത്വ സന്ദേശ ബോധവത്കരണ ക്ലാസ്സുകളുമാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു.
സദ്ഗമയ ജില്ലാ കൺവീനവർ ഡോ.മനു വർഗീസ് വ്യക്തി ശുചിത്വ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.ദീദി ജോയ്, ഹെഡ്മിസ്ട്രെസ് ഉഷാകുമാരി, ഖത്തർ യു.എൻ.ഐ.ക്യു പുരസ്കാര ജേതാവ് ലത്തീഫ് സി. പി., നാസർ. കെ, രോഹിത് എം. കെ തുടങ്ങിയവർ സംസാരിച്ചു.
കുട്ടിക്കാലം മുതൽ തന്നെ വ്യക്തിപരമായ ശുചിത്വത്തെക്കുറിച്ച് നല്ല ബോധം ഉണ്ടാകുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വ്യക്തിഗത ശുചിത്വത്തിന്റെ വശങ്ങൾ പഠിപ്പിക്കുന്നതും ഒരു കൂട്ടം ശുചിത്വ രീതികൾ മനസ്സിലാക്കുവാനും ഉതകുന്ന ക്ലാസുകൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു വിദഗ്ദരുടെ സഹായത്തോടെ നൽകും.
കുട്ടികൾക്കുള്ള വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും കുട്ടികളെ വ്യക്തിഗത ശുചിത്വ നിയമങ്ങൾ പാലിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളും ഉൾപെടുത്തിയാണ് ക്ലാസുകൾ ക്രമീകരിക്കുക.
വായുജന്യ രോഗങ്ങളെക്കുറിച്ചും അവയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പൊതുജനങ്ങളിലും കുട്ടികളിലും അവബോധം ഉണ്ടാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തൂവാല സ്പർശത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ തൂവാല ഉപയോഗിക്കാൻ ശീലിപ്പിക്കുയാണ് സൗജന്യ തൂവാല വിതരണത്തിലൂടെ ചെയ്യുന്നത്. ഇതുവഴി വായിലൂടെയും മൂക്കിലൂടെയും പകരുന്ന രോഗങ്ങൾ തടയാനാവുമെന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചെടുക്കാനാവുമെന്നാണ് കണക്ക് കൂട്ടൽ.
വായുവിലൂടെ പകരുന്ന രോഗങ്ങളെ തടയുന്നതിന്റെ പ്രാധാന്യം കുട്ടികളിൽ നിന്നും തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണ് പ്രൈമറി തലത്തിൽ തൂവാല സംസ്കാരം പ്രോത്സാഹിപ്പിക്കുവാൻ തീരുമാനിച്ചതെന്നു ജുനൈദ് കൈപ്പാണി പറഞ്ഞു.
<span style="color:blue"ക്ലബ്ബുകൾ ദിനാചരണം
വിദ്യാലയത്തിൻ്റെ എല്ലാ പ്രവർത്ത നങ്ങളിലും ക്ലബുകൾ സജീവമാണ് വായനാ ശേഷിച്ചും പൊതു വിജ്ഞാന വും വർദ്ധിപ്പിക്കുന്നതിന് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു
<span style="color:blue"അതിഥി ക്ലാസ്സുകൾ
ക്ഷണം സ്വീകരിച്ച് പ്രഗൽഭരായ അധ്യാപകർ കുട്ടികൾക്ക് ക്ലാസെടുക്കുന്നുണ്ട്. മോട്ടിവേഷൻ ക്ലാസുകളും നടത്തിവരുന്നു
<span style="color:blue"ജൈവ പച്ചക്കറി കൃഷി
ജൈവവളം മാത്രമുപയോഗിച്ച് പച്ചക്കറികൃഷി ചെയ്യുകയും ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
<span style="color:blue"കഥോൽസവം
പ്രീ പ്രൈമറി കുട്ടികളുടെ കഥോൽസവം കഥ പറയാം കേൾക്കാം മികച്ച നില യിൽ സംഘടിപ്പിച്ചു.
<span style="color:blue"വരയുൽസവം
പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ വരയുൽസവം ശ്രദ്ധേയമായിരുന്നു BRC ട്രെയിനർമാർ സ്കൂളിൽ വന്ന് പരിശീലനം നൽകി
<span style="color:blue"സ്കൂൾ കലോൽസവം
കലാ ഉത്സവ് 2k23 വർണ്ണാഭമായി കൊണ്ടാടി. കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ച മികച്ച ഉത്സവം തന്നെയായിരുന്നു ഇത്
<span style="color:blue"മെഹന്ദി ഫെസ്റ്റ്
പെരുന്നാളി നോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം സംഘടിപിച്ചു.
രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്. ഏറെ മികച്ച വ് നിറഞ്ഞരീതിയിൽ തന്നെ തന്നെ കുട്ടികൾ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു
<span style="color:blue"ക്രിസ്തുമസ് - പുതുവൽസര ആഘോഷം
പുൽക്കൂട് ഒരുക്കിയും സാന്താക്ലോസ് അപ്പുപ്പൻ സമ്മാനങ്ങൾ നൽകി കൊണ്ടും . കരോൾഗാന മത്സര സംഘടിപ്പിച്ചും കേക്കുകൾ മുറിച്ച് വിതരണം ചെയ്തും ക്രസ്തുമസ് പുതുവൽസര ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു
<span style="color:blue"സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
ജനാധിപത്യ പരമായി ആധുനിക തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയ പ്പെടുത്തിക്കൊണ്ട് സ്കൂൾ തെരഞ്ഞുപ്പ് നടത്തി. അതുൽ കൃഷ്ണ പി.ബി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു
<span style="color:blue"പിന്നാക്ക പഠനം
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി WINGS ശ്രദ്ധ ആസ്പിരേഷൻ എന്നീ പ്രോഗ്രാമുകൾ നടത്തിവരുന്നു അധിക സമയം കണ്ടെത്തി വിഷയാടിസ്ഥാനത്തിൽ സ്പെഷ്യൽ കോച്ചിംഗും നൽകി വരുന്നു
<span style="color:blue"പഠനയാത്ര
സ്കൂൾ തല പഠനയാത്ര കൊച്ചിയിലേക്കായിരുന്നു ബോട്ട് യാത്ര ജലഗതാഗത സംവിധാനങ്ങളെയറിയും റോഡ് ഗതാഗത നിലവാരത്തെ കുറച്ചു കുട്ടികളിൽ നേരറിവു ലഭികച്ചത് കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. വണ്ടർ ല യിലെ റൈഡുകളിൽ കയറിയത് കുട്ടികളിൽ ആഹ്ലാദമുണർത്തി.
<span style="color:blue"സ്കോളർഷിപ്പ് പരീക്ഷ
NMMS LSS സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
കരിയർ കാരവൻ
കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു
<span style="color:blue"അക്കാദമിക നേട്ടങ്ങൾ
ഉപജില്ലാ ശാസ്ത്രമേള കലാമേള, കായികമേള തുടങ്ങി ഉപജില്ലാ മത്സരങ്ങളി ൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം മികച്ച ഗ്രേഡ്
ലഭിച്ചു.
ശാസ്ത്രമേള ഉപജില്ലാ തലത്തിൽ ടെസ്വിൻ സനീഷ് പ്ലാസ്റ്റർ ഓഫ് പാരിസ് നിർമ്മാണത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ഇലക്ട്രിക്കൽ വിഭാഗത്തിൽ മുഹമ്മദ് ആസിൽ രണ്ടാം സ്ഥാനവും എഗ്രേഡും കരസ്ഥമാക്കി.
ശുചിത്വമിഷൻ ഓണാംശസകാർഡ് നിർമ്മാണ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അതുൽ കൃഷ്ണ പി.ബി ക്ക് ലഭിച്ചത് മികച്ച നേട്ടമാണ്.
ശുചിത്വമിഷൻ പഞ്ചായത്ത് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വന്ദന ബാബുവിന് രണ്ടാം സ്ഥാനം ലഭിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി അവൻ മനോജിന് SPC സംസ്ഥാന തല ക്യാമ്പിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിച്ചു.
RBI സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ഹഫ്ന ഷെറിൻ ആൻമരിയ സ്റ്റീഫൻ എന്നിവരുടെ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.
സ്വാമിനാഥൻ ഫൗണ്ടേഷൻ 2 ലക്ഷം രൂപയുടെ ധനസഹയാത്താൽ ആധുനിക സൗകര്യങ്ങ ളോടുകൂടിയ സയൻസ് ലാബ് നിർമ്മിച്ചു നൽകി. കുടിവെള്ള വിതരണത്തിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി
|