വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം ജൂൺ 3 ,2024
![](/images/thumb/e/e2/42050_praveshalsavam_-2024.jpg/300px-42050_praveshalsavam_-2024.jpg)
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.നവാഗതരെ വരവേൽക്കുന്നതിനായി സ്കൂൾ ബലൂണുകളാലും വർണക്കടലാസുകളാലും അലങ്കരിക്കപ്പെട്ടു .വി.എച്ച് .എസ് .ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി .പ്രിയദർശിനി ടീച്ചർ സ്വാഗതമേകി .മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സംസ്ഥാന തല പ്രവേശനോത്സവം ഉത്‌ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു.തുടർന്ന് സ്കൂൾതല പ്രവേശനോത്സവം നടന്നു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി.പ്രസീത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ മാൻ ഉത്‌ഘാടന കർമ്മം നിർവഹിച്ചു .പ്രശസ്ത കവിയായ ശ്രീ.ഭുവനേന്ദ്രൻ സർ, കരവാരം ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപിക ശ്രീമതി .റീമ ടീച്ചർ , സീനിയർ അസിസ്റ്റന്റ് ശ്രീ .അരുൺ ശേഖർ സ്റ്റാഫ് സെക്രട്ടറി ശ്രീമതി മഞ്ജുഷ എന്നിവർ ആശംസ അർപ്പിച്ചു .വിമുക്തി ക്ലബ് കൺവീനർ ശ്രീ .ദിലീപ്ഖാൻ രക്ഷാകർത്താക്കൾക്കും നവാഗതരായ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി .
![](/images/thumb/c/c4/42050_praveshanolsavam_1.jpg/300px-42050_praveshanolsavam_1.jpg)
പരിസ്ഥിതി ദിനം -ജൂൺ 5 ,2024
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ,2024 നു പരിസ്ഥിതി ക്ലബ്ബിന്റെയും ജെ .ആർ സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര പരിസ്ഥിതി ദിനം ആഘോഷിച്ചു .സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ജെ.ആർ .സി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഹെഡ്മിസ്ട്രസ് .ശ്രീമതി റീമ ടീച്ചർ കുട്ടികളെ ബോധവാന്മാരാക്കി .ക്ലബുകളുടെ അഭിമുഖ്യത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തു നട്ടു.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റർ രചന മത്സരം ,പരിസ്ഥിതി ദിന ക്വിസ് എന്നിവ ക്ലബ് കൺവീനർ ശ്രീമതി .രാജശ്രീയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .
![](/images/thumb/3/33/42050_june5_2024_3.jpg/300px-42050_june5_2024_3.jpg)
![](/images/thumb/c/c7/42050_june_5_2024_1.jpg/300px-42050_june_5_2024_1.jpg)
![](/images/thumb/c/c0/42050_june_5-2024.jpg/300px-42050_june_5-2024.jpg)
-
പരിസ്ഥിതിദിന റാലി
-
സ്പെഷ്യൽ അസംബ്ലി
![](/images/thumb/5/5c/42050_june5_2024_7.jpg/300px-42050_june5_2024_7.jpg)
-
പരിസ്ഥിതി ദിനം
![](/images/thumb/a/ab/42050_june5_2024_6.jpg/300px-42050_june5_2024_6.jpg)
ചിത്രരചന മത്സരം -ഒന്നാം സ്ഥാനം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രീൻ വേoസ് ഇക്കോ സൊല്യൂഷൻസ് ,ഹരിത കേരളം മിഷൻ,ശുചിത്വ മിഷൻ ,ഹരിത കർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിത്ര രചന മത്സരത്തിൽ കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ശിവജയ (10 ബി )ഒന്നാം സ്ഥാനം കരസ്ഥമാക്കി .
![](/images/thumb/4/46/42050_june5_2024_8.jpg/300px-42050_june5_2024_8.jpg)
-
ശിവജയ (10 ബി ) ചിത്രരചന മത്സരം -ഒന്നാം സ്ഥാനം
-
ചിത്രരചന മത്സരം -ഒന്നാംസ്ഥാനം നേടിയ ചിത്രം
വായന ദിനം -ജൂൺ 19
പി.എൻ പണിക്കർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ വായനവാരം ആഘോഷിച്ചു .വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു . ജൂൺ 19 ന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ .ദിലീപ് ഖാൻ സർ സംസാരിക്കുകയും ക്ലബ് കൺവീനർ ശ്രീമതി ഇന്ദു ടീച്ചർ "ദൈവത്തിന്റെ ചാരന്മാർ "എന്ന പുസ്തകം പരിചയപ്പെടുത്തുകയും ചെയ്തു .പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിചു കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സാധിച്ചു.
-
വായനദിനത്തോട് അനുബന്ധിച്ചു അസംബ്ലിയിൽകുട്ടികൾ പോസ്റ്ററുകൾ ,പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു
ജൂൺ 21 നു വായനവാരത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി .മത്സരത്തിൽ 9 സി യിലെ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി .രണ്ടാം സ്ഥാനം ആകാശ് (9 സി )കരസ്ഥമാക്കി .
![](/images/thumb/8/8e/42050_library_1_24.jpg/300px-42050_library_1_24.jpg)
ലൈബ്രറി ക്ലബ് കൺവീനർ ശ്രീ.ദിലീപ് ഖാന്റെ നേതൃത്വത്തിൽ പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനം ചെയ്തു .
![](/images/thumb/e/e0/42050_library_books_24.jpg/300px-42050_library_books_24.jpg)
-
പുസ്തക പ്രദർശനം
![](/images/thumb/e/ed/42050_vidyarangam_2024.jpg/300px-42050_vidyarangam_2024.jpg)
-
പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് ശ്രീമതി. റീമ ടീച്ചർ ഉത്‌ഘാടനംചെയ്യുന്നു
![](/images/thumb/f/fd/42050_library_3_24.jpg/300px-42050_library_3_24.jpg)
-
വായന വാരത്തോട് അനുബന്ധിച്ചു നടന്ന പുസ്തക പ്രദർശനം
ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടി
BLOOMING ENGLISH
ഹെല്പിങ് ഹാൻഡ് പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കാൻ തീരുമാനിച്ച പ്രൊജക്റ്റ് "BLOOMING ENGLISH"ഉത്‌ഘാടനം ജൂലൈ 25 ,2024 ഉച്ചക്ക് .ഹെഡ് മിസ്ട്രസ് ശ്രീമതി റീമടീച്ചർ, ബി. ആർ. സി കോർഡിനേറ്റർ ഷീല ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ശ്രീമതി .വൽസല നിർവഹിച്ചു.റീമ ടീച്ചർ പ്രോജക്ടിനെ കുറിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അവബോധം നൽകി ."BLOOMING ENGLISH"എന്ന പ്രോജക്ടിന്റെ ലക്ഷ്യങ്ങൾ,പ്രവർത്തന ആസൂത്രണം എന്നിവയെക്കുറിച്ചും വിവരിച്ചു.
![](/images/thumb/9/97/42050_BLOOMOMG_ENGLISH_1.jpg/300px-42050_BLOOMOMG_ENGLISH_1.jpg)