ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2024-25
കുഞ്ഞുമനസ്സുകളുടെ വർണ്ണഘോഷമായി പ്രവേശനോത്സവം(03.06.2024)
തെക്കിൽ പറമ്പ ഗവൺമെൻറ് യുപി സ്കൂൾ പ്രവേശനോത്സവം വർണാഘോഷമാക്കി ആഘോഷിച്ചു. താളമേളങ്ങളും വർണ്ണ വിസ്മയങ്ങളും ചുണ്ടിൽ മധുരവുമായി ആടിയും പാടിയും ആഹ്ലാദാരവത്തോടെ പിഞ്ചുകുട്ടികൾ വർണ്ണാഘോഷം ആസ്വദിച്ചു. രാവിലെ സ്കൂളിലേക്ക് എത്തിയ കുട്ടികളെ പ്രവേശനോത്സവ ഗാനത്തോടെ സ്വാഗതം ചെയ്തു. പത്തുമണിക്ക് വർണാഘോഷം ആരംഭിച്ചു. മുത്തു കുടകളും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പി.ടി.എ പ്രസിഡണ്ട് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ വർണാഘോഷ പരിപാടിക്ക് സ്വാഗതം പറഞ്ഞു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആയ ശ്രീമതി രമാ ഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഉണ്ണികൃഷ്ണൻ പൊയിനാച്ചി( പി.ടി.എ. വൈസ് പ്രസിഡൻറ്), വന്ദന വിജയൻ (എം. പി .ടി. എ), എം ബീന വിജയൻ (എം. പി .ടി. എ), എം ബീന വിജയൻ (എസ്.എം. സി) ,സീനിയർ അസിസ്റ്റൻറ് ശ്രീമതി രാധ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി കല്ലമ്പലം നജീബ് സാർ നന്ദി അറിയിച്ചു .തുടർന്ന് രക്ഷാകർത്താക്കൾക്ക് സ്റ്റാഫ് സെക്രട്ടറി കല്ലമ്പലം നജീബ് സാർ ബോധവൽക്കരണ ക്ലാസ് നൽകി. തുടർന്ന് കുട്ടികളെ അവരവരുടെ ക്ലാസ്സിൽ എത്തിച്ചു മധുര വിതരണം നടത്തി. ആദ്യദിനത്തിന്റെ ആകാംക്ഷയോടെയും മനസ്സിൽ തങ്ങിനിൽക്കുന്ന മധുരത്തിന്റെയും സന്തോഷത്തോടെ കുട്ടികൾ ആദ്യദിനത്തിന് വിട പറഞ്ഞു പിരിഞ്ഞു ഉച്ചയ്ക്ക് ശേഷം സ്റ്റാഫ് മീറ്റിംഗ് ആയിരുന്നു, സ്റ്റാഫ് സെക്രട്ടറി നജീബ് സാർ എല്ലാവരെയും സ്വാഗതം ചെയ്തു ,പ്രവേശനോത്സവത്തിന്റെ ഫീഡ്ബാക്ക് ആയിരുന്നു പ്രധാന വിഷയം. ആദ്യം തന്നെ ഹെഡ്മാസ്റ്റർ സംസാരിച്ചു പിന്നീട് അധ്യാപകർ അഭിപ്രായം പങ്കുവെച്ചു പരിപാടി വിജയം കണ്ടതായി എല്ലാവരും അഭിപ്രായപ്പെട്ടു .വൈകുന്നേരം 4 മണിക്ക് എല്ലാവരും പിരിഞ്ഞു.
പരിസ്ഥിതി സംരക്ഷണ പക്ഷാചരണം
പരിസ്ഥിതി സംരക്ഷണ പക്ഷം. (05.06.2024)
ജിയുപിഎസ് തെക്കിൽ പറമ്പ്.
ലോക പരിസ്ഥിതി സംരക്ഷണദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ നടന്നു .കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള പച്ചതുരുത്തു പദ്ധതിയുടെ ഉദ്ഘാടനം തെക്കിൽപറമ്പ സ്കൂളിൽ വച്ചാണ് നടന്നത് .ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുഫൈജ അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സൈമ സി എ വൃക്ഷത്തൈ നട്ട് പച്ചത്തുരുത്ത് നിർമ്മാണ പരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദേശീയമായ ഫലവൃക്ഷത്തൈകളും, ഔഷധസസ്യങ്ങളും, അടക്കം 50 ൽ അധികം തൈകളാണ് പൗരപ്രമുഖരും ജനപ്രതിനിധികളും മറ്റു വിശിഷ്ട വ്യക്തികളും സംബന്ധിച്ച ചടങ്ങിൽ സ്കൂൾ കോമ്പൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നട്ടുപിടിപ്പിച്ചത്. ഈ വൃക്ഷത്തൈകളുടെ സംരക്ഷണം സ്കൂൾ പരിസ്ഥിതി ക്ലബ് ഏറ്റെടുത്തു. പരിസ്ഥിതി പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഒരാഴ്ച ആദ്യപിരിയഡ് പരിസ്ഥിതി സംരക്ഷണ അസംബ്ലി നടത്തി .പ്രത്യേകം തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, ബോധവൽക്കരണ സന്ദേശം, എന്നിവ അസംബ്ലിയുടെ ഭാഗമായി നടന്നു .കൂടാതെ കുട്ടികൾക്കായി പരിസ്ഥിതി ക്വിസ് ,ലേഖന മത്സരം, ചിത്രരചനാ മത്സരം ,എന്നീ പരിപാടികളും സംഘടിപ്പിച്ചു.പ്രമാണം.
ഹരിതം സഹകരണം (05.06.2024)
ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവ യു.പി സ്കൂളിൽ പ്ലാവിൻ തൈ നട്ടു . സംഘം ഡയറക്ടർ ശ്രീധരൻ മുണ്ടോൾ ഉദ്ഘാടനം ചെയ്തു. സംഘം ഡയറക്ടർ ഉണ്ണികൃഷ്ണൻ പൊയിനാച്ചി അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല, തെക്കിൽ പറമ്പ ഗവ: യു പി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് രാധ.ജെ.എൻ., അധ്യാപകരായ സൽമാൻ ജാഷിം, ശ്രീലത എം, സംഘം ജീവനക്കാരായ എം.മനോജ് കുമാർ , അഞ്ജന കെ എൻ, ശ്രീജേഷ് പൊയിനാച്ചി എന്നിവർ സംസാരിച്ചു.
പേവിഷബാധ ബോധവൽക്കരണം(13.06.2024)
ജൂൺ പതിമൂന്നാം തീയതി പ്രത്യേക അസംബ്ലിയിലൂടെ ജെ എച്ച് ഐ,ലിജി ,ജെ പി എച്ച് എൻ സുധ ,എന്നിവരുടെ നേതൃത്വത്തിൽ പേവിഷബാധയ്ക്ക് എതിരെ ബോധവൽക്കരണം നടത്തി വിദ്യാലയത്തിലേക്ക് പോകുമ്പോഴും തിരിച്ചും നടക്കുന്ന വഴികളിൽ അപകടം വരുന്നതെങ്ങനെയെന്നും, തെരുവുനായകളും മറ്റു ജീവികളും മുഖാന്തരം പേവിഷം ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ എങ്ങനെയാണെന്നും വ്യക്തമായി പറഞ്ഞുകൊടുത്തു .വളർത്തുമൃഗങ്ങളിൽ നിന്നും പേവിഷം ഏൽക്കാം ,അതിനാൽ ഏതുവിധത്തിലാണ് അവയോട് പെരുമാറേണ്ടത് എന്നും രക്ഷാമാർഗ്ഗങ്ങളും ചികിത്സയും വിശദീകരിച്ചു.
വായന വാരാചരണം(19.06.2024-25.06.2024)
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19ന് ബുധനാഴ്ച എഴുത്തുകാരിയും 2023 ലെ കേരള സർക്കാർ ഉജ്ജ്വലബാല്യ പുരസ്കാര ജേതാവും കാസർഗോഡ് ജില്ല സ്റ്റുഡൻറ് പാർലമെൻറ് പ്രധാനമന്ത്രിയുമായ കുമാരി ശിവദ പൂക്കൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ നിർത്താവിഷ്കാരം മനോഹരമായി അവതരിപ്പിച്ചു. അതിനുശേഷം ശിവദ കൂക്കളുമായി കുട്ടികൾ അഭിമുഖം നടത്തി. വായനയാണ് എഴുത്തിലേക്ക് ഉള്ള വഴി എന്നും കണ്ണും കാതും തുറന്ന് തന്റെ ചുറ്റുപാടിനെ നോക്കുമ്പോഴാണ് എഴുതാനുള്ള ആശയങ്ങൾ ലഭിക്കുന്നത് എന്നും ,ശിവദ കൂക്കൾ സൂചിപ്പിച്ചു. അങ്ങനെ ചുറ്റുപാടിൽ നിന്നും തന്നെ സ്പർശിക്കുന്ന കാര്യങ്ങൾ കഥയായും കവിതയായും രൂപപ്പെടുന്നു എന്നും അഭിപ്രായപ്പെട്ടു. കൂടാതെ വായനയുടെ അത്ഭുതലോകത്തേക്ക് നയിക്കാനുള്ള പുസ്തകങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. ശിവദ കൂക്കളുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകി .
ജൂൺ 21 :വായന വാരാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച സാഹിത്യ സംവാദത്തിൽ വിശിഷ്ട വ്യക്തിയായി എത്തിച്ചേർന്നത് 7th മലയാളം പാഠപുസ്തകത്തിലെ കാടത് ആരത് എന്ന കവിതയുടെ രചയിതാവായ പ്രകാശ് ചെന്തളമാണ്. ഏഴാം തരത്തിലെ കുട്ടികൾക്കായി തന്റെ കവിതയെ കുറിച്ചും ,കവിതയുടെ ആന്തരികാർത്ഥത്തെയും കുറിച്ച് കവി വിശദീകരിച്ചു. കവിതാലാപനവും ചോദ്യോത്തരങ്ങളുമായി കുട്ടികളുടെ മനം കവർന്ന കവി കാടിന് ഒരു ഭാഷയുണ്ടെന്നും കാടിനെ അനുഭവിച് നമ്മൾ അത് അറിയണമെന്നും ഓർമിപ്പിച്ചു .
ജൂൺ 24 തിങ്കൾ :
വായനാവാരാചരണത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. ക്ലാസ്സ്തലത്തിൽരാവിലെ 9 30നും സ്കൂൾതല ത്തിൽ ഉച്ചയ്ക്ക് 1 30നും മത്സരം നടത്തി വിജയികളെ കണ്ടെത്തി .
ജൂൺ 25 ചൊവ്വ: യുവകവിയും കഥാകാരനും നിരവധി പുരസ്കാര ജേതാവുമായ അശ്വിൻ ചന്ദ്രൻ തന്റെ എഴുത്ത് വായന അനുഭവങ്ങൾ പങ്കുവെച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം കുട്ടികൾക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കുകയും കുട്ടികളെ എഴുത്തിലേക്ക് നയിക്കുകയും ചെയ്തു.
പുസ്തകപ്രദർശനം :
സ്കൂൾ ലൈബ്രറിയുടെ പുസ്തകങ്ങൾ ഇനം തിരിച്ച് പ്രദർശനം സംഘടിപ്പിച്ചു.
സാഹിത്യ ക്വിസ് വിജയികൾ
എൽ പി
1st : ജീവൻ കെ നായർ
2nd :ആദ്യ നായർ
3rd:ജ്യോതിക ജിപി
യുപി
1st : യതു കൃഷ്ണ എം
2nd: അലോഖ് നന്ദു
3rd: ദേവാഞ്ജന പി
ശുചിത്വ മിഷന്റെ അംഗീകാരം.(22.06.2024)
ചെമ്മനാട് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനങ്ങൾക്കുള്ള ശുചിത്വമിഷന്റെ സർട്ടിഫിക്കറ്റ് ജിയുപിഎസ് തെക്കിൽ പറമ്പയ്ക്ക് ലഭിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവൽസൻസാറിന് സർട്ടിഫിക്കറ്റ് നൽകി.