ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
2023 - 24 അധ്യയന വർഷത്തെ ബ്ലോക്ക് തലപ്രവേശനോത്സവം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാത്യു കെ ജോൺ മുഖ്യപ്രഭാഷണം നടത്തി. അറക്കുളം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീമതി. സിനി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഉഷ വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മിനി ആൻറണി,അറക്കുളം AEO ശ്രീ നജീബ് കെ എ ., എസ് എസ് കെ ഇടുക്കി ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ . യാസിർ എ കെ.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ, റിട്ടയേർഡ് എച്ച് .എം ശ്രീ .പി . ആർ നാരായണൻ , സ്കൂൾ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. സുരേഷ് K A ,വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അബ്ഷർ അനസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
KG വിഭാഗത്തിലും ഒന്നിലും മറ്റു ക്ലാസുകളിലേക്കുമായി 37 കുട്ടികൾ പുതുതായി ചേർന്നു. നാവാഗതരെ കിരീടമണിയിച്ചും പഠനോപകരണങ്ങൾ നൽകിയും സ്വീകരിച്ചു.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനാചരണം
വായനാദിനം
ചാന്ദ്രദിനാചരണം
അന്താരാഷ്ട്ര യോഗാദിനം
സ്വാതന്ത്രദിനം
കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു.പഞ്ചായത്ത് മെമ്പർ അഡ്വ.കെ എൻ ഷിയാസ് പതാക ഉയർത്തി.പ്രധാന അധ്യാപിക ഉഷ എൻ ആർ സ്വാതന്ത്ര്യദിന സന്ദേശം നൽകി
രുചിയോടെ കരുത്തോടെ
മൂന്നാം ക്ലാസിലെ കുട്ടികൾ രുചിയോടെ കരുത്തോടെ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് Fruits Salad തയാറാക്കി നൽകിയപ്പോൾ
ഓണാഘോഷം
അധ്യാപകദിനം
അധ്യാപകദിനത്തിൽ കുട്ടി അധ്യാപകർ ക്ളാസുകൾ നയിച്ചു.
പഠനത്തിന്റെപുതിയവിദ്യ
കിങ്ങിണിക്കൂട്ടം മാഗസിൻ
ഒന്നാം തരത്തിലെ കുട്ടികളുടെ സംയുക്ത ഡയറി മാഗസിനായ "കിങ്ങിണിക്കൂട്ടം'" വാർഡ് മെമ്പറും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഡ്വ. KN ഷിയാസ് പ്രകാശനം ചെയ്തു.
റിപ്പബ്ളിക് ദിനം
പഠനയാത്ര
പഠനയാത്ര ചാവക്കാട് ബീച്ച്, മറൈൻ വേൾഡ്.
കേരള പിറവി ദിനം
നവംബർ 1 കേരള പിറവി ദിനത്തിൽ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷ ടീച്ചർ ആശംസകൾ നേർന്നു. . കേരളപിറവി ദിനത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബഹു. കുടയത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡി ങ്ങ് കമ്മറ്റി ചെയർമാനും വാർഡുമെമ്പറുമായ അഡ്വ. K.N. ഷിയാസ് സർ ആശംസകൾ നേർന്നു. സീനിയർ അധ്യാപിക ശ്രീമതി ലീന ടീച്ചർ ആശംസകൾ നേർന്നു.
ഉപജില്ലവിദ്യാരംഗം ശില്പശാല
അറക്കുളം ഉപജില്ലവിദ്യാരംഗം കലാസാഹിത്യവേദിയുടെ എൽ പി വിഭാഗം ശില്പശാല
ഊണിന്റെ മേളം
നാലാം ക്ലാസിലെ കുട്ടികൾ അവരുടെ മലയാളത്തിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഓരോരുത്തരും ഓരോ വിഭവങ്ങൾ കൊണ്ട് വന്ന് കൂട്ടുകാർക്ക് സദ്യ നല്കിയപ്പോൾ...
ക്രിസ്തുമസ് ആഘാഷം
പഠനയാത്ര
പലഹാരമേള
ഒന്നാം ക്ലാസുകാരുടെ നന്നായ് വളരാം എന്ന പാഠഭാഗമായി ബന്ധപ്പെട്ട് നമ്മുടെ കുരുന്നുകൾ തയാറാക്കിയ പലഹാരമേള
മെഡിക്കൽ ക്യാമ്പ്
കുടയത്തൂർ ഗവ. ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. ജോതിലക്ഷ്മി, ഡോ ചിന്നു സൂര്യൻ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. മെഡിക്കൽ ക്യാമ്പ് വാർഡ് മെമ്പർ അഡ്വ. KN ഷിയാസ് ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികളെയും പരിശോധിച്ച് മരുന്നും നൽകി.
ആട്സ് സ്പോട്സ്
ശിശുദിനം
ഉപജില്ല കലോത്സവ വിജയികൾ
അറക്കുളം ഉപജില്ല ശാസ്ത്ര മേള 2023 - 24
LP colletion ആര്യൻ സുനിൽ & ആദം മുഹമ്മദ്
B Grade
അറക്കുളം ഉപജില്ല ശാസ്ത്രമേള 2023 -24
LP Experiment B Grade
ഷഹീം ഷമീർ , ദേവനന്ദ സുനിൽ
അറക്കുളം ഉപജില്ല ശാസ്ത്ര മേള 2023 - 24
LP ചാർട്ട് .. A Grade
അബ്ഷർ അനസ്, നീരവ് സുനിൽ
അധ്യാപകദിനം
സ്വാതന്ത്ര്യദിനം
ജലജീവൻമിഷൻ
കുടയത്തൂർ പഞ്ചായത്ത് തലത്തിൽ ജലജീവ മിഷന്റെ ആഭിമുഖ്യത്തിൽ ജല സംരക്ഷണവുമായി ബന്സപ്പെട്ട് കുട്ടികൾ തയാറാക്കിയ മാഗസിന് LP വിഭാഗം ഒന്നാം സ്ഥാനം.
ഇല പ്രോജക്'ട്
4ാം ക്ലാസിലെ കുട്ടികളുടെ പഠന പരിപോഷണ പദ്ധതിയായ ഇല പ്രോജക്ടിന്റ ഭാഗമായി കുടയത്തൂർ സംഗമം പബ്ലിക് ലൈബ്രറി സന്ദർശനം നടത്തി. ലൈബ്രറി പ്രസിഡന്റെ ശ്രീ. K P ശശിധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.പി.ഐ തങ്കച്ചൻ സ്വാഗതം ആശംസിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് മേഖല പ്രസിഡന്റ് ശ്രീ. P R നാരായണൻ , ശ്രീമതി. ഡി. ഗിരിജ എന്നിവർ ആശംസകൾ നേർന്നു. ലൈബ്രേറിയൻ ശ്രീ. ജോണി വർഗീസ് കുട്ടികളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയും നൽകി.
ദേശീയ ശാസ്ത്ര ദിനം.
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം.
ആഗോള ക്ഷേമത്തിനായുള്ള ആഗോള ശാസ്ത്രം .
FIESTA 2023 ANNUAL DAY
വാർഷികവും യാത്രയയപ്പും
സ്കൂളിന്റെ 76-മത് വാർഷികാഘോഷവും അധ്യാപക. രക്ഷാകർതൃദിനവും 36 വർഷത്തെ അധ്യാപന ജീവിതത്തിൻ നിന്നും ഇന്ന് പടിയിറങ്ങുന്ന പ്രിയപ്പെട്ട HM ഉഷ ടീച്ചറിന് സമൂചിതമായ യാത്രയയപ്പും.
കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിലെ അധ്യാപകർ , അനധ്യാപകർ പി ടിഎ, & എം പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ , ഓരോ കുഞ്ഞുമക്കളുടേയും പേരിലും നന്ദിയും ഒരായിരം യാത്രാമംഗളങ്ങളും നേരുന്നു
...തിരികെ പോകാം... |
---|