ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർട്സ് ക്ലബ്ബ്/2024-25
സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)
കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.
ചെസ്, വോളിബോൾ പരീശീലനം തുടങ്ങി
സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.
ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശീലനം നൽകി
സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശിലനം നൽകി. നൗഷാദ് കൊണ്ടോട്ടിയായിരുന്നു പരിശീലകൻ . പരിശീലനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഹബീബ് മാസ്റ്റർ സംസാരിച്ചു .കായികാധ്യാപൻ എം.സി ഇല്യാസ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.