സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2024-27ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.
47070-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47070 |
യൂണിറ്റ് നമ്പർ | LK/2018/47070 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ലീഡർ | ഷോമിയ ജെ |
ഡെപ്യൂട്ടി ലീഡർ | ആര്യനന്ദ കെ ശ്രീജിത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റീനമോൾ എം സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി മാത്യു വി എം |
അവസാനം തിരുത്തിയത് | |
26-07-2024 | Smhskoodathai |
പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട്
ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു. ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത് ഞങ്ങൾക്ക് ക്ലാസ് എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു.
(റിപ്പോർട്ട് തയ്യാറാക്കിയത് : ഷോമിയ ജെ - ലീഡർ)