ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/അംഗീകാരങ്ങൾ
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിജയഭേരി പ്രവർത്തനങ്ങൾക്ക് നൂറുമേനിത്തിളക്കം
വിജയഭേരി പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നതിന്റെ ഫലമായി 2021-22 വർഷത്തിലും എസ് എസ് .എൽ . സി പരീക്ഷക്ക് 100 % വിജയം നേടാൻ സാധിച്ചു. 10 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും 13 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് കിട്ടി.
18/6/22 ന് വിജയിച്ച എല്ലാ കുട്ടികളെയും സ്കൂളിൽ വെച്ച് ആദരിച്ചു. പ്രതിഭാ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി യതീംഖാന സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സ്‍കൂളിന്റെ മുൻ പ്രിൻസിപ്പളുമായിരുന്ന എൽ കുഞ്ഞഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.അബ്‍ദുറഹിമാൻ കുട്ടി, പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ, പി.മുഹമ്മദ് മാസ്റ്റർ,കെ.രാമദാസ് മാസ്റ്റർ, എം മുഹമ്മദ് ഹസ്സൻ മാസ്റ്റർ തുടങ്ങിയവർ പ്രതിപ്രതിഭകൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. തുടർ പഠന സാധ്യതകളെക്കുറിച്ചും ഏകജാലക സംവിധാനത്തെ കുറിച്ചുമുള്ള ക്ലാസും സംഘടിപ്പിച്ചു.
നൂറ് മേനി വിജയത്തിൽ സ്കൂൾ മനേജ്മെൻ്റും സ്റ്റാഫിന് അനുമോദനം നൽകി.
യതീംഖാന കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾമാനേജർ എം.കെ ബാവ
സാഹിബ് അനുമോദന ഫലകം ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു.
STATE SCHOOL KALOLSAVAM 2023
ഫായിസാബാനു .സി എന്ന വിദ്യാർഥിനി അറബിക് പദ്യംചൊല്ലലിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്ഥാപനത്തിന്റെ അഭിമാനമായി മാറി.
STATE SCIENCE FAIR -2022
ടി.പി റാഷിദ് മാസ്റ്റർ സയൻസ് പ്രോജക്ടിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.