ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (48137 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2540698 നീക്കം ചെയ്യുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


മധുരനെല്ലിക്ക - ദ്വിദിന ക്യാമ്പ്

വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം സംഘടിപ്പിച്ച മധുരനെല്ലിക്ക ദ്വിദിന ക്യാബ് വിജയകരമായി സമാപിച്ചു. സേവനം സഹജീവനം എന്ന ആപ്തവാക്യം ഉയർത്തി 2023-24 അക്കാദമിക വർഷത്തെ രണ്ടാമത്തെ ക്യാമ്പാണ് കഴിഞ്ഞ ഫെബ്രു. 10, 11 ദിവസങ്ങളിൽ നടന്നത്. വ്യക്തിത്വ വികസനക്ലാസ്, നാടകക്കളരി, പ്രഥമ ശ്രുശ്രുഷ ക്ലാസ്, യോഗ പരിശീലനം തുടങ്ങിയ ആറോളം ക്ലാസുകൾ ക്യാബിലുണ്ടായിരുന്നു. വെറ്റിലപ്പാറ വാർഡ് മെമ്പർ ശ്രീമതി. ദീപ രജിദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ അധ്യക്ഷത വഹിച്ചു.എച്ച് .എം ലൗലി ജോൺ സ്വാഗതഭാഷണം നടത്തി. പ്രശ്സ്ത സിനിമ സീരിയൽ നടൻ ഗിരിധർ നേതൃത്വം കൊടുത്ത നാടകക്കളരി കുട്ടികൾക്ക് പുതിയ അനുഭവം സമ്മാനിച്ചു. ക്യാബിന് എസ്.എസ്.എസ് എസ് ക്ലബ്ബ് കോർഡിനേറ്റർമാരായ റോജൻ പി.ജെ , മഞ്ജുഷ തുടങ്ങിയവർ നേതൃത്വം നൽകി.