എ യു പി എസ് പുന്നശ്ശേരി വെസ്റ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമ പഞ്ചായത്തിലെ പുന്നശ്ശേരി ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എ യു പി എസ് പുന്നശ്ശേരി വെസ്റ്റ് | |
---|---|
വിലാസം | |
പുന്നശ്ശേരി പുന്നശ്ശേരി പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | punnasserywestaupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47567 (സമേതം) |
യുഡൈസ് കോഡ് | 32040200210 |
വിക്കിഡാറ്റ | Q64550880 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 187 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത സി എം |
പി.ടി.എ. പ്രസിഡണ്ട് | ഷാജി ബാബു മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന പുന്നശ്ശേരി എന്ന ഗ്രാമത്തിലാണ് വെസ്റ്റ് എ യൂ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .കാക്കൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 8 ൽ പെടുന്ന ഈ വിദ്യാലയം 1923 ൽ ആണ് സമാരംഭിച്ചത് .90 വർഷം മുൻപ് ആരംഭം കുറിച്ച ഈ വിദ്യാലയം പുന്നശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് അറിവിന്റെ ആരംഭം കുറിക്കാൻ അവസരമൊരുക്കിയ ആദ്യ വിജ്‍ഞാനകേന്ദ്രമാണ് . പുന്നശ്ശേരിയിൽ പാറക്കുനി എന്ന സ്ഥലത്തു കാരയാട്ട് കണാരനെഴുത്തച്ഛൻ ഒരു എഴുത്തു പള്ളിക്കൂടം നടത്തി വന്നിരുന്നു .പുന്നശ്ശേരിയിലെ ആറോളി തറവാട്ടിലെ തെക്കുംപുറത്തു ചെറിയോമനക്കുറുപ്പ് കണാരനെഴുത്തച്ഛനെ ചെന്ന് കണ്ട് നാട്ടിൽ ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചു .എഴുത്തു പള്ളിക്കൂടത്തിലെ കുട്ടികളെ കൂടി ചേർത്ത് കൊണ്ട് വിദ്യാലയം ആരംഭിക്കാൻ ഇരുവരും സമ്മതിച്ചു .അതിന്റെ ഫലമായി ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന പനന്തോടി പറമ്പിൽ സ്കൂൾ ആരംഭിക്കുകയാണ് ഉണ്ടായത് . സ്ഥാപക മാനേജരായ ചെറിയൊമനക്കുറുപ്പിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ കേശവൻ നായർ മാനേജരായി 1962 ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .ശ്രീ എം കെ ഇമ്പിച്ചി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്റർ ആയി .മാനേജർ കേശവൻ നായരുടെ മരണാനന്തരം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി പഎൻ ദേവകി 'അമ്മ മാനേജരായി .സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സമർപ്പിതചിത്തയായ മാനേജരാണ് ഇന്നുള്ളത് .നാടിന്റെ പൊതുവായ ഏതു നല്ല കാര്യത്തിനും ജനങ്ങൾക്ക് ഒത്തുചേരാനുള്ള ഒരു സങ്കേതമായും ഈ സ്കൂൾ പ്രയോജനപ്പെടുന്നു .
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
മുൻസാരഥികൾ
അദ്ധ്യാപകർ
- സി എം ഗീത
- പി കെ ജയശ്രീ
- എം പ്രഭാവതി
- കെ ജയരാജൻ
- പി ഷക്കീന
- കെ കിഷോർ കുമാർ
- പി പി ബിന്ദു
- വി കെ ജൂഷി
- സി പി ബിജു
- കെ രൂപേഷ്
- ഇ കെ സുവിത
- എം ടി മനീഷ്
- ടി സുബൈർ
- പി പി സബീന
- കെ പി മുഹ്‌സിന
- സി എം വിനിത
- എം നിധീഷ് (ഓഫീസ് അറ്റൻഡർ )