2022-23 വരെ2023-242024-25


  • പ്രവേശനോത്സവം

ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം 03 / 06 / 2024 ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീ വി സൂരജിൻറെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തോടെയും വർണ തൊപ്പികൾ നൽകിയും ഒന്നാം ക്ലാസ്സിലെയും എൽ കെ ജി യിലെയും കുരുന്നുകളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്കൂളിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീനാഥ് കെ യുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ എൽ കെ ജി ക്ലാസ്സിലേക്ക് സംഭാവന ചെയ്ത ഫർണിച്ചർ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി, മദർ പപ്രസിഡൻറ് ശ്രീമതി ബീന, സീനിയർ അസിസ്റ്റൻറ് ശ്രീ രാജേഷ് കൂട്ടക്കനി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ HM ഇൻചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ധനുഷ് എം എസ് നന്ദിയും പറഞ്ഞു. 1996-97 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും തൊട്ടി കിഴക്കേക്കര സൗഹൃദക്കൂട്ടവും ചേർന്ന് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സ്പോൺസർ ചെയ്തു. പ്രവേശനോത്സവ ദിനത്തിൽ 1984-85 പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി പായസം വിതരണം ചെയ്തു.'കട്ടികൂട്ടിയ എഴുത്ത്