ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2025-26
പഠന പിന്തുണ2025-26
2024-25ലെ വാർഷിക പരീക്ഷയിൽ കുട്ടികൾ വിജയിക്കാൻ വിഷയടിസ്ഥാനത്തിൽ 30% മാർക്ക് നിർബന്ധിതമാക്കിയതോടെ വളരെ കുറച്ച് കുട്ടികൾക്ക് ചില വിഷയങ്ങളിൽ മാർക്ക് നേടാൻ കഴിഞ്ഞില്ല.അത്തരം കുട്ടികൾക്ക് പരിഹാര ബോധനം നൽകുന്നതിന് സ്കുളിൽ ക്ലാസുകൾ നടത്തുന്നതിൻെറ ഭാഗമായി സ്കൂളിൽ രക്ഷിതാക്കളുടെ യോഗം സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് മെയ് 2025
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെസാമൂഹികവ്യാ-പാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടം കൂടി സാധ്യമാക്കിയിരിക്കുന്നു. ഈ പുതിയസാമൂഹികമണ്ഡലത്തിൽ സമർത്ഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട്.ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് മെയ് 24 ശനി രാവിലെ 9.30മുതൽ 4 മണിവരെ ഏകദിന ക്യാമ്പ് നടത്തിയത്.
ഏകദിന ക്യാമ്പിൽ 40 കുട്ടികൾ പങ്കെടുത്തു ഈക്യാമ്പിന് ല്റ്റിിൽ കൈറ്റ് മിസ്ട്രസ് ശാലിനി പി കെ (ജി എച്ച് എസ് എസ് അരീക്കോട് )നേത്യത്വം നൽകി. പ്രധാനമായും കുട്ടികൾക്ക് വീഡിയോ നിർമ്മാണം,വിഡിയോ എഡിറ്റിംഗ്,എന്നി മേഖലകളിൽ പരിശിലനം നൽകി.ഈ ചടങ്ങിന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മ്സ്ട്രസ് ഉത്ഘാടനം ചെയ്തു.എസ് ഐ ടി സി കുഞ്ഞുമുഹമ്മദ് സാർ ആശാംസപറയുകയും തുടർന്ന് ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് നന്ദിപറയുകുയും ചെയ്തുു.
പ്രവേശനോൽസവം 2025-26
2025-26 അധ്യായന വർഷത്തിന് തൂടക്കം കുറിച്ചത് ജൂൺ 2ന് നടന്ന പ്രവേശനോൽസവത്തോടെയാണ്.
രാവിലെ 10 മണിമുതൽ ഉച്ചവരെയുള്ള സമയത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വളരെ ചിട്ടയോടെ
പ്രവേശനോൽസവം നടത്തുകയുണ്ടായി. പുതിയതായി വന്നകുട്ടികളെ സ്കുളിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ യും ചേർന്ന് സ്കുളിലേക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്തു.
സ്കുളിലെ ബാൻെറ് മേളം ടീമിൻെറ നേത്യത്വത്തിൽ പുതിയതായി വന്ന വിദ്യാർത്ഥികളെ ബാൻറ് മേള അകമ്പടിയോടെ സ്വികരിച്ചു.ശേഷം പുതിയ കുട്ടികൾക്ക് തോപ്പിയുംസ്മൈലി ബാഡ്ജും നൽകി പ്രത്യേകം ഒരുക്കിയ വേദിയിലേക്ക് കുട്ടികളെ ഇരുത്തി പ്രവേശനോൽസവ ചടങ്ങിന് ആരംഭം കുറിച്ചു.
ലഹരിബോധവൽക്കരണം
സമഗ്ര ഗുണമേന്മ പദ്ധതി സൻമാർഗ്ഗ പഠനം2025,ഭാഗമായി ജൂൺ3 2025 ഉച്ചക്ക് 2മൂതൽ 3.30 വരെ ഹൈസ്ക്കുുൾ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സ്ക്കുൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.മുഴുവൻ സ്റ്റാഫിീൻെറയും കൂട്ടായ പ്രവർത്തനത്തോടെ സംഘടിപ്പിച്ച ഈ പരിപാടി പി ടി എ പ്രസിഡൻെറ് ശ്രി.ഉസ്മാൻ പാറക്കൽ ഉൽഘാടനം ചെയ്തു.
മനുഷ്യന്റെ ആരോഗ്യത്തിനും മനസ്സിനും കുടുംബബന്ധങ്ങൾക്കും പഠനത്തിനും സൗഹൃദങ്ങൾക്കും വലിയ
ഭീഷണിയാണ് ലഹരി. മദ്യം, സിഗരറ്റ്, മയക്കുമരുന്ന് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ പെടുന്നു. ഇവയുടെഉപയോഗം ശരീരത്തെയും മനസ്സിനെയും തകർത്ത് നമ്മെ ദുശ്ശീലങ്ങളുടെ പടുകുഴിയിലേക്ക് തള്ളിവിടും.ആരെങ്കിലും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചാൽ, ശക്തമായ മനസ്സോടെ "ഇല്ല, വേണ്ട!" എന്ന് പറയാൻനമുക്ക് കഴിയണം. കാരണം, ഒറ്റത്തവണത്തെ ഉപയോഗം പോലും നമ്മെ അതിന്റെ അടിമയാക്കാനും പിന്നീട്അതിൽ നിന്ന് പുറത്തുവരാൻ പ്രയാസപ്പെടാനും ഇടയാക്കും.
"ചേർന്നു നിൽക്കുന്നവരുടെ ചിരി മായാതിരിക്കാൻ ലഹരിയോട് സന്ധിയില്ലാതെ പോരാട്ടം നടത്താം എന്ന സന്ദേശം നൽകി മുനീർ യാക്കിപറമ്പൻ ക്ലാസ് എടുത്തു.കൂടാതെ ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് റോജൻ പിജെ,അലി അക്ബർ മാസ്റ്റർ,വിലാസിനി ടിച്ചർ,കുഞ്ഞുമുഹമ്മദ് സാർഎന്നിവർ പങ്കെടുത്തു.ചടങ്ങിന് ഡോ. ദിവ്യ ടിച്ചർ നന്ദിപറയുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണം ജൂൺ 5
ലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ പരിസ്ഥിതി ദിനാചരണം കൃതിതയോടെ വിവിധ ക്ലമ്പുകളും,വിദ്യാർത്ഥികളും,അധ്യാപകരും,പിടിഎ,നാട്ടുകാരുടെയും നേതൃത്വത്തിൽ ജുൺ 5 ന് ആചരിച്ചു.
ചങ്ങാതിക്കൊരു തെെ.സ്ക്കുൾ ഹരിത വൽക്കരണം,പരിസ്ഥിതി ദിന ക്വിസ്,പരിസ്ഥിതി ദിന പതിപ്പ് നിർമ്മാണം,ഒപ്പ് മരംഎന്നിങ്ങെനെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച.ഹരിത വൽക്കരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ സ്കുുളിൽ മരം നട്ട് പ്രവർത്തനത്തിന് നേതൃത്വം നൽകി.തുടർന്ന് കുട്ടികൾ അധ്യാപകരുടെ നേത്യത്വത്തിൽ സ്കുുൾ കോമ്പൗണ്ടിൽ മര തൈകൾ നട്ട്പിടിപ്പിച്ച.തുടർന്ന് എൽ പി ,യു പി ,ഹൈസ്കുുൾ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന ക്വിസ് നടത്തി വിജയികൾക്ക് സമമാനം നൽകി പ്രോൽസാഹനം നൽകി.കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി ദിന പതിപ്പ് സീനിയർ അസി. റോജൻ പി ജെ പ്രകാശനം ചെയ്തു.
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് ഹരിത ക്ലമ്പ് കോ ഓർഡിനേറ്റർ ജിനീഷ് മറ്റ് അധ്യാപകരും നേത്യത്വം നൽകി. സീനിയർ അസി. റോജൻ പി ജെ. മുനീർ യാക്കിപറമ്പൻ,അലി അക്ബർ.വിലാസിനി.മിൻസിയ.റെസ്ബിൻ.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ഷബീർ സാർ നന്ദി രേഖപ്പെടുത്തി.
മെഹന്തി ഫെസ്റ്റ് 2025
ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബലിപെരുന്നാൾ ആഘോഷത്തിൻെറ ഭാഗമായി മെഹന്തി മൽസരം നടത്തി,ഒന്നാം ക്ലാസ് മുതൽ പത്തുവരെയുള്ള ക്ലാസിലെ വിദ്യാർഥ്തികളിൽ നിന്ന് ഓരോ ക്ലാസിൽ നിന്നും മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യം ഉള്ള കുട്ടികളെ ജോഡികളാക്കി മൽസരം നടത്തിയത്.ജൂൺ 9 ഉച്ചക്ക് 2 മുതൽ 3വരെയായിരുന്നു മൽസരം നടന്നത്.അൻപതോളം കുട്ടികൾ പങ്കെടുത്തു.മൽസരത്തിൽ ഹൈസ്കുൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം രാജി ജോമോൻ,ശ്രനന്ദനക്കും,യൂപ്പി വിഭാഗംഒന്നാം സ്ഥാനം ലെന ഫാത്തിമ,ഹിമ കൃഷ്ണൻ എന്നിവർക്കും,എൽ പി വിഭാഗം ഒന്നാം സ്ഥാനം റിഷ,നൈല എന്നിവർക്കും ലഭിച്ചു.വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു.
ബാല വേലവിരുദ്ധ ദിനാചരണം ജൂൺ 12,2025
ജൂൺ12 ലോക ബാല വേല ദിനത്തിന്റെ ഭാഗമായി ജി എച്ച് എസ് വെറ്റിലപ്പാറയിൽ ബാല വേല വിരുദ്ധ ദിനാചരണം നടത്തി.സ്കുൂൾ കൗൺസിലർ റെസ്ബിൻ ടിച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.പരിപാടിയിൽ സ്കുളിലെ മുഴുവൻ അധ്യാപകരും പിടിഎ വിദ്യാർഥതികളും പങ്കെടുത്തു.പോസ്റ്റർ നിർമമാണം ,ഡോക്യുമെന്ററി നിർമ്മാണം ബാവ വേല പ്രതിഞ്ജ എന്നി പരിപാടികൾ നടത്തുകയുണ്ടായി.
വായന ദിനാചരണം ജൂൺ 19,2025
വായനാദിനത്തിന്റെ പ്രാധാന്യം
ജൂൺ 19-ന് ആചരിക്കുന്ന വായനാദിനം, കേരളത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവ് പ്രചരിപ്പിക്കുന്നതിനും വലിയ പങ്കുവഹിക്കുന്നു. പി.എൻ. പണിക്കരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഈ ദിനം ആചരിക്കുന്നത്, വായനയുടെ പ്രാധാന്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ സ്കുുളിൽ വായന ദിനം ആഘോഷിക്കുന്നത്.
ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ വായന ദിന സന്ദശം നൽകി.പിടിഎ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ വായന ദിനത്തിന് ആശാംസകളർപ്പിച്ചു.വായന ദിനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
- അറിവ് വർദ്ധിപ്പിക്കുന്നു: പുസ്തകങ്ങൾ വായിക്കുന്നതിലൂടെ പുതിയ വിവരങ്ങളും ആശയങ്ങളും നാം മനസ്സിലാക്കുന്നു. ഇത് നമ്മുടെ അറിവിന്റെ ലോകം വികസിപ്പിക്കുന്നു.
- ചിന്താശേഷി മെച്ചപ്പെടുത്തുന്നു: വായിക്കുമ്പോൾ നമ്മൾ കഥാപാത്രങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിന്തിക്കുന്നു, ഇത് നമ്മുടെ വിമർശനാത്മക ചിന്താശേഷിയെയും വിശകലന ശേഷിയെയും മെച്ചപ്പെടുത്തുന്നു.
- ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നു: കൂടുതൽ വായിക്കുന്നത് നമ്മുടെ പദസമ്പത്ത് വർദ്ധിപ്പിക്കാനും ഭാഷ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കും.
- സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുന്നു: വായന പുതിയ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പ്രചോദനം നൽകുന്നു, ഇത് നമ്മുടെ സർഗ്ഗാത്മകതയെ വളർത്തുന്നു.
- മാനസികോല്ലാസം നൽകുന്നു: പുസ്തകങ്ങൾ വായിക്കുന്നത് ഒരു മികച്ച വിനോദമാണ്. അത് സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് വിശ്രമം നൽകാനും സഹായിക്കും.
- സമൂഹത്തെ ശക്തിപ്പെടുത്തുന്നു: വായിക്കുന്ന ഒരു സമൂഹം കൂടുതൽ അറിവുള്ളതും ചിന്തിക്കുന്നതുമായിരിക്കും. ഇത് സമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കും പുരോഗതിക്കും സഹായിക്കുന്നു.വായനാശീലം വളർത്തുന്നു: ഈ ദിനാചരണം വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുകയും കുട്ടികളിലും മുതിർന്നവരിലും വായനാശീലം വളർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, വായനാദിനം എന്നത് ഒരു പ്രത്യേക ദിനം മാത്രമല്ല, വായനയുടെ പ്രാധാന്യം ഓർമ്മിപ്പിക്കാനും അതിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാനും പ്രേരിപ്പിക്കുന്ന ഒരു അവസരം കൂടിയാണ്.
അന്താരാഷ്‌ട്ര യോഗ ദിനം ജുൺ21
എല്ലാ വർഷവും ജൂൺ 21-നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. യോഗയുടെ പ്രാധാന്യം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ഭാരതത്തിന്റെ സംഭാവനയായ യോഗ, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗ ദിനം എന്ന ആശയം ഐക്യരാഷ്ട്രസഭയിൽ മുന്നോട്ട് വെച്ചത്. 2014 ഡിസംബറിൽ ഐക്യരാഷ്ട്രസഭ ഈ നിർദ്ദേശം അംഗീകരിച്ചു.
2015 ജൂൺ 21-ന് ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിച്ചു. യോഗ ചെയ്യുന്നത് ശരീരത്തിന് വഴക്കവും ശക്തിയും നൽകുന്നു. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും. പതിവായ യോഗാഭ്യാസം രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും ഉപകരിക്കുന്നു. യോഗ ദിനത്തിൽ വിവിധ സംഘടനകളും സ്ഥാപനങ്ങളും യോഗാഭ്യാസ ക്ലാസുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമാണ്.
സ്കുുളിൽ യോഗദിനാചരണ ഭാഗമായി ഫിസിക്കൽ എഡുകേഷൻ അധ്യാപകൻ , കൗൺസിലർ റെസ്ബിൻ ടിച്ചറുടെയും നേത്യത്വത്തിലും കുട്ടികൾക്ക് യോഗപരിശിലനം നൽകി.തുടർന്ന് കുട്ടികൾക്ക് സൊഷ്യൽ സയൻസ് അധ്യാപകന്റെയും ഫിസിക്കൽ എഡുകേഷൻ അധ്യാപകൻ , കൗൺസിലർ റെസ്ബിൻ ടിച്ചറുടെയും നേത്യത്വത്തിലും കുട്ടികൾക്ക് സുംബ ഡാൻസ് നടത്തി.
എസ് എസ് എൽ സി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുുള്ള യോഗം
2025-26വർഷത്തെ രക്ഷിതാക്കളുടെ യോഗം ജുൺ20വെള്ളി നടത്തുകയുണ്ടായി.ഈ വർഷം പത്താം ക്ലസിൽ 114 കുുട്ടികളാണ് ഉള്ളത് .മീറ്റിീങ്ങിൽ 90 രക്ഷിതാക്കൾ പങ്കെടുത്തു.ഈ യോഗം ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു,സിനീയർ അസിസ്റ്റന്റ് റോജൻ പിജെ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.എസ് ആർജി കൺവിനർ സ്വാഗതംപറഞ്ഞു.കുഞ്ഞുമുഹമ്മദ്സാർ,അലി അക്ബർ ആശാംസകൾ പറയുകയും മുനീർ യാക്കിപറമ്പൻ നന്ദിപറയുകയും ചെയ്തു.
അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി.
അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും ലിറ്റിൽ കൈറ്റ്സ് മാസ്റ്ററും,മിസ്ട്രസും നേത്യത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് മോഡൽ ആപ്റ്റിറ്റ്യുഡ് ടെസ്റ്റ്
2025-26 വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലമ്പിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ആപ്റ്റിറ്റ്യുഡ് പരിക്ഷയുടെ പരിശീലന ഭാഗമായി എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി.പരീക്ഷ 24/6/2025 രാവിലെ 11 മുതൽ 1 വരെ ഐടി ലാബിൽ വെച്ച് നടന്നു.2025-2028 വർഷത്തെക്ക് 64 കുട്ടികൾ അപേക്ഷ നൽകി.അപേക്ഷ നൽകിയ കുട്ടികൾക്ക് എല്ലാ ചോദ്യങ്ങളും വളരെ വിശദമായി പരിശീലിപ്പിക്കാൻ കഴിഞ്ഞതിലുടെ കുട്ടികളിൽ ആത്മ വിശ്വാസം വളർത്താൻ കഴിഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 2025
2025-28 വർഷത്തിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് യുണിറ്റിലെക്കുുള്ള പുതിയ കുട്ടികളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജുൺ 25ന് കംമ്പ്യുട്ടർ ലാബിൽ വെച്ച് നടന്നു.രാവിലെ 10മുതൽ ഉച്ചക്ക് രണ്ട വരെ പരീക്ഷ സമയം,എട്ടിലെ നാല് ഡിവിഷനിൽ നിന്നായി 64 കുട്ടികൾ പരിക്ഷ എഴുതി.എല്ലാവരുടെയും പരീക്ഷക്ക് ശേഷം ഒരോ കംമ്പ്യുട്ടറിൽ നിന്നും റിസൽട്ട് എടുത്ത് ഒരു ഫൈലാക്കി ലിറ്റിൽ കൈറ്റ്സിന്റെ സൈറ്റിലെക്ക് അപ് ലോഡ് ചെയ്യുകുയും ചെയ്തുു.അഭിരുചി പരീക്ഷ sitc കുഞ്ഞുമുഹമ്മദ് സാറിന്റെയും,ലിറ്റിൽ കൈറ്റ്സ് മാസ്റ്റ്ർ മുനീർ യാക്കിപറമ്പൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ദിവ്യ കെയുടെ നേത്യത്വത്തിൽ അഭിരുചി പരീക്ഷ വളരെ വിജയകരമായി നടത്തി.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ജി എച്ച് എസ് വെറ്റിലപ്പാറയിൽ ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളുംഅധ്യാപകരും ചേർന്ന് നിരവധി പരിപാടികൾ നടത്തി.സ്കുുളിലെ വിമുക്തി ക്ലബ്ബന്റെയും മഞ്ചേരി എക്സൈസ് വകുുപ്പിന്റ വിമുക്തിയുടെ നേത്യത്വത്തിലാണ് പരിപാടി നടത്തിയത്.ലഹരി ബോധവൽക്കരണ പരിപാടി ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.ഈ പരിപാടിക്ക് സ്ക്കുളിലെ വിമുക്തി കോർഡിനേറ്റർ മുനീർ യാക്കിപറമ്പൻ സ്വാഗതംപറയുകയും പിടിഎ പ്രസ്ഡന്റെ് അധ്യക്ഷത വഹിച്ചു. മഞ്ചേരി എക്സൈസ് വിമുക്തി കോർഡിനേറ്റർ ജിഷിൽ സി നായർ വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്എടുത്തു.
തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു,ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി എൽപി യുപി ഹൈസ്കുൾ കുട്ടികൾക്ക് ക്വിസ് മൽസരം നടത്തി .ഓരോ സെക്ഷനിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി.
ജെ ആർ സി വിദ്യാര്തഥികളുടെ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഒരു നല്ലഡാൻസ് അവതരണവും കൂടാതെ റാലിയും സംഘടിപ്പിച്ചു.ഇതിന് പുറമെ കൊളാഷ് നിർമ്മാണ മൽസരവും സംഘടിപ്പിച്ചു.
കുടാതെ വിദ്യാർത്ഥികൾ ജിവിതത്തിൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കില്ലാ എന്ന പ്രത്ഞ്ജയും അതോടൊപ്പം എനിക്കൊരു കത്ത് വലിയ കാൻവാസിൽ എഴുതി മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പ് രേഖപ്പെടുത്തി.
PSIT മാർക്കുള്ള ഏകദിന ശില്പശാല വെറ്റിലപ്പാറയിൽ നടന്നു
2025-26 അക്കാദമിക വർഷത്തേ എൽപി ,യുപി SITC മാർക്കുള്ള സമഗ്ര പരിശീലനം ജി എച്ച് എസ് വെറ്റിലപ്പാറയിൽ വെച്ച് നടന്നു.1/07/2025 ചൊവ്വ അരീക്കോട് സബ്ജില്ലയില്ലയിൽപ്പെട്ട വിവിധ സ്കുളിൽ നിന്നും SITC മാർ പങ്കെടുത്തു.രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരേ നടന്ന ക്ലാസിന് കൈറ്റ് മാസ്റ്റർ ട്രെയ്നർമാരായ ഷിഹാബ്,ജാഫർ എന്നിവർ നേത്യത്വം നൽകി
ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യുഡ് പരീക്ഷ ഫലം
2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ് പ്രലിമിനറി പരീക്ഷ ഫലം ലിറ്റിൽ കൈറ്റ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.64കുട്ടികൾ പരീക്ഷ എഴുതിയതിൽ 59 കുട്ടികൾ ഉൾപ്പെടുത്തി മെയിൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു.ലിറ്റിൽ കൈറ്റിന്റെ ഒരു യുണിറ്റിൽ 40 കുട്ടികൾ ഉൾപ്പെടുന്ന അന്തിമ റാങ്ക് ലിസ്റ്റ് കൈറ്റ് പ്രസിദ്ധികരിച്ചു.റാങ്ക് ലിസ്റ്റ് ലിറ്റിൽ കൈറ്റ് നോട്ടിസ് ബോർഡിൽ പ്രസിദ്ധീകരിച്ചു.
ബഷീർ ദിനം ആചരിച്ചു
PEP TALK മോട്ടിവേഷൻ ക്സാസ് എസ് എസ് എൽ സി
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ നേത്യത്വത്തിൽ വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താംക്ലാസിലെ വിദ്യാർത്ഥികൾക്കായി കേരളത്തിലെ പ്രഗൽഭ മോട്ടിവേറ്റർമാരുടെ ക്ലാസുകളുടെ പരമ്പരPEP TALKസംഘടിപ്പിച്ചു. PEP TALK മോട്ടിവേഷൻ ക്ലസ് പരമ്പര ഹെഡ്മാസ്റ്റർ ബഹു.സയ്യിദ് പൂക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ക്ലാസുകൾ ഓരോ ദിവസവും ഉച്ചക്ക് പ്രത്യേക സമയം കണ്ടത്തി ക്ലാസുകൾ നൽകി.കുട്ടികളിൽ ആത്മവിശ്വാസവും നല്ലപെരുമാറ്റവും വളർത്തുക എന്ന കാഴ്ച്ചപാടോടെയാണ് ഈപരിപാടി നടപ്പിലാക്കിയത്.വിജയഭേരി കോർഡിനേറ്റർ വിലാസിനി ടിച്ചർ പരിപാടിക്ക് നേത്യത്വം നൽകി.പരിപാടിയിൽ പത്താം ക്ലാസ് ടീച്ചർമാരായ മുനീർ യാക്കിറപമ്പൻ ,കുഞ്ഞിമുഹമ്മദ് ,മഞ്ചുഷ എന്നിവർ പങ്കെടുത്തു.
ക്യഷിയും പൂന്തോട്ട നിർമാണവും
ചാന്ദ്ര ദിന പരിപാടി ജൂലൈ21
സ്കൂൾ പ്രൊട്ടക്ഷൻ സമിതി രൂപീകരിച്ചു
സ്ക്കൂൾപാർല്ലമെന്റ് തിരഞ്ഞെടുപ്പ്
പുതുതായി നിർമ്മിച്ച സ്കുൾഗേറ്റ് ഉൽഘാടനം
ജി എച്ച് എസ് വെറ്റിലപ്പാറ സ്കുൂളിന് ഇന്റർ നാഷണൽ നിലവാരത്തിൽ അതി മനോഹരമായ ഗേറ്റ് നിർമേമിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് ഭരണത്തിൻ കീഴിൽ 20ലക്ഷം രൂപ വക ചെലവഴിച്ചാണ് ഗേറ്റ് നിർമ്മാണം പൂർത്തിയാക്കിയത്.മലപ്പുറം ജില്ലാപഞ്ചായത്ത് മെമ്പർ NA കരീം അവർകൾ നേതൃത്വത്തിൽ ഗേറ്റിന്റെ ഫണ്ട് പാസാക്കുകയും തുടർന്ന് ഗേറ്റിന്റെ നിർമ്മാണം ഏപ്രിൽ ആരംഭിക്കുകയും അതിന്റെ പണി ജൂണിൽ പൂർത്തികരിക്കുകയും.ചെയ്തു.
പിടിഎ ജനറൽ ബോഡി യോഗം
ചിങ്ങം1 - കർഷക ദിനം ക്വിസ് മൽസരം നടത്തി
ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കൃഷിയും സംസ്കാരവും ,കൃഷിയെ അടുത്തറിയാം എന്ന വിഷയത്തിൽ വെറ്റിലപ്പാറ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മൽസരം നടത്തി.വെറ്റിലപ്പാറ കൃഷിഭവൻ ഓഫിസർ ശ്രിമതി. നസിമ ക്വിസ് മൽസരത്തിന് നേതൃത്വം നൽകി. 3 ലെവലിലായി 30 ചോദ്യങ്ങൾ ഏടുത്തു ക്വിസ് മൽസരങ്ങൾ നടത്തി.ക്വിസ് മൽസരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് കൃഷിഭവൻ സമ്മാനം കൃഷി ഓഫീസർ നൽകുകയും ചെയ്തു.
ഒന്നാം പാദവാർഷിക പരീക്ഷ
2025-26അക്കാദമിക കാലയളവിലെ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 18മുതൽ ആരംഭിച്ചു.പരീക്ഷ കാര്യക്ഷമമായി നടത്തുന്നതിന് ഹെഡ്മാസ്റ്ററിന്റെ നിർദേശ പ്രകാരം സ്റ്റാഫ് മീറ്റിംഗ് ചേരുകയും അതിലുടെ പരീക്ഷ നടത്തുന്നതിന്നായി പരീക്ഷ ബോർഡ് രുപീകരിച്ചു.എൽപി,യുപി,എച്ച് എസ് വിഭാഗം പരിക്ഷ നടത്തുന്നതിന്നായി ഓരോ വിഭാഗത്തിന്നായി പ്രത്യേകം പരീക്ഷ കമ്മിഷണറെ ചുമതലപ്പെടുത്തി.പരീക്ഷ നടത്തുന്നതിന്നായി ഓരോ ക്ലാസ് റുമും സജ്ജീകരിക്കുകയും ഒരു ബെഞ്ചിൽ 3 കുട്ടികൾ ഇരിക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തി.
ഓണാഘോഷം2025
ജി എച്ച് എസ് വെറ്റിലപ്പാറയിൽ 2025 ഓഗസ്റ്റ് 29ന് രാവിലെ 9.45 മുതൽ വൈകുന്നേരം വരെ ഓണാഘോഷ പരിപാടി നടന്നു.ഓണാഘോഷ പരിീപാടിയിൽ വിശിഷ്ട അഥിതിയായി വാർഡ് മെമ്പർ ദിപരജിദാസ് , മറ്റ് വി്ശിഷ്ട വ്യക്തികൾ,പുർവ്വ അധ്യാപകർ രക്ഷിതാക്കൾ,നാട്ടുകാർ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു.ഓണാഘോഷത്തിന്റെ ഭാഗമായി എൽ കെ ജി മുതൽ 10ാം ക്ലാസിലെ കുട്ടികൾക്കും നാട്ടുകാർക്കും വിവിധ വിഭവങ്ങൾ തയ്യാറാക്കി അതി മനോഹരമായ ഓണ സദ്യയും പായസവും നൽകാൻ സാധിച്ചു. ഓണസദ്യക്കുുള്ള തായ്യാറടെപ്പുുകൾ തലേ ദിവസം തന്നെ അധ്യാപകുരും രക്ഷിതാക്കളും കുട്ടായി പച്ചക്കറിയും തേങ്ങ പൊളിക്കലും ചെയ്യുകയുണ്ടായി.കുടാതെ സദ്യ വിളമ്പി കൊടുക്കുന്നതിന്നാവശ്യമായ വാഴ ഇലയും ശേഖരിക്കുകയുണ്ടായി.തലേ ദിവസം ഏകദേശ പണികൾ പുർത്തികരിച്ച ശേഷം അടുത്ത ദിവസം രാവിലെ 5മുതൽ പച്ചക്കറി അരിയുന്നതിന് അധ്യാപകരും രക്ഷിതാക്കളും എത്തുകയുണ്ടായി.എല്ലാവരും ചേർന്ന് രണ്ട് മണിക്കുർ കൊണ്ട് മുഴുവൻ പച്ചക്കറിയും അരിഞ്ഞു തിീർത്തു.സാമ്പാറിലേക്ക് ആവശ്യമായ തേങ്ങയും ചിരകി തിർക്കുകയുണ്ടായി. 12 മണിയായപ്പോഴേക്കും ചോറും കറിയും മറ്റ് കുുട്ട് കറിയും പായസവും ഉൾപ്പെടെ എല്ലാം തയ്യാറായി.
അതേ സമയം ഓണാഘോഷ ഭാഗമയി കുട്ടികൾക്ക് വിവിധ കളികൾ നടത്തുകയുണ്ടായി.ചെറിയ കുട്ടികൾ കളിക്കാൻ പറ്റുുന്ന വിവിധ കളികളായ ചാക്കിൽ ചാട്ടം,കസേരകളി ക്രിക്കറ്റ് ബോൾ എറിയൽ,വാട്ടർബോട്ടിൽ ഫില്ലിംങ് എന്നി കളികൾ സംഘടിപ്പുിച്ചു.വിജയികൾക്ക് സമ്മാനം നൽകുി.
ഒരു മണി മുതൽ എല്ലാവർക്കുമ ഒന്നിച്ച് ഇരുന്ന് കഴിക്കാൻ പറ്റുന്ന രിതിയിൽ പ്രത്യേകം ഇരുപ്പിടം തയ്യാറാക്കിസദ്യ നൽകുുകയുണ്ടായി.വളരെ ചിട്ടയോടെ പരിപാടികൾ നടത്തുന്നതിനും വിജയിപ്പിക്കാനും കഴിഞ്ഞു.
സ്കൂൾ കായിക മോള2025
2025 സെപ്തംമ്പർ 17,18 ദിവസങ്ങളിൽ തെരട്ടമ്മൽ ഗ്രൗണ്ടിൽ വെച്ച് എല്ലാ ഒരുക്കങ്ങളോടെ നടന്നു.കായിക മൽസരം അരീക്കോട് sho circle ഉൽഘാടനം ചെയ്തു.രണ്ട് ദിവസങ്ങളിലായി നടന്ന കായിക മൽസരത്തിൽ ഒന്നുമുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ മൽസരിച്ചു.കുട്ടികളെ 4ഗ്രുപ്പുുകളാക്കി തിരിച്ച് അതിന് ഒരുലീഡറിനെയും തെരഞ്ഞെടുത്ത്കുട്ടികളേ മൽസരങ്ങളിൽ പരിശിലനം നടത്തിയാണ് മൽസരങ്ങൾ നടത്തിയത്.കൂടാതെ ഒരോ ഗ്രൂപ്പീലേക്കും രണ്ട് വീതം അധ്യാപകരെയും നൽകി അവരുടെ നിയന്ത്രണത്തിലുടെ മൽസരങ്ങൾ നടന്നത്.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2025-2028 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രലിമിനറി ഏകദിന ക്യാമ്പ് സെപ്തംമ്പർ 22 രാവിലെ 10 മുതൽ വൈകുന്നേരം 4വരെ നടന്നു.ഈ വർഷം എട്ടാം ക്ലാലസിൽ നിന്നും തിരഞ്ഞെടുത്ത 41 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.മലപ്പുുറം ലിറ്റിൽ കൈറ്റ് മാസ്റ്റർ ശിഹാബുദ്ദിൻ സാർ ക്യാമ്പിന് നേത്യത്വം നൽകി.രാവിലെ കുട്ടികൾക്ക് ചില കമ്പ്യുട്ടർ കളികൾ നൽകി കുട്ടികളെ 4 ഗ്രുപ്പുകളായി തിരിച്ചു.തുടർന്ന് ആനിമേഷൻ ,പ്രോഗ്രാമിംഗ്,എന്നിവയിൽ വിശദമായ ക്ലാസ് നൽകി.രക്ഷിതാക്കൾക്ക് 3 മണിമുതൽ4 വരെയുള്ള സമയം ലിറ്റിൽ കൈറ്റ് ക്ലബീന്റെ പ്രവർത്തനങ്ങൾ വിശദികരിച്ച് ലിറ്റിൽ കൈറ്റ് മാസ്റ്റർ ക്ലസ് നൽകി.
ഏകദിന ക്യാമ്പ് ഹെഡ്മ്സ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു ചടങ്ങിൽ സിനിയർ അസിസ്റ്റന്റ് റോജൻ പിജെ ,ഷബീർ സ്റ്റാഫ് സെക്രട്ടറി, ആശംസ അറിയിച്ചു,ക്യാമ്പിന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് സ്വാഗതവും ലിറ്റിൽ കൈറ്റ് മാസ്റ്റർ മുനീർ യാക്കിപറമ്പൻ നന്ദി പറയുകയും ചെയ്തു
സ്കൂൾ ശാസ്ത്രോൽസവം2025
ജിഎച്ച് എസ് വെറ്റിലപ്പാറ സ്കൂളിൽ 2025 സെപ്തമ്പർ 25 ഉച്ചക്ക് 2 മുതൽ 4വരെ എൽ പി ,യുപി ,ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്ക് ശാസ്ത്രം,സാമൂഹ്യശാസ്ത്രം ,ഗണിത ശാസ്ത്രം ഐടി ,പ്രവ്യത്തിപരിചയ മേളയിൽ പ്രാവിണ്യം തെളിയിക്കാൻ വേണ്ടി ശാസ്ത്രമേള നടത്തുന്നത്.കൂട്ടികൾ നിരന്തരമായ പ്രാക്ടിസ് ചെയ്ത പരിചയത്തിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങലും കണ്ടെത്തെലും നടത്തി ശാസ്ത്രമേളയുടെ വിലയിരുത്തൽ നടത്തുകയും ഏറ്റവും മികവാർന്ന പ്രവർത്തനം ചെയ്ത വിദ്യർത്തികൾക്ക് സമ്മാനവും നൽകി.ശേഷം എല്ലാകുട്ടികൾക്കും പ്രദർശന വസ്തുക്കൾ കാണാൻ അവസരം നൽകി.
എൻ എം എം എസ് പരിശീലനം
2025 26 അധ്യയനം വർഷത്തെ എൻ എം എം എസ് തീവ്ര പരിശീലനം ഷെൽട്ടർ ഗ്രൂപ്പിന്റെ സഹാത്തോടുകൂടി ജൂൺ 20 ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും മീറ്റിംഗ് വെക്കുകുയും ജുലൈ 19ന് ആദ്യ ക്ലാസ് നൽകി.പിന്നിട് ജൂലൈ 26ന് എക്സാം വിന്നറിന്റെ ഓറിയന്റെഷൻ ക്ലാസും സ്റ്റഡി മെറ്റിരിയലുകളും നൽകി.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ മുതൽ ഉച്ചവരെ ക്ലാസ് ഷെൽട്ടർ കൂട്ടായ്‌മ്മയും അധ്യാപകരും നടത്തി വരുന്നു.സെപ്തംമ്പർ 20ന് മോഡൽ പരീക്ഷയും നടത്തി.60 തോളം കുട്ടികൾ എൻ എം എം എസ് പരിശിലനത്തിൽ പങ്കെടുക്കുന്നു.
പുകയില രഹിത വിദ്യാലയം പഞ്ചായത്ത് തല പ്രഖ്യാപനം
പുകുയില രഹിത വിദ്യാലയം പഞ്ചായത്ത് തല പ്രഖ്യാപനം ജി എച്ച് എസ് വെറ്റിലപ്പാറയിൽ 17-10-2025 വെള്ളിയാഴ്ച്ച രാവിലെ 10 മുതൽ 12.30 വരെ നടന്നു.ഊർങ്ങാട്ടീരി പഞ്ചായത്തിലെ മുഴുവൻ സ്കുുളിലെ ലഹരി വിമുക്തി ക്ലബിലെ പ്രധിനിധികളും ക്ലബ് കോ ഓർഡിനേറ്റർമാരും പങ്കെടുത്തു.കൂടാതെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ വിവിധ സ്കുുളിലെ ഹെഡ്മാസ്റ്റർമാർ പങ്കെടുത്തു.കൂടാതെ വിവിധ സ്കൂളിലെ കൂട്ടികളുടെ വൈവിധ്യമേറിയ പരിപാടികളായ,ഡാൻസ്,മിമിക്സ് ,ഫ്ളാഷ് മോബ്,സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.വിദ്യാർത്ഥികൾക്ക് വെറ്റിലപ്പാറ ആരോഗ്യ ഡിപ്പാർട്ട് മെന്റ് സമ്മാനങ്ങൾ നൽകുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടന്നു
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് നവംബർ 1,2025 ശനി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ക്യാമ്പ് നടന്നു.രാവിലെ 9 മണിക്ക് കുട്ടികളു.ടെ റജിസ്ട്രേഷൻ തുടങ്ങി.9.30ന് പി ടി എ പ്രസിഡണ്ട് റഷീദ് വി ടി ഉദ്ഘാടനം നടത്തി വൈസ് പ്രസി, ഉസ്മാൻ പാറക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ജി എച്ച് എസ് എസ് അരീക്കോട് സ്കൂളിലെ ശാലിനി ടീച്ചർ കൈറ്റ് മിസ്ട്രസ് നേത്യത്വം നൽകി.കൂടാതെ ജി എച്ച് എസ് വെറ്റിലപ്പാറയിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ദിവ്യ കെ ,മുനീർ യാക്കിപറമ്പൻ പങ്കെടുത്തു.
സബ്ജില്ല കലോൽസവം
അരീക്കോട് സബ്ജില്ല കലോൽസവം നവംബർ 3,4,5,6 ദിവസങ്ങളിൽ കീഴുപറമ്പ് ജി വി എച്ച് എസ് വെച്ച് നടന്നു.സ്കൂളിൽ നിന്ന് വിവിധ പരിപാടികളിൽ കുട്ടികളിൽ മൽസരിച്ചു.പലപരിപാടികളിൽ കുുട്ടികൾക്ക് A grade first ലഭിച്ചു.
ദ്വിദിന ക്യാമ്പ് സഹപഥം
2025 നവംബർ 15,16 വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് നടന്നു. 94 കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പിൽ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പങ്കെടുത്തിട്ടുള്ളത്. സ്കൂൾ പിടിഎ പ്രസിഡണ്ട് ക്യാമ്പിന്റെ സാംസ്കാരിക ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുരേഷ്, വൈസ് പ്രസിഡൻറ് ഉസ്മാൻ പാറക്കൽ, എംടിഎ പ്രസിഡൻറ് ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു.
പ്രശസ്ത മോട്ടിവേറ്റർ ഫാമിലി കുട്ടികൾക്ക് നന്മകൾ നിറഞ്ഞ കുട്ടികൾ എന്ന വിഷയത്തെ കുറിച്ച് വളരെ മനോഹരമായി ക്ലാസ് എടുത്തു. പഠനം പാട്ടിലൂടെ _ദേശീയ അധ്യാപക അവാർഡ് ജേതാവായ നിയാല വളരെ രസകരമായ രീതിയിൽ കുട്ടികളുമായി സംവദിച്ചു. രാത്രി സുരേഷ് വിളയിൽ നക്ഷത്രങ്ങളെ കുറിച്ചുള്ള വളരെ മനോഹരമായി ക്ലാസുകൾ നടത്തി. സ്കൂളിലെ റോജൻ സാർ കുട്ടികൾക്ക് വളരെ രസകരമായ രീതിയിൽ ക്ലാസ് എടുത്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും പൂർണ സഹകരണം ലഭിച്ചു