കുഞ്ഞുമനസ്സുകളുടെ വർണ്ണഘോഷമായി പ്രവേശനോത്സവം(03.06.2024)

 
 
Praveshanolsavam

തെക്കിൽ പറമ്പ ഗവൺമെൻറ് യുപി സ്കൂൾ പ്രവേശനോത്സവം വർണാഘോഷമാക്കി ആഘോഷിച്ചു. താളമേളങ്ങളും വർണ്ണ വിസ്മയങ്ങളും ചുണ്ടിൽ മധുരവുമായി ആടിയും പാടിയും ആഹ്ലാദാരവത്തോടെ പിഞ്ചുകുട്ടികൾ വർണ്ണാഘോഷം ആസ്വദിച്ചു. രാവിലെ സ്കൂളിലേക്ക് എത്തിയ കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വാഗതം ചെയ്തു. പത്തുമണിക്ക് വർണാഘോഷം ആരംഭിച്ചു. മുത്തു കുടകളും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പി.ടി.എ പ്രസിഡണ്ട് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ വർണാഘോഷ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആയ ശ്രീമതി രമാ ഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഉണ്ണികൃഷ്ണൻ പൊയിനാച്ചി( പി.ടി.എ. വൈസ് പ്രസിഡൻറ്), വന്ദന വിജയൻ (എം. പി .ടി. എ), എം ബീന വിജയൻ (എം. പി .ടി. എ), എം ബീന വിജയൻ (എസ്.എം. സി) ,സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി കല്ലമ്പലം നജീബ് സാർ നന്ദി അറിയിച്ചു .തുടർന്ന് രക്ഷാകർത്താക്കൾക്ക് സ്റ്റാഫ് സെക്രട്ടറി കല്ലമ്പലം നജീബ് സാർ ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികളെ അവരവരുടെ ക്ലാസ്സിൽ എത്തിച്ചു മധുര വിതരണം നടത്തി. ആദ്യദിനത്തിന്റെ ആകാംക്ഷയോടെയും മനസ്സിൽ തങ്ങിനിൽക്കുന്ന മധുരത്തിന്റെയും സന്തോഷത്തോടെ കുട്ടികൾ ആദ്യദിനത്തിന് വിട പറഞ്ഞു പിരിഞ്ഞു ഉച്ചയ്ക്ക് ശേഷം സ്റ്റാഫ്  മീറ്റിംഗ് ആയിരുന്നു, സ്റ്റാഫ് സെക്രട്ടറി നജീബ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു ,പ്രവേശനോത്സവത്തിന്റെ ഫീഡ്ബാക്ക് ആയിരുന്നു പ്രധാന വിഷയം. ആദ്യം തന്നെ ഹെഡ്മാസ്റ്റർ സംസാരിച്ചു പിന്നീട് അധ്യാപകർ അഭിപ്രായം പങ്കുവെച്ചു പരിപാടി വിജയം കണ്ടതായി എല്ലാവരും അഭിപ്രായപ്പെട്ടു .വൈകുന്നേരം 4 മണിക്ക് എല്ലാവരും പിരിഞ്ഞു.

പരിസ്ഥിതി സംരക്ഷണ പക്ഷാചരണം

പരിസ്ഥിതി സംരക്ഷണ പക്ഷം. (05.06.2024)

ജിയുപിഎസ് തെക്കിൽ പറമ്പ്.

 
Paristhithi Dinam

ലോക പരിസ്ഥിതി സംരക്ഷണദിനത്തോടനുബന്ധിച്ച്  സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള പച്ചതുരുത്തു പദ്ധതിയുടെ ഉദ്ഘാടനം തെക്കിൽപറമ്പ സ്കൂളിൽ വച്ചാണ് നടന്നത് .ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൈമ സി എ വൃക്ഷത്തൈ നട്ട് പച്ചത്തുരുത്ത് നിർമ്മാണ പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദേശീയമായ ഫലവൃക്ഷത്തൈകളും, ഔഷധസസ്യങ്ങളും, അടക്കം 50 ൽ അധികം തൈകളാണ് പൗരപ്രമുഖരും ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും സംബന്ധിച്ച ചടങ്ങിൽ സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചത്. ഈ വൃക്ഷത്തൈകളുടെ സംരക്ഷണം സ്കൂൾ പരിസ്ഥിതി ക്ലബ് ഏറ്റെടുത്തു. പരിസ്ഥിതി പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഒരാഴ്ച ആദ്യപിരിയഡ് പരിസ്ഥിതി സംരക്ഷണ അസംബ്ലി നടത്തി .പ്രത്യേകം തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശം, എന്നിവ അസംബ്ലിയുടെ ഭാഗമായി നടന്നു .കൂടാതെ കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് ,ലേഖന മത്സരം, ചിത്രരചനാ മത്സരം ,എന്നീ പരിപാടികളും സംഘടിപ്പിച്ചു.പ്രമാണം.

ഹരിതം സഹകരണം (05.06.2024)

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ യു.പി സ്കൂളിൽ പ്ലാവിൻ തൈ നട്ടു . സംഘം ഡയറക്ടർ ശ്രീധരൻ മുണ്ടോൾ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ ഉണ്ണികൃഷ്ണൻ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല, തെക്കിൽ പറമ്പ ഗവ: യു പി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് രാധ.ജെ.എൻ., അധ്യാപകരായ സൽമാൻ ജാഷിം, ശ്രീലത എം, സംഘം ജീവനക്കാരായ  എം.മനോജ് കുമാർ , അഞ്ജന കെ എൻ, ശ്രീജേഷ് പൊയിനാച്ചി എന്നിവർ സംസാരിച്ചു.

പേവിഷബാധ ബോധവൽക്കരണം(13.06.2024)

 
Pevishabada Bodavalkaranam

ജൂൺ പതിമൂന്നാം തീയതി പ്രത്യേക അസംബ്ലിയിലൂടെ ജെ എച്ച് ഐ,ലിജി ,ജെ പി എച്ച് എൻ സുധ ,എന്നിവരുടെ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണം നടത്തി വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു.

വായന വാരാചരണം(19.06.2024-25.06.2024)

 

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19ന് ബുധനാഴ്ച എഴുത്തുകാരിയും 2023 ലെ കേരള സർക്കാർ ഉജ്ജ്വലബാല്യ പുരസ്കാര ജേതാവും കാസർഗോഡ് ജില്ല സ്റ്റുഡൻറ് പാർലമെൻറ് പ്രധാനമന്ത്രിയുമായ കുമാരി ശിവദ പൂക്കൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ നിർത്താവിഷ്കാരം മനോഹരമായി അവതരിപ്പിച്ചു. അതിനുശേഷം ശിവദ കൂക്കളുമായി കുട്ടികൾ അഭിമുഖം നടത്തി. വായനയാണ് എഴുത്തിലേക്ക് ഉള്ള വഴി എന്നും കണ്ണും കാതും തുറന്ന് തന്റെ ചുറ്റുപാടിനെ നോക്കുമ്പോഴാണ് എഴുതാനുള്ള ആശയങ്ങൾ ലഭിക്കുന്നത് എന്നും ,ശിവദ കൂക്കൾ സൂചിപ്പിച്ചു. അങ്ങനെ ചുറ്റുപാടിൽ നിന്നും തന്നെ സ്പർശിക്കുന്ന കാര്യങ്ങൾ കഥയായും കവിതയായും രൂപപ്പെടുന്നു എന്നും അഭിപ്രായപ്പെട്ടു. കൂടാതെ വായനയുടെ അത്ഭുതലോകത്തേക്ക് നയിക്കാനുള്ള പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ശിവദ കൂക്കളുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി .

ജൂൺ 21 :വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ സംവാദത്തിൽ വിശിഷ്ട വ്യക്തിയായി എത്തിച്ചേർന്നത് 7th മലയാളം പാഠപുസ്തകത്തിലെ കാടത് ആരത് എന്ന കവിതയുടെ രചയിതാവായ പ്രകാശ് ചെന്തളമാണ്. ഏഴാം തരത്തിലെ കുട്ടികൾക്കായി തന്റെ കവിതയെ കുറിച്ചും ,കവിതയുടെ ആന്തരികാർത്ഥത്തെയും കുറിച്ച് കവി വിശദീകരിച്ചു. കവിതാലാപനവും ചോദ്യോത്തരങ്ങളുമായി കുട്ടികളുടെ മനം കവർന്ന കവി കാടിന് ഒരു ഭാഷയുണ്ടെന്നും കാടിനെ അനുഭവിച് നമ്മൾ അത് അറിയണമെന്നും ഓർമിപ്പിച്ചു .

ജൂൺ 24 തിങ്കൾ :

വായനാവാരാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. ക്ലാസ്സ്തലത്തിൽരാവിലെ 9 30നും സ്കൂൾതല ത്തിൽ ഉച്ചയ്ക്ക് 1 30നും  മത്സരം നടത്തി വിജയികളെ കണ്ടെത്തി .

ജൂൺ 25 ചൊവ്വ: യുവകവിയും കഥാകാരനും നിരവധി പുരസ്കാര ജേതാവുമായ അശ്വിൻ ചന്ദ്രൻ തന്റെ എഴുത്ത് വായന അനുഭവങ്ങൾ പങ്കുവെച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം കുട്ടികൾക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കുകയും കുട്ടികളെ എഴുത്തിലേക്ക് നയിക്കുകയും ചെയ്തു.

പുസ്തകപ്രദർശനം :

സ്കൂൾ ലൈബ്രറിയുടെ പുസ്തകങ്ങൾ ഇനം തിരിച്ച് പ്രദർശനം സംഘടിപ്പിച്ചു.

സാഹിത്യ ക്വിസ് വിജയികൾ

എൽ പി

1st : ജീവൻ കെ നായർ

2nd :ആദ്യ നായർ

3rd:ജ്യോതിക ജിപി

യുപി

1st : യതു കൃഷ്ണ എം

2nd: അലോഖ് നന്ദു

3rd: ദേവാഞ്ജന പി

ശുചിത്വ മിഷന്റെ അംഗീകാരം.(22.06.2024)

 

ചെമ്മനാട് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനങ്ങൾക്കുള്ള ശുചിത്വമിഷന്റെ സർട്ടിഫിക്കറ്റ് ജിയുപിഎസ് തെക്കിൽ പറമ്പയ്ക്ക് ലഭിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവൽസൻസാറിന് സർട്ടിഫിക്കറ്റ് നൽകി.

വികസന പ്രവർത്തികളുടെ ഉദ്ഘാടനം.(23.06.2024)

 

ചെമ്മനാട് ഗ്രാമപഞ്ചായത്ത് തെക്കൽപ്പറമ്പ് ഗവൺമെൻറ് യുപി സ്കൂളിൽ  നടപ്പിലാക്കിയ വിവിധ വികസന പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം നടത്തി . ഓഡിറ്റോറിയം കൊരുപ്പുകട്ട പാകൽ , പഴയ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റൽ സ്കൂൾ മൈതാനം നവീകരണം, എന്നിവയാണ് നടത്തിയത്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ  അധ്യക്ഷനായി, പഞ്ചായത്ത് അംഗങ്ങളായ രമ ഗംഗാധരൻ, ഷംസുദ്ദീൻ തെക്കിൽ, രാജൻ കെ, ടി പി നിസാർ, പിടിഎ പ്രസിഡണ്ട് പി സി നാസിർ, പ്രഥമ അധ്യാപകൻ കെ ഐ ശ്രീവത്സൻ സാർ എം പി ടി എ പ്രസിഡണ്ട് വന്ദന വിജയൻ എസ്എംസി പ്രസിഡൻറ് ബീന വിജയൻ എന്നിവർ സംസാരിച്ചു.

പ്രകൃതി പഠനം .(25.06.2024)

കാവും കുളവും തോടും നെൽപ്പാടങ്ങളും പ്രകൃതിയിലെ വൈവിധ്യങ്ങളുടെ ശേഖരം ആണെന്ന തിരിച്ചറിവിൽ ജി യു പി എസ് തെക്കിൽ പറമ്പയിലെ ഇക്കോ ക്ലബ്ബിലെ കുട്ടികൾ. ജൂൺ 25ന് വൈകുന്നേരം പോയ്‌നാച്ചിയിലെ പാടം സന്ദർശിക്കുകയും കർഷകനായ തമ്പാൻ നായരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. നെൽകൃഷി എങ്ങനെയാണ് ചെയ്യുന്നതെന്നും അതിന്റെ വിത്തിനങ്ങളെക്കുറിച്ചും അറിവ് ലഭിച്ചു. കാവുകളിലെ ജീവജാലങ്ങളെ നേരിൽ കണ്ടത് കുട്ടികൾക്ക് പുതിയൊരു അനുഭവമായി.

ലഹരി വിരുദ്ധ ദിനം .(26.06.2024-27.06.2024)

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തി. ലഹരി ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളും എന്ന വിഷയത്തിൽ അർച്ചന ടീച്ചർ കുട്ടികളോട് സംസാരിച്ചു. പ്രതിജ്ഞ, പ്രസംഗ മത്സരം, പോസ്റ്റർ പ്രദർശനം, നൃത്ത ശല്പം, കൈമുദ്ര, ഒപ്പുമരം, തുടങ്ങിയ  പ്രവർത്തനങ്ങളും കുട്ടികൾക്കായി നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്താൻ മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ ആയ സുരേഷ് കുമാർ സാർ എത്തിയിരുന്നു .കുട്ടികൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും സമൂഹത്തിൽ എങ്ങനെയാണ് ഒരു നല്ല മനുഷ്യനായി പെരുമാറേണ്ടത് എന്നും സാർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ബോധവൽക്കരണ ക്ലാസിൽ ഹെഡ്മാസ്റ്റർ ശ്രീവൽസൺ സാർ സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ എന്നിവർ പങ്കെടുത്തു.

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം.(05.07.2024)

ജി യുപിഎസ് തെക്കിൽപറമ്പയിൽ വൈക്കം മുഹമ്മദ് ബഷീറിന്റ സ്മരണയ്ക്കായി പ്രത്യേക അസംബ്ലി നടന്നു .ജൂലൈ 5 വെള്ളിയാഴ്ച പ്രത്യേക അസെംബ്ലിയിൽ ബഷീർ കൃതി വായിച്ചതിന്റെ അടിസ്ഥാനത്തിൽ ബഷീറിനെ കുറിച്ച് ഏഴാം ക്ലാസിലെ ദൈവാഞ്ജന തയ്യാറാക്കിയ കുറിപ്പ് അവതരിപ്പിച്ചു. ആറാം ക്ലാസിലെ അമയ ഭൂമിയുടെ അവകാശികൾ എന്ന കൃതിയിലെ കഥാപാത്രത്തിന്റെ ആവിഷ്കാരം നടത്തി. കുട്ടികൾ വരച്ച ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വൈവിധ്യമാർന്ന ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. എൽ പി തലത്തിലും യുപി തലത്തിലും  ക്വിസ് സംഘടിപ്പിച്ചു.

അലിഫ് ടാലൻറ് ടെസ്റ്റ് .(10.07.2024)

ജിയുപിഎസ് തെക്കിൽപറമ്പയിൽ അറബിക് ക്ലബിന്റെ നേത്രുത്വത്തിൽ ടാലന്റ് പരീക്ഷ നടത്തി. അറബിക് സംഘടനയായ കെ എ ടി എഫ് ന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് പരീക്ഷ നടന്നത് .L P ,U P വിഭാഗങ്ങളിലായി 65 ഒളം വിദ്യാർഥികൾ പരീക്ഷ എഴുതി. അറബിക് ക്ലബ്ബ് കൺവീനർ അബ്ദു റഹ്മാൻ മാസ്റ്റർ സഹഅധ്യാപകരായ നജീബ് മാസ്റ്റർ ജമീല ടീച്ചർ എന്നിവർ സംബന്ധിച്ചു.LP തലത്തിൽ ഉപജില്ല തലത്തിലേക്ക് ആസ്വാ ഫാത്തിമയെയും യുപി തലത്തിൽ ലിഫാ ഫാത്തിമയെയും തെരഞ്ഞെടുത്തു.

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്.(12.07.2024)

 
 
 

ഈ വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടന്നത്. ജൂലായ് രണ്ടാം തീയതി സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു .ഒമ്പതാം തീയതി നാമനിർദ്ദേശപത്രിക സമർപ്പണം മുഖ്യ വരണാധികാരി ആയ ഹെഡ്മാസ്റ്റർ മുഖേന പത്രിക സമർപ്പിച്ചു. ഓരോ ക്ലാസും ഓരോ നിയോജക മണ്ഡലമായി ആകെ 32 മണ്ഡലങ്ങളാണ് ഉള്ളത് നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്താം തീയതി അന്തിമപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി മത്സരിക്കുന്ന കുട്ടികൾക്ക് കുട, ബാഗ് ,പേന, പുസ്തകം, എന്നീ അടയാളങ്ങൾ നൽകി, 12 തീയതി വെള്ളിയാഴ്ച സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നു.JRC കുട്ടികൾ പ്രിസൈഡിംഗ് ഓഫീസറും രണ്ടു പോളിംഗ് ബത്തുകളും ആയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പോളിംഗ് ഓഫീസർമാരായും ജെ ആർ സി കുട്ടികൾ ഉണ്ടായിരുന്നു .പതിനെട്ടാം തീയതി ഫലപ്രഖ്യാപനം നടത്തി. ഇരുപത്തിരണ്ടാം തീയതി സത്യപ്രതിജ്ഞയും സ്കൂൾ ലീഡറേ തെരഞ്ഞെടുക്കുകയും ചെയ്തു .പാർലമെൻറ് തിരഞ്ഞെടുപ്പുകളുടെ അതേ രീതിയിൽ മികച്ച ആസൂത്രണത്തോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. ജെ ആർ സി കുട്ടികൾ വോട്ടർമാർക്ക് വേണ്ടി ഹെൽപ്പ് ഡെസ്കായി പ്രവർത്തിച്ചു രംഗത്തുണ്ടായിരുന്നു. പാർലമെൻററി ജനാധിപത്യത്തിന്റെ നടപടിക്രമങ്ങൾ അതിൻറെ പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആവുകയും ,അത് ക്ലാസുകളെക്കാൾ ഫലവത്തായി മാറുകയും ചെയ്തു.








ക്ലാസ് പിടിഎ(27.06.2014 - 03.07.2024)

ഗവൺമെൻറ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ 2024 25 അധ്യയന വർഷത്തെ ആദ്യ ക്ലാസ് പിടിഎ ജൂൺ 27ആം തീയതി ആരംഭിച്ചു. ഒരു ദിവസം രണ്ട് ക്ലാസുകൾ എന്ന രീതിയിലാണ് പിടിഎ നടന്നത് . ആഗസ്ത് മൂന്നാം തീയതിയാണ് അവസാനിച്ചത് ക്ലാസ് പി ടി എ യിൽ കാര്യങ്ങൾ വിശദമാക്കാനും രക്ഷിതാക്കളെ നേരിൽ കണ്ട് അവരുടെ കാര്യങ്ങൾ കേൾക്കാനും ആയി ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റ് ഉം  മുഴുവൻ ക്ലാസുകളിലും എത്തിയിരുന്നു.