ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും പിന്നെ ക്വിസ് മത്സരവും
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.
എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,
സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
സ്‍കൂൾ ഇലക്ഷൻ - പരിശീലനം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17 -6-2023 ന് സംഘടിപ്പിക്കുന്ന സ്‍കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം
ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ (17-6-23)
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിലും നാലു പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം മത്സരിക്കുകയും കൂടുതൽ വോട്ടു നേടിയവരെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വെച്ചായിരുന്നു വോട്ടെടുപ്പ്.
ക്ലാസ് ലീഡർമാർ ചേർന്ന് സ്‍കൂൾ ലീഡർമാരേയും തെരഞ്ഞെടുത്തു. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത് . പോളിംഗ് ഓഫീസർമാരായി അധ്യാപകർക്കൊപ്പം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു.
സ്കൂൾ ലീഡർമാരായി 10 B ക്ലാസിലെ മുഹമ്മദ് അനസ് കെ, ഫാത്തിമ റിൻഷ എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
വാർത്താ വായന മത്സരം നടത്തി( ജൂൺ 22)
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ് മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു
ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ==മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു (JUNE-26)=={| class="wikitable"