ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)

Sportskit -sponsored by TSA

കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.


ചെസ്, വോളിബോൾ പരീശീലനം തുടങ്ങി

volly ball 1
chess training -2024

സ്പോർട്സ് ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ചെസ് , വോളിബോൾ പരിശീലനം ആരംഭിച്ചു. കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്ററുടെ നേതൃത്വത്തിൽ എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ 5.30 വരെയാണ് പരിശീലനം.

ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശീലനം നൽകി

CHESS TRAINING 1
CHESS TRAINING

സ്പോർട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചെസ് മത്സരാർഥികൾക്ക് വിദഗ്ദ പരിശിലനം നൽകി. നൗഷാദ് കൊണ്ടോട്ടിയായിരുന്നു പരിശീലകൻ . പരിശീലനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ഹബീബ് മാസ്റ്റർ സംസാരിച്ചു .കായികാധ്യാപൻ എം.സി ഇല്യാസ് മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ഒളിംപിക്സ് മെഗാക്വിസ് മത്സരം സംഘടപ്പിച്ചു.

OLYMPIC QUIZ

സ്പോർട്സ് ക്ലബ്ബിൻേറയും വിജയഭേരി കോർഡിനേറ്റേ ഴ്സിൻേറയും നേതൃത്വത്തിൽ 2024 പാരീസ് ഒളിംപിക്സി നെ അടിസ്ഥാന മാക്കി മെഗാ ഒളിംപിക്സ് ക്വിസ് സംഘടിപ്പിച്ചു . ഇതിന്ന് മുന്നോടിയായി ക്ലാസ് തല ത്തിൽ പ്രാഥമിക റൗണ്ട് മത്സരം നടത്തി. പ്രാഥമിക റൗണ്ടിൽ വിജയിച്ചവരാണ് മെഗാക്വിസിൽ പങ്കെടുത്തത് കെ.ഷംസുദ്ദീൻ മാസ്റ്റർ ചോദ്യങ്ങൾ അവതരിപ്പിച്ചു. എസ് .ഖിളർ മാസ്റ്റർ, മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.സി ഇല്യാസ് മാസ്റ്റർ, പി. ഹബീബ് മാസ്റ്റർ, പി.ഫഹദ് മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, ഒ. പി അനീസ് ജാബിർ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

OLYMPIC QUIZ 1
OLYMPIC QUIZ 7
OLYMPIC QUIZ -HM SPEAKS
-olympics quiz
olympics quiz 1

10 B ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ മിൻഹ എന്നിവരട ങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി .10E ക്ലാസിലെ ഫജർ മുഹമ്മദ്  , ഫാത്തിമ മിൻഹ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും 9B ക്ലാസിലെ ഫാത്തിമ ഷംഫ ,ഫാത്തിമ സുബുലു എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.

10 B ക്ലാസിലെ ഫാത്തിമ റഹ്ഫ, ഫാത്തിമ സന എം
10E ക്ലാസിലെ ഫജർ മുഹമ്മദ്  ,ഫാത്തിമ മിൻഹ
9B ക്ലാസിലെ ഫാത്തിമ ഷംഫ , ഫാത്തിമ സുബുലു