സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 26 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengal (സംവാദം | സംഭാവനകൾ) (→‎അടുത്ത മൂന്നു വർഷത്തെ വികസന പ്ലാനുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

ഏക്കറിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു .പ്രീ പ്രൈമറി വിദ്യാലയം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾ എവിടെ പഠിക്കുന്നു .നാല് ബ്ലോക്കുകളായാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത് .പ്രീ പ്രൈമറി വിദ്യാലയത്തിൽ പത്തു അധ്യാപകരും 250കുട്ടികളുമുണ്ട് .എൽ പി തലത്തിൽ പതിനഞ്ചു ക്‌ളാസ് മുറികളും 545കുട്ടികളുമുണ്ട് . യു പി തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളുമുണ്ട് . ഹൈ സ്കൂൾ തലത്തിൽ ക്‌ളാസ് മുറികളും  കുട്ടികളും ഇവിടെ പഠിക്കുന്നു .പ്ലസ് ടു തലത്തി കോമേഴ്‌സ് ബയോ മാത്‍സ് വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നു.സുസജ്ജമായ കമ്പ്യൂട്ടർ, ലാബ് സയൻസ് ലാബ് , മാത്‍സ് ലാബ് വിശാലമായ കളിസ്ഥലങ്ങൾ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്  

ഭൗതീക സൗകര്യങ്ങൾ

ഹൈ ടെക് ക്ലാസ് റൂം

ഹൈ ടെക് പദ്ധതി പ്രകാരം വിദ്യാലയത്തിൽ ഹൈ സ്കൂളിലെ ക്‌ളാസ്സ്‌മുറികളും യു പി വിഭാഗത്തിലെ ക്‌ളാസ് മുറികളും  എൽ പി വിഭാഗത്തിൽ ക്‌ളാസ്സ് മുറിയും സ്മാർട്ട്  ക്‌ളാസ് റൂമുകളായി ക്രമീകരിച്ചിട്ടുണ്ട് .ഇവയുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്നു .ക്‌ളാസ് മുറികൾ കൂടാതെ വിദ്യാർത്ഥികൾക്കായി ഒരു സ്മാർട്ട് റൂമും വിദ്യാലയത്തിലുണ്ട്

കളിസ്ഥലം

വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .ബാസ്കറ്റ് ബോൾ കോർട്ട് ,ഫുട്ബോൾ ,വോളി ബോൾ , കബഡി കോർട്ടുകളും ടേബിൾ ടെന്നീസ് പരിശീലനത്തിനുള്ള സൗകര്യങ്ങളും ഉണ്ട് .രണ്ടു കായിക അധ്യാപകരാണ് ഇവിടെയുള്ളത് .തൈക്കോണ്ട ജൂഡോ കരാട്ടെ തുടങ്ങിയവയിലുള്ള പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു .ചെസ്സ് ,അത്ലറ്റിക്സ് ,ക്രിക്കറ്റ് തുടങ്ങിയവയ്ക്കുള്ള ടീമുകളും ഇവിടെ ഒരുങ്ങി വരുന്നു

സയൻസ് ലാബുകൾ

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ സൗകര്യങ്ങളോടു കൂടിയ ലാബ് സൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത് .പ്ലസ് ടു വിഭാഗത്തിൽ ഫിസിക്സ് ,കെമിസ്ട്രി ബോട്ടണി സുവോളജി മാത്‍സ്  തുടങ്ങിയ ലാബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ഹൈ സ്കൂൾ ലാബുകളിൽ അധ്യാപകർ കുട്ടികളെ

ചരിത്ര മ്യൂസിയം

പൂന്തോട്ടം

പച്ചക്കറിത്തോട്ടം

ഔഷധത്തോട്ടം.

ലൈബ്രറി

ഹൈ സ്കൂൾ ഹയർ സെക്കന്ററി  വിഭാഗങ്ങളിലായി വിശാലമായ ലൈബ്രറി വിദ്യാലയത്തിനുണ്ട് .ഏകദേശം നാലായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട് .കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം ലൈബ്രറി പീരീഡ് ക്രമീകരിച്ചിരിക്കുന്നു .ഒഴിവു സമയങ്ങളിൽ ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള അവസരവും കുട്ടികൾക്കുണ്ട് . വായന പ്രോത്സാഹിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങൾ ക്‌ളാസ്സുകളിൽ വിതരണം ചെയ്യുന്നു .ക്‌ളാസ്സുകളിൽ വായനമൂലയും ക്‌ളാസ് ലീഡേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്നു .എല്ലാ ക്‌ളാസ്സുകളിലും  ദീപിക ദിനപത്രങ്ങൾ വിതരണം ചെയ്യുന്നു

മഴ വെള്ള സംഭരണി

സൈക്കിൾ ഷെഡ്

കുടിവെള്ള സൗകര്യം.

രണ്ടായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സെന്റ് ജോസഫ്‌സ് വിദ്യാലയത്തിൽ മികച്ച കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .സമൃദ്ധമായി ജലം ലഭിക്കുന്ന രണ്ടു കിണറുകൾ വിദ്യാലയത്തിനുണ്ട് .കുട്ടികൾക്കായി മൂന്നു വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിരിക്കുന്നു .ഇതിൽ നിന്നും കുട്ടികൾക്കാവശ്യമായ തണുത്ത വെള്ളവും ചൂട് വെള്ളവും ലഭിക്കുന്നു .കൃത്യമായ ഇടവേളകളിൽ ഇവയുടെ ശുചീകരണവും നടത്തുന്നു .വിദ്യാർത്ഥികൾക്കായി 60 പൈപ്പുകൾ വിദ്യാലയത്തിലുണ്ട് .സ്കൂൾ കിണറിലെ ജലം നിശ്ചിത സമയങ്ങളിൽ ടെസ്റ്റ് ചെയ്യുകയും ക്ലോറിനേഷൻ നടത്തുകയോ ചെയ്യുന്നുണ്ട് .എല്ലാ ദിവസവും രാവിലെ പതിനൊന്നിനും ഉച്ചക്ക് ശേഷം മൂന്നു മണിക്കും വാട്ടർ ബെൽ മുഴക്കി കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്നു

ഓഡിറ്റോറിയം

വിദ്യാലയത്തിന്റെ ശതാബ്‌ദി വർഷത്തിന്റെ സ്മരണികയായി മാനേജമെന്റിന്റെ സഹായത്തോടെ പൂർവ വിദ്യാർത്ഥികളും പി ടി എയുടെയും നേതൃത്വത്തിൽ നിർമ്മിച്ച വിശാലമായ ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട് .വിദ്യാലയത്തിൽ എല്ലാ കുട്ടികളെയും ഉൾക്കൊള്ളുവാനുള്ള വലുപ്പവും സൗകാര്യവും ഓഡിറ്റോറിയത്തിനുണ്ട് .വിദ്യാലയത്തിലെ പൊതു പരിപാടികൾ നടത്തുന്നത് ഈ ഓഡിറ്റോറിയത്തിലാണ് .ചെറു പരിപാടികൾ നടത്തുന്നത് പ്ലസ് ടു കെട്ടിടത്തിലെ മിനി ഓഡിറ്റോറിയത്തിലാണ് .കഴിഞ്ഞ അധ്യയന വർഷത്തിൽ പൂർവ വിദ്യാർത്ഥികൾ ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി .

ആധുനിക കന്വ്യൂട്ടർ ലാബ്

ഹൈ സ്കൂൾ  ഹയർ സെക്കന്ററി വീഭാഗങ്ങളിലായി രണ്ടു കമ്പ്യൂട്ടർ ലാബുകളാണ് വിദ്യാലയത്തിലുള്ളത് .ഹൈ സ്കൂൾ ലാബിൽ ഇരുപത്തഞ്ഞ് കംപ്യൂട്ടറുകളും പ്ലസ് ടു ലാബിൽ 25കംപ്യൂട്ടറുകളും ഉണ്ട് .ലാബിലും പ്രോജെക്ടറും മറ്റു അനുബന്ധ ഉപകാരണങ്ങളുമുണ്ട് കമ്പ്യൂട്ടർ ലാബിന്റെ പരിപാലന ചുമതല ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾക്കാണ്.സ്കൂൾ എസ് ഐ ടി സി  യുമായി ചേർന്ന് കുട്ടികൾ ലാബ് പ്രവർത്തങ്ങളിൽ പങ്കാളികളാകുന്നു .ആഴ്ചയിലൊരിക്കലുള്ള ലിറ്റിൽ കൈറ്റ്സ് ക്‌ളാസ്സുകളും കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തുന്നു

ഗതാഗത സൗകര്യം

വിദ്യാലയത്തിലെ കുട്ടികൾക്ക് സുരക്ഷിത യാത്രാസൗകര്യങ്ങൾ ഒരുക്കുന്നതിനായി  രണ്ടു ബസുകൾ വിദ്യാലയത്തിന് സ്വന്തമായുണ്ട് .ഇതിനായി കുട്ടികളിൽനിന്നും ചെറിയൊരു ഫീസ് ഈടാക്കുന്നുണ്ട് .കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി യാത്ര സൗകര്യങ്ങളും നൽകി വരുന്നു .

കിച്ചൻ കോംപ്ലക്സ്

പ്രധാന മന്ത്രി പോഷണ   പദ്ധതി പ്രകാരം ആയിരത്തിലധികം വിദ്യാർഥികൾ ദിവസവും വിദ്യാലയത്തിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുന്നു .ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപുര വിദ്യാലയത്തിനുണ്ട് .നൂതന സംവിധാനങ്ങളായ റെഫ്രിജറേറ്റർ ,മിക്സർ  ഗ്രൈൻഡർ ,എൽ പി ജി ഗ്യാസ് അടുപ്പുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു .പാചകം ചെയ്യുന്നതിനും ഭകഷണം പകർത്തികൊണ്ടുപോകുന്നതിനും അവ കഴിക്കുന്നതിനും ആവശ്യമായ പാത്രങ്ങൾ വിദ്യാലയത്തിനുണ്ട് .അവ വാങ്ങുന്നതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ കാലടി ലയൺസ്‌ ക്ളബ് നൽകിയിരുന്നു  

സി സി ടി വി

വിദ്യാലയത്തിനും കുട്ടികൾക്കും കൂടുതൽ സുരക്ഷാ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ സി സി ടി വി ക്യാമെറകൾ വച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,വരാന്തകൾ,ടോയ്ലറ്റ് സ്റ്റാഫ് റൂം ,സ്കൂൾപുറകുവശം എന്നെ സ്ഥലങ്ങളിലെല്ലാം ക്യാമെറകൾ ഒരുക്കിയിരിക്കുന്നു .ഹൈ സ്കൂൾ ഓഫീസ് മുറിയിലും പ്ലസ് ടു ഓഫിസ് മുറിയിലും ഇവയുടെ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട് .മാനേജമെന്റ് ആണ് ഇവക്കു ധനസഹായം നൽകിയിരിക്കുന്നത്

ടോയ്‍ലെറ്റുകൾ

കുട്ടികൾക്കായി വാഷ്‌റൂമുകൾ ക്രമീകരിച്ചിരിക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകളും വിദ്യാലയത്തിലുണ്ട് .ടോയ്‌ലെറ്റുകളിൽ ഇൻസിനേറ്റർ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്

തൊഴിൽ പരിശീലന കേന്ദ്രം

സ്കൂൾ പരിശീലനം പൂർത്തിയാക്കി സ്കൂൾ വിട്ടിറങ്ങുന്ന കുട്ടികളെ സ്വയം പര്യാപ്തരാക്കാനായി വിദ്യാലയത്തിൽ ഒരു തൊഴിൽ പരിശീലന കേന്ദ്രം ഈ വര്ഷം ആരംഭിച്ചു .തയ്യലിനുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുക .കുട്ടികൾക്കാവശ്യമായ ഹെയർ ക്ലിപ്പുകൾ ,സ്ലൈഡുകൾ തുടങ്ങിയവ നിർമ്മിക്കാനുള്ള പരിശീലനം ഇവിടെ നൽകുന്നു .അവയുടെ വിപണി കണ്ടത്താനും കുട്ടികളെ സഹായിക്കുന്നു

സൗരോർജ പാനൽ

വിദ്യാലയത്തിന്റെ വൈദ്യുതി ആവശ്യത്തിനുവേണ്ടി മാനേജുമെന്റിന്റെയും പി ടി എ യുടെയും സഹകരണത്തോടെ പത്തു കിലോവാട്ടിന്റെ  വൈദ്യുതി പാനലുകൾ  സ്ഥാപിച്ചു .അതുകൊണ്ടു വിദ്യാലയത്തിലെ വൈദുതി ബില്ലുകൾ ഗണ്യമായി കുറക്കാൻ സാധിച്ചു

അടുത്ത മൂന്നു വർഷത്തെ വികസന പ്ലാനുകൾ

1.വിദ്യാലയത്തിൽ നിന്നും ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികൾ ഏതെങ്കിലും ഒരു കൈത്തൊഴിലിലെങ്കിലും നിപുണരായി പുറത്തിറങ്ങുക

2.നിലവിലുള്ള കെട്ടിടങ്ങൾ നവീകരിക്കുകയും പുതിയവ നവീന സൗകര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുക