ഗവ. യൂ പി സ്ക്കൂൾ എടവനക്കാട്
ഗവ. യൂ പി സ്ക്കൂൾ എടവനക്കാട് | |
---|---|
വിലാസം | |
എടവനക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 26530 |
................................
ചരിത്രം
ചരിത്രം
വൈപ്പിന്കരയിലെ ഏകദേശം മധ്യഭാഗത്തുള്ള എടവനക്കാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് അപ്പർപ്രൈമറി സ്കൂൾ എടവനക്കാട് . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം കൊല്ലവർഷം 1804 ഇൽ അന്നത്തെ സംസ്ഥാന ദിവാനായിരുന്ന ആർ.കെ ഷൺമുഖം ചെട്ടിയുടെ ഭരണകാലത്തു ഒരു ഏക്കർ നാലു സെന്റിൽ സ്ഥാപിതമായി ഹരിജനങ്ങൾക്കുവേണ്ടി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മേൽനോട്ടം മുൻമന്ത്രി ശ്രീ എം. കെ കൃഷ്ണന്റെ പിതാവ് ശ്രീ കണ്ണൻ അവറുകളുടെ ഉത്തരവാദിത്വത്തിലായിരുന്നു . വിദ്യാലയത്തിന്റെ അന്നത്തെ പേര് ഇംഗ്ലീഷ് സ്കൂൾ എടവനക്കാട് എന്നായിരുന്നു . പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തീരപ്രദേശത്തുള്ള ജനങ്ങളുടെ അഭയകേന്ദ്രമായിരുന്നു ഈ സർക്കാർ വിദ്യാലയം.സ്കൂൾ കെട്ടിടത്തിന് മുൻവശമുള്ള കിണറ്റിലെ തെളിവെള്ളം ഈ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നു. വിദ്യാലയത്തിന്റെ മുൻവശത്തെ പടർന്നു നിൽക്കുന്ന ആൽമരം ഒരു ഐശ്വര്യമാണ്.
ഇംഗ്ലീഷ് ഭാഷ പ്രൈമറി ഘട്ടം മുതൽ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നുവന്നിരുന്നത്. പിന്നീട് ഗവെർന്മെന്റ് തീരുമാനം അനുസരിച്ചു് അഞ്ചാം ക്ലാസ് ആരംഭിച്ചു. അതോടൊപ്പം അന്നത്തെ എടവനക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ .കെ ഇബ്രാഹിം സാഹിബിന്റെ നേതൃത്വത്തിൽ ഈ സ്കൂളിൽ ഒരു അപ്ഗ്രേഡ് കമ്മിറ്റീ നിലവിൽ വന്നു. സ്കൂൾ സ്റ്റാഫിന്റേയും രക്ഷകര്താക്കളുടെയും പരിസരവാസികളുടെയും നിരന്തര പരിശ്രമഫലമായി 1975 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു. 1996 ഇൽ സംസ്ഥാനത്തു ത്രിതല പഞ്ചായത്തുകൾ നിയമാനുസരണം അധികാരത്തിൽ വരുകയും സർക്കാർ സ്കൂളുകളുടെ ഭരണ നേതൃത്വം ഗ്രാമപഞ്ചായത്തുകളിൽ നിക്ഷിപ്തമാവുകയും ചെയ്തു. പഞ്ചായത്തു സമിതികൾ കക്ഷി ഭേദമില്ലാതെ സ്കൂളിന്റെ വളർച്ചയ്ക്കും നിലനില്പിനുമായി ഹൃദയപൂർവം സഹകരിച്ചും സഹായിച്ചും കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
സ്മാർട്ക്ലാസ്സ്‌റൂം , ലൈബ്രറി , ചിൽഡ്രൻസ് പാർക്ക് , ചുറ്റുവേലിയുള്ള കളിസ്ഥലം , അടുക്കള , മെസ് ഹാൾ , പച്ചക്കറി തോട്ടം, ശൗചാലയം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1. ശ്രീ. പി.എ.അൽഫോൻസ് 2.ശ്രീ. കെ.എ കുഞ്ഞുമുഹമ്മദ് 3. ശ്രീ. പി.കെ. മുഹമ്മദ് 4. പി.കെ. നഫീസ 5. പി.കെ.രത്ന വല്ലി 6. ശ്രീ. എം.കെ.ചന്ദ്രൻ 7.ശ്രീ. എം.ജി നളിനാക്ഷൻ 8. വത്സമ്മ ചാക്കോ 9. ശ്രീ. എൻ . ബി അരവിന്ദാക്ഷൻ 10. ശ്രീ. എ. എൻ ഗോപാലൻ 11. ഇ. പി പുലോമജ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കേന്ദ്ര മന്ത്രിയായിരുന്ന ഡോ. വി. എ. സയ്ദ് മുഹമ്മദ് , സംസ്ഥാന മന്ത്രിയായിരുന്ന ശ്രീ. എം. കെ. കൃഷ്ണൻ ,ചരിത്രകാരനായിരുന്ന ശ്രീ കരിം ,എം.എൽ. എ ആയിരുന്ന ശ്രീ ടി. എ. പരമൻ ,വ്യാസൻ എടവനക്കാട്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}