സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47070
യൂണിറ്റ് നമ്പർLK/2018/47070
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർഷോമിയ ജെ
ഡെപ്യൂട്ടി ലീഡർആര്യനന്ദ കെ ശ്രീജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീനമോൾ എം സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി മാത്യു വി എം
അവസാനം തിരുത്തിയത്
02-11-2025Smhskoodathai


2024-27ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.


LITTLE KITES 2024-27


ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2024 – 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നമ്പർ പേര് അ‍ഡ്മിഷൻ നമ്പർ
1 അനാമിക എ 18194
2 ആരിഷ് ബാബു എം 15488
3 ആര്യനന്ദ കെ ശ്രീജിത്ത് 16664
4 ആയിഷ റിസ്വ എ കെ 15432
5 ആയിഷ തൻഹ കെ 18197
6 കരിസ്മ തെരേസ ജോൺ 15433
7 ദക്ഷിത് പി കെ 17451
8 ഫാത്തിമ സഫ 18205
9 ഹിദ ഫാത്തിമ കെ 18210
10 ഹൃദുനന്ദ് പി 18248
11 ഹുസ്ന മെഹറിൻ പി 17882
12 കദീജ മൈഷ കെ.സി 18212
13 ലിയോ ജോസഫ് 17037
14 ലിയ ഫാത്തിമ പി 18214
15 മറിയം 16990
16 മുഹമ്മദ് അഷ്മിൽ ടി കെ 18169
17 മുഹമ്മദ് ഫർഹാൻ എം കെ 17045
18 മുഹമ്മദ് ഹനാൻ കെ കെ 15498
19 മുഹമ്മദ് ഇഷാൻ പി കെ 18255
20 മുഹമ്മദ് ഷാദിൽ കെ എസ് 17067
21 മുഹമ്മദ് ഷഫിൻ സി കെ 15502
22 നഷ്‍വ ഫാത്തിമ 16997
23 നിരഞ്ജന എൻ കെ 15447
24 നിയ ലക്ഷ്മി 15415
25 ഋതുനന്ദ് ടി ടി 15927
26 സഹനൂൻ കെ ഇ 18266
27 ഷഹീൻ ഷാ സി പി 18269
28 ഷോമിയ ജെ 15452
29 വൈഗ കെ കെ 17011
30 യദുദേവ് ആർ നായർ 18274

പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട്

ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു.  ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്  ഞങ്ങൾക്ക് ക്ലാസ്  എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു.

(റിപ്പോർട്ട് തയ്യാറാക്കിയത് : ഷോമിയ ജെ - ലീഡർ)

രക്ഷിതാക്കളുടെ മീറ്റിംഗ്

2024-27 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 3 മണിക്ക് ആരംഭിച്ചു. താമരശ്ശേരി DEO Mueenudheen N KAS സന്നിഹിതനായിരുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് വേണ്ടി അൽപസമയം മാറ്റിവക്കണമെന്നും പുതിയ ടെക്നോളജിയെ താൽപര്യത്തോടെ സമീപിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

Thamarassery DEO രക്ഷിതാക്കളോട് സംസാരിക്കുന്നു.
സ്കുൂൾ വാർഷികത്തിൽ ലിറ്റിൽകൈറ്റ്‍സ് കുട്ടികൾ
Batch Photo

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ റൂട്ടിൻ ക്ലാസുകളിൽ നിന്നും

റോബോ ഫെസ്റ്റ്

ഇൻസ്പെയർ അവാർഡ്

2024-25 അധ്യയന വർഷത്തിൽ ഇൻസ്പെയർ അവാർഡ് നേടിയ ലിറ്റിൽ കൈറ്റ്സ് അംഗം സഹനൂൺ കെ ഇ ക്ക് അഭിനന്ദനങ്ങൾ


ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് നടത്തി

കൂടത്തായി : സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് 2025 മെയ്‌ 29 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. കൊടുവള്ളി ഗവ. ഹൈസ്കൂൾ കൈറ്റ് മിസ്ട്രസ് റീഷ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ കൈറ്റ് മിസ്ട്രസായ സിനി മാത്യു ക്യാമ്പ് പ്രവർത്തങ്ങൾക്കു നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് വിളിച്ചോതിയ ക്യാമ്പിന്റെ മുഖ്യ ആകർഷണമായത് Kden Live ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലന സെക്ഷനുകൾ ആയിരുന്നു. പുതിയ തലമുറയ്ക്ക് ഡിജിറ്റൽ മീഡിയയിലൂടെയുള്ള അനുഭവങ്ങളുമായി കൈകോർക്കാൻ വേണ്ടി ഒരുക്കിയ ഈ ക്യാമ്പിൽ വിദ്യാർത്ഥികൾ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോകൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.ആര്യനന്ദ ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് അവതരിപ്പിച്ചു. യൂണിറ്റ് ലീഡർ ഷോമിയയുടെ നന്ദി പ്രകാശനത്തോടുകൂടി 4.30 നു ക്യാമ്പ് അവസാനിച്ചു.

പ്രവേശനോത്സവം 2025

കൂടത്തായി: ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. വാർഡ് മെമ്പർ ഷീജ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി മുഖ്യാതിഥിയായി. മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പി.ടി.എ. പ്രസിഡണ്ട് മുജീബ്. കെ.കെ ,ബി.ആർ.സി. ഓമശ്ശേരി പഞ്ചായത്ത് തല കോ-ഓഡിനേറ്റർ നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. സഞ്ജു കൃഷ്ണൻ്റെ വയലിൻ വാദനവും, വേദ ലക്ഷ്മിയുടെ ഗാനാലാപനവും ഉണ്ടായി. ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് നന്ദിയും പറഞ്ഞു. നവാഗത വിദ്യാർത്ഥികൾക്ക് പി. ടി.എ കമ്മറ്റി സമ്മാനങ്ങൾ നൽകി. സ്കൂളിലെ എല്ലാ കുട്ടികൾക്കും മധുരം നൽകി. വിദ്യാർത്ഥികളും, അദ്ധ്യാപകരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനാചരണം

കൂടത്തായി: കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം ഓമശ്ശേരി കൃഷി ഭവൻ്റെ സഹകരണത്തോടെ വിവിധ പരിപാടികളോടെ ആചരിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കരുണാകരൻ മാസ്റ്റർ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.ലിറ്റിൽകൈറ്റ്സ് കുട്ടികൾ സ്കൂളിൽ വൃക്ഷത്തൈനട്ടു.

സ്വാതന്ത്ര്യദിനാഘോഷം

2025 ഓഗസ്റ്റ് പതിനഞ്ചാം തീയതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ വളരെ ആകർഷകമായ രീതിയിൽ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സാറിന്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശസ്നേഹം വിളിച്ചോതുന്ന ദേശഭക്തിഗാനങ്ങൾ പ്രസംഗങ്ങൾ,നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് നിറം ചേർത്തു.

പിടിഎ പ്രസിഡണ്ട് ശ്രീ. സത്താർപുറായിൽ സ്കൂൾ മാനേജർ ഫാദർ ബിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ നല്ല പൗരന്മാരായി വളരണമെന്ന സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. വിവിധ സംഘടനകളിലെ കുട്ടികൾ അവരവരുടെ യൂണിഫോമിൽ എത്തി പരിപാടികളിൽ പങ്കെടുത്തു അവസാനം മധുരപലഹാരം വിതരണം നടത്തി പരിപാടികൾ സമാപിച്ചു

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ലെവൽ ക്യാമ്പ് നടത്തി

കൂടത്തായി: സെന്റ്‌ മേരിസ് ഹൈസ്കൂൾ കൂടത്തായി ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിന്റെ സ്കൂൾലെവൽ ക്യാമ്പ് 2025നവംബർ 1ശനിയാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു. കൊടുവള്ളി ഗവൺമെന്റ് ഹൈസ്കൂൾ കൈറ്റ് മിസ്ട്രസ്സ് ഫിർദോസ് ബാനു ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മിസ്ട്രസുമാരായ റീനമോൾ എം സി , സിനി മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ലളിതമായ ഗെയിമുകളും ആനിമേഷൻ വീഡിയോകളും നിർമ്മിക്കാൻ ഈ ക്യാമ്പ് സഹായകരമായി. ക്യാമ്പിനെ കുറിച്ചുള്ള ഫീഡ്ബാക്ക് ആയിഷ തൻഹ ,സഹനൂൺ അവതരിപ്പിച്ചു. യൂണിറ്റ് ലീഡർ ഷോമിയയുടെ നന്ദി പ്രകാശനത്തോട് കൂടി 4 മണിയോടെ ക്യാമ്പ് അവസാനിച്ചു