ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 24 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും

2024 July 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ ക്ലാസിലെ കുട്ടികൾക്കായി ക്വിസ് മത്സരവും പോസ്റ്റർ രചന മത്സരവും നടത്തി. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ മികച്ച നേട്ടങ്ങളോടൊപ്പം അന്താരാഷ്ട്രമേഖലയിൽ ഈ വിഷയത്തിലുള്ള വളർച്ചയും പുതിയ തലമുറ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിൽത്തന്നെ കുട്ടികൾ മേൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.


വൈദ്യുതസുരക്ഷാ ക്ലാസ്

കെ എസ് ഇ ബി യുമായി ചേർന്ന് ഊർജ്ജ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഊർജ്ജ ക്ലബ്ബ് അംഗങ്ങൾക്കായി വൈദ്യുതസുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു 8, 9 ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിൽ നിന്നുമായി അറുപതിലധികം കുട്ടികൾ പങ്കെടുത്തു പ്രധാനദ്ധ്യാപിക സുമിത പി. ഒ സ്വാഗതം പറഞ്ഞു. മീനങ്ങാടി സെക്ഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജു ക്ലാസിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. സബ് എഞ്ചിനിയർ ദിലീപ് ക്ലാസ് എടുത്തു. തുടർന്ന് കുട്ടികളുടെ സംശയനിവാരണം വരുത്തി. സബ് എഞ്ചിനിയർ വാസുദേവൻ നന്ദി പറഞ്ഞു