ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24
സ്‍കൂൾ ഇലക്ഷൻ - പരിശീലനം നൽകി.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17 -6-2023 ന് സംഘടിപ്പിക്കുന്ന സ്‍കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം
ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ (17-6-23)
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിലും നാലു പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം മത്സരിക്കുകയും കൂടുതൽ വോട്ടു നേടിയവരെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വെച്ചായിരുന്നു വോട്ടെടുപ്പ്.
ക്ലാസ് ലീഡർമാർ ചേർന്ന് സ്‍കൂൾ ലീഡർമാരേയും തെരഞ്ഞെടുത്തു. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത് . പോളിംഗ് ഓഫീസർമാരായി അധ്യാപകർക്കൊപ്പം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു.
സ്‍കൂൾ ലീഡർമാരായി 10 B ക്ലാസിലെ മുഹമ്മദ് അനസ് കെ, ഫാത്തിമ റിൻഷ എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്‍മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി.
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്‍ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.