എസ് എൻ വി സംസ്കൃതം യു പി സ്കൂൾ, ഏരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് എൻ വി സംസ്കൃതം യു പി സ്കൂൾ, ഏരൂർ
വിലാസം
എരൂർ

എരൂർ പി ഒ പി.ഒ.
,
682306
,
എറണാകുളം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0484 2785772
ഇമെയിൽsnvsupseroor@gmail.com
കോഡുകൾ
സ്കൂൾ കോഡ്26449 (സമേതം)
യുഡൈസ് കോഡ്32081300424
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്48
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി കെ ജി
പി.ടി.എ. പ്രസിഡണ്ട്സേതുലക്ഷ്മി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ എരൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ വി സംസ്കൃതം യു പി സ്കൂൾ

ചരിത്രം

കൊട്ടാരങ്ങളും മതങ്ങളും തമ്മിൽ ഉള്ള അടുപ്പത്തിന്റ ഫലമായി ഈ പ്രേദേശത്തു തീണ്ടലും ജാതി സ്പർദ്ധയും താരതമ്യേന കൂടുതലായിരുന്നു .

സവർണ വിഭാഗം ഈഴവരെയും മറ്റു പിന്നോക്ക വിഭാഗഗങ്ങളെയും വഴി മാറ്റുക പതിവായിരുന്നു .ശ്രീനാരായണ ഗുരുവിന്റെ വരവോടെ ഇതിനെതിരായ മനോഭാവം പലരിലും ഉണ്ടായി .ആളുകൾ വിദ്യാഭ്യാസത്തിന്റെ മഹത്വം മനസിലാക്കി "വിദ്യ കൊണ്ട് പ്രബുദ്ധരാകുക " എന്ന ഗുരുദേവന്റെ ആശയം ഉൾക്കൊണ്ട് ,ഗുരുദേവന്റെ നിർദേശം അന്സാരിച്ചാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അക്കാലത്തു ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ സംസ്‌കൃതം പഠിക്കുവാൻ അവസരം ലഭിച്ചിരുന്നൊള്ളു.കൊല്ലവർഷം 1101 ഇത് ഇൽ ആണ് ഈ വിദ്യാലയം ശ്രീ.നരസിംഹമൂർത്തി മുൻകൈ എടുത്തു കുഴുവേലിൽ, കൃഷ്ണൻ ,എ.സി .കൃഷ്ണൻ വൈദ്യർ എന്നിവരാണ് ഈ വിദ്യാലയത്തിന് തുടക്കം ഇട്ടതു .ഈ വിദ്യാലയം തുടക്കത്തിൽ സംസ്‌കൃത പാഠശാല ആയിരുന്നു. 1928 ഈ വിദ്യാലയം എയ്‌ഡഡ്‌ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്‌തു.ഈ വിദ്യാലയത്തിന്റെ മാനേജർ കപ്പടിക്കാവിൽ കൃഷ്ണൻ വൈദ്യർ ആയിരുന്നു .

സംസ്‌കൃതം ഒന്നാം ഭാഷയും , രണ്ടാം ഭാഷയായും പഠിപ്പിക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.മലയാളം ശ്രെഷ്ഠഭാഷയായി പ്രഖ്യാപിച്ചതിന്റ അടിസ്ഥാനത്തിൽ എല്ലാ പൊതു വിദ്യാലയങ്ങളിലും മലയാള ഭാഷ നിർബന്ധം ആകിയതിന്റെ ഭാഗമായി ഇപ്പോൾ ഈ വിദ്യാലയത്തിലും മലയാളവും പഠിപ്പിച്ചു വരുന്നു.ഗുരുദേവന്റെ ഉപദേശം അനുസരിച്ചു സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ പേര് "ശ്രീനാരായണ വിലാസം സംസ്‌കൃത അപ്പർ പ്രൈമറി സ്കൂൾ എന്നാണ്.കൃഷ്ണൻ വൈദ്യരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ പ്രൊഫസർ വത്സൻ മാനേജർ ആയി ഇപ്പോൾ ഈ വിദ്യാലം പ്രവർത്തിക്കുന്നു.ഈ സ്കൂളിൽ ഹെഡ് മിസ്ട്രസ് ഉൾപ്പടെ അഞ്ചു അദ്ധ്യാപകരും ഒരു പ്യുണും ആണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1928 മുതൽ 1955 വരെ ശ്രീ.രാമൻ മേനോൻ മാഷ് ,ശ്രീമതി കൊച്ചു നാരായണി അമ്മ ടീച്ചർ ശ്രീ.ശങ്കരകൃഷ്ണ അയ്യർ സർ,ശ്രീ.ദാമോദരൻ ഷേണായ് സർ എന്നിവർ വിദ്യാലയത്തിലെ ഹെഡ് മാസ്റ്റർ ചുമതല വഹിച്ചിട്ടുണ്ട്.1955 മുതൽ ശ്രീ.പ്രഭാകരൻ മാഷ് ആണ് ഈ ചുമതല വഹിച്ചിരുന്നത്.

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. 1.ശ്രീ.പി പ്രഭാകരൻ മാഷ് (1955-1983)
  2. 2.ശ്രീമതി. സി ആർ ലീല ടീച്ചർ (1983-1997)
  3. 3.ശ്രീ. പി രമണി ടീച്ചർ (1997-1999)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. 1.മുൻ മന്ത്രി ശ്രീ.ടി കെ രാമ കൃഷ്ണൻ

വഴികാട്ടി


Map